Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുംബൈയും പഞ്ചാബും തോറ്റ് രാജസ്ഥാന് പ്ലേഓഫിലേക്കുള്ള വഴിയൊരുക്കി; ഡൽഹി മുംബൈയെ കണ്ടംവഴി ഓടിച്ചപ്പോൾ പഞ്ചാബിനെ തടഞ്ഞ് ചെന്നൈ; പ്ലേഓഫ് നാളെ മുതൽ ; ഫൈനൽ മുംബൈയിൽ 27ന; കളിച്ച എല്ലാ സീസണിലും പ്ലേഓഫിലെത്തി ചെന്നൈ

മുംബൈയും പഞ്ചാബും തോറ്റ് രാജസ്ഥാന് പ്ലേഓഫിലേക്കുള്ള വഴിയൊരുക്കി; ഡൽഹി മുംബൈയെ കണ്ടംവഴി ഓടിച്ചപ്പോൾ പഞ്ചാബിനെ തടഞ്ഞ് ചെന്നൈ; പ്ലേഓഫ് നാളെ മുതൽ ; ഫൈനൽ മുംബൈയിൽ 27ന; കളിച്ച എല്ലാ സീസണിലും പ്ലേഓഫിലെത്തി ചെന്നൈ

ലീഗ് ഘട്ടത്തിലെ അവസാന മത്സരങ്ങളിൽ ലോട്ടറി അടിച്ചത് കളിക്കാതിരുന്ന രാജസ്ഥാനായിരുന്നു. മുംബൈയും പഞ്ചാബും തോറ്റ് രാജസ്ഥാന് പ്ലേഓഫിസിലേക്ക് വഴിയൊരുക്കുകയായിരുന്നു. മുംബൈയ്ക്കായിരുന്നു കൂട്ടത്തിൽ എറ്റവും സാധ്യതയും ഘടകങ്ങളും അനുകൂലമായിരുന്നത്. എന്നാൽ ഉത്തരവാദിത്തമില്ലാതെ കളിച്ചതായിരുന്നു മുംബൈയ്ക്ക് തിരിച്ചടിയായത്. ഐപിഎൽ കളിച്ച എല്ലാ സീസണിലും പ്ലേഓഫ് കളിച്ച ഏക ടീമാണ് ചെന്നൈ.

ക്വാളിഫയർ ഒന്നിൽ നാളെ വൈകിട്ട് എഴിന് മുംബൈ വാങ്കടെ സ്റ്റേഡിയത്തിൽ സൺറൈസെഴ്‌സ് ഹൈദരാബാദ് ചെന്നൈ സുപ്പർകിങ്‌സിനെ നേരിടും. ജയിക്കുന്നവർ നേരിട്ടി ഫൈനലിൽ തോൽക്കുന്നവർക്ക് ഒരു അവസരം കൂടി ലഭിക്കും.

എലിമിനേറ്ററിൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമായി ഏറ്റുമുട്ടും ഇതിൽ ജയിക്കുന്നവർ മെയ്‌ 25ന് ക്വാളിഫയർ ഒന്നിൽ തോറ്റവരുമായി ഏറ്റുമുട്ടണം. ഇതിൽ ജയിക്കുന്നവരാകും ഫൈനലിൽ കടക്കുന്ന രണ്ടാമത്തെ ടീം. വാങ്കടെ സ്‌റ്റേഡിയത്തിൽ മെയ്‌ 27നാണ് ഫൈനൽ.

 53 റൺസ് ജയം എന്ന മാജിക് സംഖ്യ മനസ്സിൽവച്ചു കളത്തിലിറങ്ങിയ പഞ്ചാബിന് ചെന്നൈയോടു തോറ്റു മടങ്ങാനായിരുന്നു യോഗം. രാഹുലും ഗെയ്ലും ഫിഞ്ചും മില്ലറും നിരാശപ്പെടുത്തിയപ്പോൾ ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 153 റൺസിനു പുറത്ത്. മറുപടി ബാറ്റിങിൽ ചെന്നൈ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സ്‌കോർ പഞ്ചാബ് 19.4 ഓവറിൽ 153ന് പുറത്ത്. ചെന്നൈ 19.1 ഓവറിൽ 5-159. 

പഞ്ചാബും തോറ്റതോടെ പോയിന്റ് പട്ടികയിൽ നാലാമതുള്ള രാജസ്ഥാൻ പ്ലേ ഓഫിലേക്ക്. മാർച്ചു ചെയ്തു.പത്തു റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റുകൾ വീഴ്‌ത്തിയ എൻഗിഡിയാണ് പഞ്ചാബിന്റെ അന്തകനായത്. എൻഗിഡിയാണ് മാൻ ഓഫ് ദി മാച്ച്.

മറുപടി ബാറ്റിങിനിറങ്ങിയ ചെന്നൈയെ വിറപ്പിച്ച ശേഷമാണ് പഞ്ചാബ് കീഴടങ്ങിയത്. അഞ്ച് ഓവർ പിന്നിട്ടപ്പോൾ 3-27 എന്ന നിലയിലായിരുന്നു ചെന്നൈ. നൂറിൽത്താഴെ റൺസിന് ചെന്നൈയെ പുറത്താക്കി പഞ്ചാബ് പ്ലേ ഓഫ് ഉറപ്പിക്കുമെന്നുവരെ തോന്നിച്ചു. എന്നാൽ സുരേഷ് റെയ്‌നയും (61*), ദീപക് ചഹാറും (20 പന്തിൽ 39) ചെന്നൈയുടെ വിജയം ഉറപ്പാക്കി.

 ജയിച്ചാൽ പ്ലേ ഓഫിൽ എത്തുമായിരുന്ന മൽസരത്തിൽ ഡൽഹിയോട് 11 റൺസിനു തോറ്റു മുംബൈ പുറത്തായി. അമിത ആത്മവിശ്വാസത്തിൽ വിക്കറ്റുകൾ തുടരെ തുടരെ വലിച്ചെറിച്ചെറിഞ്ഞ മുംബൈയ്ക്ക് മൽസരം തോറ്റതിനു സ്വയം പഴിക്കുകയേ നിവൃത്തിയുള്ളു. സ്‌കോർ: ഡൽഹി 20 ഓവറിൽ 4-174, മുംബൈ 19.3 ഓവറിൽ 163ന് പുറത്ത്. മൂന്നു വിക്കറ്റ് വീതം വീഴ്‌ത്തിയ അമിത് മിശ്ര, ഹർഷൽ പട്ടേൽ, ലാമിച്ചെനെ എന്നിവരാണ് മുംബൈയെ കണ്ടം വഴിയൊടിച്ചത്.

പന്തിനോപ്പം വിജയ് ശങ്കറും ചേർന്നതോടെ മുംബൈ ബോളർമാർ കണക്കിനു തല്ലുവാങ്ങി. 44 പന്തിൽ നാലുവീതം ഫോറും സിക്‌സുമടിച്ച് 64 റൺസ് നേടിയാണ് പന്ത് മടങ്ങിയത്. അവസാന ഓവറുകളിലെ വിജയ് ശങ്കറിന്റെ(43*) ബാറ്റിങും ഡൽഹി സ്‌കോർ ഉയർത്തുന്നതിൽ നിർണായകമായി.

മറുപടി ബാറ്റിങിൽ മുംബൈയ്ക്ക് ആദ്യ ഓവറിൽത്തന്നെ സൂര്യകുമാർ യാദവിനെ നഷ്ടമായി. സന്ദീപ് ലാമിച്ചെനെയ്‌ക്കെതിരെ അനാവശ്യ ഷോട്ടിനു ശ്രമിച്ച യാദവിനെ വിജയ് ശങ്കർ ബൗണ്ടറിക്കരികിൽ പിടികൂടി. മറുവശത്ത് എവിൻ ലൂയിസ് തകർത്തടിച്ചതോടെ മുംബൈ സ്‌കോർ ബോർഡും കുതിച്ചു. പവർപ്ലേ അവസാനിച്ചപ്പോൾ 1-57 എന്ന നിലയിലായിരുന്നു മുംബൈ. അമിത് മിശ്രയ്‌ക്കെതിരെയും ലാമിച്ചെനെയ്‌ക്കെതിരെയും അനാവശ്യ ഷോട്ടുകളുതിർത്ത് മുംബൈ ബാറ്റ്‌സ്മാന്മാർ കൂട്ടത്തകർച്ചയിലേക്ക് വീണുകൊടുക്കുകയായിരുന്നു. 10 ഓവർ പിന്നിട്ടപ്പോൾ 5-80 എന്ന നിലയിലായി മുംബൈ. ഒരിക്കൽ കൂടി ഹിറ്റമാൻ ദുരന്തമായി.

31 പന്തിൽ 53 റൺസാണ് മുംബൈയ്ക്കു വിജയത്തിനായി വേണ്ടിയിരുന്നത്. പ്രതീക്ഷകൾ അവസാനിച്ചിടത്തുനിന്ന് വമ്പൻ അടികളിലൂടെ ബെൻ കട്ടിങ് മുംബൈയെ മൽസരത്തിലേക്കു തിരികെയെത്തിച്ചു. ഹർഷൽ പട്ടേൽ എറിഞ്ഞ അവസാന ഓവറിൽ 18 റൺസാണ് ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ പന്തിൽ സിക്‌സടിച്ച കട്ടിങ് (37) രണ്ടാം പന്തിൽ പുറത്തായതോടെ മുംബൈയുടെ പോരാട്ടം അവസാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP