Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഴങ്ങൾ മാത്രം കഴിക്കുന്ന വാവലിൽ നിന്നും മൃഗങ്ങളിലേക്ക് രോഗം പകരുമെന്നോ? എലി മൂത്രം ഒഴിച്ചിട്ട് എലിപ്പനി പകരുന്നു എന്നു പറഞ്ഞ് നിരവധി പേരെ ആശുപത്രിക്കാർ തട്ടിയത് മറക്കരുത്; ഡെങ്കിപ്പനി കൊതുകുത്തിയിട്ടാണ് എന്ന് പറഞ്ഞത് ശരിയാണെങ്കിൽ യാചകർ എന്തുകൊണ്ട് ചത്തുപോകുന്നില്ല? നോമ്പുകാലത്ത് പഴകിയ ഭക്ഷണങ്ങൾ കഴിച്ചതാവാം രോഗകാരണം; ആളെ പേടിപ്പിക്കുന്ന നിപ്പാ പനിയെക്കുറിച്ച് കേൾക്കുന്നതെല്ലാം കള്ളം: ജേക്കബ് വടക്കുംചേരിക്ക് പറയാനുള്ളത്

പഴങ്ങൾ മാത്രം കഴിക്കുന്ന വാവലിൽ നിന്നും മൃഗങ്ങളിലേക്ക് രോഗം പകരുമെന്നോ? എലി മൂത്രം ഒഴിച്ചിട്ട് എലിപ്പനി പകരുന്നു എന്നു പറഞ്ഞ് നിരവധി പേരെ ആശുപത്രിക്കാർ തട്ടിയത് മറക്കരുത്; ഡെങ്കിപ്പനി കൊതുകുത്തിയിട്ടാണ് എന്ന് പറഞ്ഞത് ശരിയാണെങ്കിൽ യാചകർ എന്തുകൊണ്ട് ചത്തുപോകുന്നില്ല? നോമ്പുകാലത്ത് പഴകിയ ഭക്ഷണങ്ങൾ കഴിച്ചതാവാം രോഗകാരണം; ആളെ പേടിപ്പിക്കുന്ന നിപ്പാ പനിയെക്കുറിച്ച് കേൾക്കുന്നതെല്ലാം കള്ളം: ജേക്കബ് വടക്കുംചേരിക്ക് പറയാനുള്ളത്

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ട് മുമ്പ് വൈപ്പിനിൽ സ്വാശ്രയ ഗ്രാമം എന്ന സങ്കല്പവുമായി പൊതുപ്രവർത്തകന രംഗത്തിറങ്ങിയ ആളാണ് ജേക്കബ് വടക്കഞ്ചേരി. ഗാന്ധിയൻ ആദർശങ്ങളിലൂന്നി പ്രവർത്തനം തുടങ്ങിയ ജേക്കബ് വടക്കഞ്ചേരി പിന്നീട് ഫാസ്റ്റ്ഫുഡ് സംസ്‌കാരത്തിന് എതിരെ ശക്തമായി ശബ്ദമുയർത്തിയും പിന്നീട് പ്രകൃതി ജീവനത്തിന്റെ പ്രാധാന്യത്തിനായി പ്രവർത്തിച്ചും പ്രകൃതി ചികിത്സകനായി. വാക്‌സിനേഷൻ രീതിക്കെതിരെയുൾപ്പെടെ ശക്തമായി പ്രതികരിച്ചതോടെ വലിയൊരു വിഭാഗം വടക്കഞ്ചേരിക്ക് എതിരെയും നിലകൊണ്ടു.

നേച്ചർ ലൈഫ് ഇന്റർ നാഷണൽ എന്ന എൻജിഒ ആരംഭിച്ച് ആരോഗ്യരംഗത്തെ പ്രവണതകളെ നിരന്തരം വിമർശിച്ചുവരുന്ന ജേക്കബ് വടക്കഞ്ചേരിക്ക് സോഷ്യൽമീഡിയയിലും ആരോഗ്യരംഗത്തും എതിർപ്പുകൾ ഏറെയാണ്. കൊളസ്‌ട്രോൾ, പ്രമേഹം തുടങ്ങിയവയുടെ പേരിൽ ഇല്ലാത്ത രോഗങ്ങളാണ് ജനങ്ങളിൽ ആശുപത്രിക്കാരും മരുന്ന് മാഫിയയും അടിച്ചേൽപിക്കുന്നതെന്നും വാക്‌സിനേഷൻ വെറും തട്ടിപ്പാണെന്നുമെല്ലാം വാദിച്ച് ശക്തമായി രംഗത്തുവന്നതോടെ ഇപ്പോഴത്തെ വ്യവസ്ഥാപിത ആരോഗ്യമേഖലയുടെ ശത്രുവായി മാറി ജേക്കബ് വടക്കഞ്ചേരി. പ്രകൃതിജീവനത്തിലൂന്നി ജേക്കബ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളെ വിമർശിക്കുന്നുണ്ട് വലിയൊരു വിഭാഗമെങ്കിലും അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുന്നവരും നിരവധിയാണ്.

ഇപ്പോൾ മലപ്പുറത്തും കോഴിക്കോട്ടും പടർന്നുപിടിക്കുന്ന പനിയുടെ ശാസ്ത്രീയതയെന്തെന്ന ചോദ്യവുമായി വീണ്ടും ജേക്കബ് വടക്കഞ്ചേരിയെത്തുന്നു. പഴങ്ങൾ മാത്രം കഴിക്കുന്ന വാവലിൽ നിന്നും പനി പടരുമോയെന്നാണ് ഇക്കുറി ജേക്കബ് വടക്കഞ്ചേരി ഉയർത്തുന്ന ചോദ്യം. എലി മൂത്രം ഒഴിച്ചതിൽ തട്ടിയാൽ എലിപ്പനി പടരുമെന്നു പറഞ്ഞതും തെറ്റായിരുന്നു എന്നും അതുപോലെതന്നെയാണ് ഇപ്പോൾ നിപ്പാ വൈറസ് ബാധയെപ്പറ്റി നടക്കുന്ന പ്രചരണങ്ങളെന്നുമാണ് സോഷ്യൽ മീഡിയയിൽ നൽകിയ വീഡിയോയിൽ ജേക്കബ് വടക്കഞ്ചേരി പറയുന്നത്. ഡെങ്കിപ്പനി പടരുന്നതുകൊതുകു കുത്തിയിട്ടാണെന്ന് പറഞ്ഞത് ശരിയാണെങ്കിൽ യാചകർ എന്തുകൊണ്ട് ചത്തുപോകുന്നില്ലെന്നും ആരോഗ്യ പ്രവർത്തകർ ഉയർത്തുന്ന വാദങ്ങൾ തെറ്റാണെന്നും ആണ് ജേക്കബ് പറയുന്നത്.

വീഡിയോയിൽ ജേക്കബ് വടക്കഞ്ചേരി ഉന്നയിക്കുന്ന വാദങ്ങൾ ഇങ്ങനെ:

കോഴിക്കോട്ടും മലപ്പുറത്തും മരണമടഞ്ഞവരോട് അനുശോചനം അറിയിച്ചാണ് ജേക്കബ് വടക്കഞ്ചേരി തന്റെ വാദങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർത്തുന്നത്. കേരളത്തിൽ ഇപ്പോൾ നടന്നുവരുന്ന മരുന്ന് മാഫിയയുടെ ആഘോഷമാണ് ഇത്. അജ്ഞാതമായ ഒരു പുതിയ രോഗം വരുന്നു. മരുന്നും വാക്‌സിനുമൊന്നുമില്ല. വൈറസാണ് രോഗം പടർത്തുന്നത്. പഴങ്ങൾ മാത്രം കഴിക്കുന്ന വവ്വാലിൽ നിന്ന് മൃഗങ്ങളിലേക്ക് പകരുന്നു എന്നാണ് പറയുന്നത്. ഇനി പഴങ്ങൾ മാത്രം കഴിക്കുന്ന മനുഷ്യരിൽ നിന്ന് നാളെ ഇത്തരമൊരു വൈറസ് പകരുമെന്ന് ഇവർ പറയുമോ വടക്കഞ്ചേരി ചോദിക്കുന്നു.

ആരോഗ്യവകുപ്പ് തട്ടിവിടുന്നത് വിഡ്ഡിത്തങ്ങളാണ്. എലി മൂത്രമൊഴിച്ച് എലിപ്പനി പടരുന്നു എന്നു പറഞ്ഞ് നിരവധി പേരെ ആരോഗ്യ പ്രവർത്തകർ തട്ടി. ജനാരോഗ്യ പ്രവർത്തകർ അതിനെ പൊളിച്ചു. എലിമൂത്രത്തിലെ ലെപ്‌റ്റോസ്‌പൈറ അണുകൾ മനുഷ്യരിലെത്തി കരളും കിഡ്‌നിയും നശിപ്പിക്കുന്നു എന്നാണ് അന്ന് പറഞ്ഞത്.

പിണറായിയിൽ അുടത്തിടെ ഉണ്ടായ കൊലപാതകങ്ങൾ ഓർക്കുക. ഛർദ്ദിൽ ഉൾപ്പെടെ രോഗലക്ഷണവുമായാണ് എത്തിയത്. വിഷംകൊടുത്തതാണോ എന്ന് ആലോചിക്കുന്നില്ല. ഏതോ വൈറസാണെന്നാണ്, ബാക്ടീരിയ ആണെന്നാണ് പറയുന്നത്. ഇപ്പോൾ കോഴിക്കോട് ഉണ്ടായ മരണം അങ്ങനെ ആണെന്നല്ല പറയുന്നത്. പക്ഷേ, ആളുകളെ പേടിപ്പിക്കാൻ ഇത്തരം സന്ദർഭങ്ങളെ മരുന്നുമാഫിയ പേടിപ്പിക്കുന്നു. ചെറിയ പനിബാധിച്ചവർ പോലും വലിയ ആശുപത്രികളെ തേടിച്ചെല്ലുന്ന സാഹചര്യം ഉണ്ടാക്കുന്നു.

നോമ്പുതുടങ്ങി രണ്ടുമൂന്നു ദിവസം കഴിയുമ്പോഴാണ് ഇത്തരമൊരു സ്ഥിതി ഉണ്ടാവുന്നത്. ആരോഗ്യവകുപ്പ് പരിശോധിക്കേണ്ട ചില കാര്യങ്ങളുണ്ട്. നോമ്പുദിവസമെല്ലാം രാവിലെ ഉണ്ടാക്കിവച്ച ഭക്ഷണം രാത്രി കഴിച്ചിട്ടുണ്ടോ.. വൈകീട്ട് ഉണ്ടാക്കിയ ഭക്ഷണം രാത്രിയും പിന്നീട് രാവിലെയും കഴിച്ചിട്ടുണ്ടോ. ഇതെല്ലം പരിശോധിക്കണം. മാംസഭക്ഷണം, പ്രത്യേകിച്ച് വറുത്ത ഭക്ഷണം ഇത്തരത്തിൽ ഉപയോഗിച്ചോ. മാംസത്തിനായി ഉപയോഗിച്ച ജീവികളെ സ്റ്റിറോയ്ഡ് കുത്തിവച്ച് വളർത്തിയതാണോ ഇതെല്ലാം നോക്കണം. മരുന്നുമാഫിയയെ ജനങ്ങളെ ഭയപ്പെടുത്താനും കൊള്ളയടിക്കാനും സർക്കാർ ഇടവരുത്തരുത്. ആരോഗ്യ പ്രവർത്തകർ ജാഗ്രത പാലിക്കണം. പ്രത്യേകിച്ചും ഒരു ഇടതുസർക്കാരിൽ നിന്ന് ഇത്തരത്തിൽ ഒരു ജാഗ്രത ഇടതുസർക്കാർ പ്രതീക്ഷിക്കുന്നുണ്ട്.

ഈ പനിയെ ജനങ്ങൾ ഒട്ടും പേടിക്കേണ്ടതില്ല. മരണകാരണം എന്തെന്ന് പഠിക്കാൻ ആരോഗ്യ പ്രവർത്തകർ തയ്യാറാവണം. ഞങ്ങളിൽ പ്രകൃതി ചികിത്സകർക്കും പ്രകൃതി ജീവനം അനുവർത്തിക്കുന്നവർക്കും ഈ പനിയെ ഭയമില്ല. - വടക്കഞ്ചേരി പറയുന്നു. ഉപവാസമാണ് പനി തുടങ്ങുമ്പോൾ ആദ്യം അനുവർത്തിക്കേണ്ടത്. ഭക്ഷണം കഴിക്കാതിരിക്കാൻ ശരീരം തന്നെ താക്കീതുതരുന്നു. അതിനെ വകവയ്ക്കാതെ ഭക്ഷണം വീണ്ടും കഴിക്കുന്നതാണ് പനി ആപത്തിലേക്ക് നീങ്ങാൻ കാരണം. ഉപവാസവും ധാരാളം വെള്ളംകുടിക്കുന്നതും പനി ശക്തമാകാതെ നോക്കുമെന്നും ജേക്കബ് വടക്കഞ്ചേരി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP