Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൂടെ പിറന്നതല്ലെങ്കിലും...' പെങ്ങളെ'... എന്ന് വിളിച്ചാൽ വിളി കേൾക്കാൻ പെണ്ണൊരുത്തി ഇണ്ടായിരുന്നു... ദൈവം എന്ന ഒന്ന് ഇല്ല എന്നാണ് എനിക്ക് തോന്നണത്..പരീക്ഷ എഴുതാനുള്ള യാത്രയിൽ കണ്ടെയ്‌നർ ലോറി കവർന്നെടുത്ത കാർത്തുവിന്റെ ഓർമ്മകളിൽ വിതുമ്പി സോഷ്യൽ മീഡിയ

കൂടെ പിറന്നതല്ലെങ്കിലും...' പെങ്ങളെ'... എന്ന് വിളിച്ചാൽ വിളി കേൾക്കാൻ പെണ്ണൊരുത്തി ഇണ്ടായിരുന്നു... ദൈവം എന്ന ഒന്ന് ഇല്ല എന്നാണ് എനിക്ക് തോന്നണത്..പരീക്ഷ എഴുതാനുള്ള യാത്രയിൽ കണ്ടെയ്‌നർ ലോറി കവർന്നെടുത്ത കാർത്തുവിന്റെ ഓർമ്മകളിൽ വിതുമ്പി സോഷ്യൽ മീഡിയ

ഴിഞ്ഞ ദിവസം വരെ കാമ്പസിൽ പാറി നടന്ന ഒരു ചിത്രശലഭമായിരുന്നു അവൾ. കടന്നു പോയ വഴിയിൽ കണ്ട എല്ലാവർക്കും സന്തോഷം വാരി വിതറിയ ഒരു കുഞ്ഞു പൂമ്പാറ്റ. അകാലത്തിൽ ആ കുഞ്ഞ് ശലഭം ചിറകറ്റ് വീണപ്പോൾ തേങ്ങലടക്കാൻ അവളെ കണ്ടവർക്ക് ആർക്കും കഴിയില്ല. സോഷ്യൽ മീഡിയ അവളുടെ മരണത്തിൽ വിതുമ്പുകയാണ്. ഇക്കഴിഞ്ഞ 18നാണ് കണ്ടെയ്‌നർ ലോറിക്ക് പിന്നിൽ സ്‌കൂട്ടറിടിച്ച് കാർത്തിക പി വിജയനെന്ന അവസാന വർഷ ബിബിഎ വിദ്യാർത്ഥിനി മരിച്ചത്.

ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷകൾ ചിറക് മുളച്ച് വിരിയവേയാണ് വാഹനാപകടത്തിന്റെ രൂപത്തിൽ കൂട്ടുകാരുടേയും വീട്ടുകാരുടേയും കാർത്തുവിനെ മരണം കൊണ്ടു പോയത്്. പ്രിയപ്പെട്ട കാർത്തുവിന്റെ മരണം സുഹൃത്തുകൾക്ക് ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. സോഷ്യൽമീഡിയയിൽ ഉടനീളം കാർത്തികയെക്കുറിച്ചുള്ള കണ്ണീർക്കുറിപ്പുകളാണ്.

അമൃത സ്‌കൂൾഓഫ് ആർട്സ് ആൻഡ് സയൻസിലെ ബി.ബി.എ അവസാന വർഷ വിദ്യാർത്ഥിയായ കാർത്തിക വീട്ടുകാരുടെ അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങി പരീക്ഷയ്ക്കായി പുറപ്പെട്ടതായിരുന്നു. കൊച്ചി അമൃത സ്‌കൂൾഓഫ് ആർട്സ് ആൻഡ് സയൻസിലെ ബി.ബി.എ അവസാന വർഷ വിദ്യാർത്ഥിയായ കാർത്തിക. കൊച്ചി മരട് പഴയിരിക്കൽ വീട്ടിൽ വിഷ്ണു ഭവനിൽ കെഎം. വിജയന്റെയും ഗീതയുടെയും മകളാണ് കാർത്തിക.

അവസാന വർഷ പരീക്ഷ എഴുതാൻ കൂട്ടുകാരിയുടെ സ്‌കൂട്ടറിന് പിന്നിലിരുന്ന് കോളേജിലേക്ക് പോയതാണ് കാർത്തിക. എന്നാൽ ഒരിക്കലും തിരിച്ചുവരാത്ത ദൂരത്തേക്കായിരുന്നു ആ യാത്ര. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കുന്നുംപുറം സിഗ്‌നലിൽവച്ച് കാർത്തികയും ഐശ്വര്യയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും കണ്ടെയ്‌നർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചു.

'സ്‌കൂട്ടറും കണ്ടെയ്‌നർലോറിയും ഒരേ ദിശയിൽവരുന്നതിനിടെ സ്‌കൂട്ടർലോറിയുടെ പിന്നിലിടിക്കുകയായിരുന്നുവത്രേ. കുന്നുംപുറം ജങ്ഷനിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞു പോകാനുള്ള ശ്രമത്തിനിടെ സ്‌കൂട്ടർ കണ്ടെയ്നർ ലോറിയിൽ കുടുങ്ങി. ഇടിച്ച ഉടനെ കാർത്തിക ഇടതുഭാഗത്തേക്കും ഐശ്വര്യ വലതുഭാഗത്തേക്കും വീണു. ഉടനെ അമൃത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.'ദൃക്‌സാക്ഷികൾ പറയുന്നു.

ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കാർത്തികയുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. സ്‌കൂട്ടർഓടിച്ചിരുന്ന സഹപാഠി ഐശ്വര്യ എൻ.ജെ. പരിക്കുകളോടെ രക്ഷപ്പെട്ടു. ദിവസങ്ങൾ പിന്നിട്ടിട്ടും തങ്ങളുടെ പ്രിയപ്പെട്ട കാർത്തു മരിച്ചെന്ന് സഹപാഠികൾക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. അവളുടെ ഓർമ കുറിപ്പുകളാണ് സോഷ്യൽ മീഡിയ നിറയെ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP