Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പിതാവിന് അസുഖമെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോകാൻ ശ്രമം; എൻജിനിയറിങ് വിദ്യാർത്ഥിനി പൊലീസിൽ പരാതി നൽകി; വിദ്യാർത്ഥിനി ബഹളം വച്ചതോടെ ശ്രമം പാളി; സഹപാഠിക്കും പങ്കെന്ന് വിദ്യാർത്ഥിനി; പൊലീസ് അന്വേഷണം ആരംഭിച്ചു

പിതാവിന് അസുഖമെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോകാൻ ശ്രമം; എൻജിനിയറിങ് വിദ്യാർത്ഥിനി പൊലീസിൽ പരാതി നൽകി; വിദ്യാർത്ഥിനി ബഹളം വച്ചതോടെ ശ്രമം പാളി; സഹപാഠിക്കും പങ്കെന്ന് വിദ്യാർത്ഥിനി; പൊലീസ് അന്വേഷണം ആരംഭിച്ചു

മുവാറ്റുപുഴ;  പിതാവിന് അസുഖമെന്ന് പറഞ്ഞ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കിഡ്‌നാപ്പിന് ഒത്താശ ചെയ്ത സഹപാഠിയായ വിദ്യാർത്ഥിനിക്കെതിരെ കോട്ടപ്പാടി സ്വദേശിനി പരാതി നൽകി. യുവതി നൽകിയ പരാതിയിൽ മൂവാറ്റുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുൻപ് വിവാഹം ആലോചിച്ചിരുന്ന യുവാവിന്റെ നേതൃത്വത്തിലാണ് തട്ടിക്കൊണ്ടു പോകൽ ആസൂത്രണം ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ കൂടെ പഠിക്കുന്ന വിദ്യാർത്ഥിനിയുടെ സഹായത്തോടെ വെറ്റിലപ്പാറ സ്വദേശി കാറിൽ കയറ്റി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചുവെന്നാണു പരാതി. കോളജിൽ നിന്നു വീട്ടിലേക്കു പോകുന്നതിനിടെ കാറിലെത്തിയ സഹപാഠി, പിതാവിന് അസുഖമാണെന്നും വേഗം വീട്ടിലേക്കു പോകാമെന്നും പറഞ്ഞ് വിദ്യാർത്ഥിനിയെ കാറിൽ കയറ്റുകയായിരുന്നു. കാറിൽ വെറ്റിലപ്പാറ സ്വദേശി ദിൽഷാദും ഡ്രൈവറുമുണ്ടായിരുന്നു.

വീട്ടിലേക്കു പോകാതെ കാർ അടിമാലി ഭാഗത്തേക്കു പോയതോടെ വിദ്യാർത്ഥിനി ബഹളം വയ്ക്കുകയായിരുന്നുവെന്നു പരാതിയിൽ പറയുന്നു. വിദ്യാർത്ഥിനി ബഹളം വച്ചതോടെ ഡ്രൈവർ കാർ നിർത്തി. ഇതോടെ കാറിലുണ്ടായിരുന്ന സഹപാഠിയും വെറ്റിലപ്പാറ സ്വദേശിയും കാറിൽ നിന്നിറങ്ങി. പിന്നീടു വിദ്യാർത്ഥിനി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

ദിൽഷാദ് വിദ്യാർത്ഥിനിയെ നേരത്തെ വിവാഹം ആലോചിച്ചിരുന്നു. വീട്ടുകാർ താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല. വിദ്യാർത്ഥിനിക്കു മറ്റൊരു വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതിനിടെയാണു തട്ടിക്കൊണ്ടുപോകൽ ശ്രമം നടന്നത്. വിവാഹം കഴിക്കാനാണു വിദ്യാർത്ഥിനിയെ കൊണ്ടുപോകുന്നതെന്നായിരുന്നു കാറിന്റെ ഡ്രൈവറോടു പറഞ്ഞിരുന്നത്. വിദ്യാർത്ഥിനി ബഹളം വച്ചതോടെ ഡ്രൈവർ യാത്ര തുടരാൻ വിസമ്മതിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP