Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രിക്കറ്റർ രവീന്ദ്ര ജഡേജയുടെ ഭാര്യയ്ക്ക് നേരെ പൊലീസ് അക്രമം; റിവ ഓടിച്ച കാർ ഇടിച്ചത് പൊലീസുകാരന്റെ ബൈക്കിൽ ;കൈയേറ്റ ശ്രമത്തിൽ പരിക്കേറ്റ റിവ ആശുപത്രിയൽ ചികിത്സ തേടി; സംഭവത്തിൽ പ്രതിക്കരിക്കാതെ ജഡേജ

ക്രിക്കറ്റർ രവീന്ദ്ര ജഡേജയുടെ ഭാര്യയ്ക്ക് നേരെ പൊലീസ് അക്രമം; റിവ ഓടിച്ച കാർ ഇടിച്ചത് പൊലീസുകാരന്റെ ബൈക്കിൽ ;കൈയേറ്റ ശ്രമത്തിൽ പരിക്കേറ്റ റിവ ആശുപത്രിയൽ ചികിത്സ തേടി; സംഭവത്തിൽ പ്രതിക്കരിക്കാതെ ജഡേജ

ജാംനഗർ: ഇന്ത്യൻ ക്രിക്കറ്റർ രവീന്ദ്ര ജഡേജയുടെ ഭാര്യ റിവ ഓടിച്ച കാർ പൊലീസുകാരന്റെ ബൈക്കിൽ ഇടിച്ചു. തുടർന്ന് റിവയ്ക്ക് നേരെ പൊലീസ് അക്രമവും കൈയേറ്റവുംനടന്നെന്ന് പരാതി.ഗുജറാത്ത് പൊലീസിലെ കോൺസ്റ്റബിൾ സഞ്ജയ് അഹിറിനെതിരെയാണ് രവീന്ദ്ര ജഡേജയുടെ ഭാര്യ റിവ ജഡേജ പരാതി നൽകിയത്. സംഭവത്തിൽ രവീന്ദ്ര ജഡേജ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇന്നലെ രാത്രിയായിരുന്നു സംഭവം. രവീന്ദ്ര ജഡേജയുടെ ഭാര്യ റിവബ ജഡേജ ഓടിച്ചിരുന്ന കാർ സഞ്ജയ് അഹിറിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. പിന്നാലെ കാറിൽ നിന്നിറങ്ങിയ റിവയുടെ നേരെ സഞ്ജയ് ആക്രോശിച്ചെത്തുകയും കൈയേറ്റം ചെയ്യുകയും ചെയ്തെന്നാണ് പരാതി. തുടർന്ന് റിവബ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

ഈ സമയത്ത് റിവബയ്ക്ക് ഒപ്പം കൈക്കുഞ്ഞുമായി സുഹൃത്തായ യുവതിയും ഉണ്ടായിരുന്നു. രാത്രിയിൽ പൊതുസ്ഥലത്ത് വച്ച് സ്ത്രീയെ ആക്രമിച്ചത് ഗുരുതരമായ കുറ്റമാണെന്ന് ജാംനഗർ പൊലീസ് സൂപ്രണ്ട് പ്രദീപ് സെജുൽ പറഞ്ഞു.

സഞ്ജയ് അഹിറിനെതിരെ വകുപ്പ് തല അന്വേഷണം നടക്കും. ഇദ്ദേഹത്തിനെതിരെ റിവബയുടെ പരാതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. സസ്പെൻഷൻ നൽകുമെന്നാണ് സൂപ്രണ്ട് വ്യക്തമാക്കിയിരിക്കുന്നത്.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് താരമായ രവീന്ദ്ര ജഡേജ ടീമിനൊപ്പം മുംബൈയിലാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ആദ്യ ക്വാളിഫയർ മത്സരം ഇന്ന് വൈകിട്ട് നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP