Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അധികാരമേറ്റപ്പോഴത്തെ 282 സീറ്റുകൾ നാലു കൊല്ലം കൊണ്ട് 272 ആയി; ഇതിൽ രണ്ട് പേർ കടുത്ത ബിജെപി വിമർശകർ; 28ന് നടക്കുന്ന നാല് ഉപതെരഞ്ഞെടുപ്പുകളിൽ മൂന്നിടത്തും തോൽവി സാധ്യത; ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട മോദി ഇപ്പോൾ ഭരിക്കുന്നത് എൻഡിഎയുടെ പിന്തുണയിൽ: കർണാടകയിൽ പ്രയോജനമില്ലാതെ എംഎൽഎമാരായ രണ്ട് എംപിമാർക്ക് വേണ്ടി ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോഴും നഷ്ട സാധ്യത

അധികാരമേറ്റപ്പോഴത്തെ 282 സീറ്റുകൾ നാലു കൊല്ലം കൊണ്ട് 272 ആയി; ഇതിൽ രണ്ട് പേർ കടുത്ത ബിജെപി വിമർശകർ; 28ന് നടക്കുന്ന നാല് ഉപതെരഞ്ഞെടുപ്പുകളിൽ മൂന്നിടത്തും തോൽവി സാധ്യത; ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട മോദി ഇപ്പോൾ ഭരിക്കുന്നത് എൻഡിഎയുടെ പിന്തുണയിൽ: കർണാടകയിൽ പ്രയോജനമില്ലാതെ എംഎൽഎമാരായ രണ്ട് എംപിമാർക്ക് വേണ്ടി ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോഴും നഷ്ട സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോക്‌സഭയിലെ ബിജെപി എംപിമാരുടെ എണ്ണം കുറയുന്നു. 2014ൽ ബിജെപി അധികാരത്തിലെത്തുമ്പോൾ ഉണ്ടായിരുന്ന 282ൽ നിന്നും കുറഞ്ഞാണ് ലോക്‌സഭയിലെ ഏറ്റവും കറഞ്ഞ ഭൂരിപക്ഷമായ 272ൽ എത്തിയിരിക്കുന്നത്. 28ന് നടക്കുന്ന നാല് ഉപതെരഞ്ഞെടുപ്പുകളിൽ മൂന്നിടത്തും ബിജെപിക്ക് തോൽവി സാധ്യതയാണ്. അങ്ങനെ എങ്കിൽ എണ്ണം വീണ്ടും കുറയും. എന്നാൽ, എംപിമാരുടെ എണ്ണത്തിൽ ഉണ്ടായ ഗണ്യമായ കുറവ് നരേന്ദ്ര മോദി സർക്കാരിന്റെ ഭൂരിപക്ഷത്തെ ബാധിക്കില്ല. ബിജെപിക്കും എൻഡിഎ സഖ്യകക്ഷികൾക്കുമുള്ള വ്യക്തമായ ഭൂരിപക്ഷത്തിൽ മന്ത്രിസഭ ഇപ്പോഴും സെയ്ഫ് ആണ്.

ഈ 272ൽ തന്നെ ബിജെപി എംപി കീർത്തി ആസാദിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. മറ്റൊരു എംപിയായ ശത്രുഘ്നൻ സിൻഹ കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരേ രൂക്ഷ വിമർശനം നടത്തി വിമതപക്ഷത്തുമാണ്. ലോക്സഭാ സ്പീക്കർ സുമിത്ര മഹാജനെ കൂടാതെയുള്ള കണക്കാണിത്.കർണാടക അസംബ്ലി തിരഞ്ഞെടുപ്പിൽ മൽസരിച്ച് എംഎൽഎമാരായ ബി എസ് യെദ്യൂരപ്പയും ബി ശ്രീരാമുലുവും സത്യപ്രതിജ്ഞ ചെയ്യുകയും ലോക്സഭാ സ്പീക്കർ ഇവരുടെ എംപി സ്ഥാനത്തുനിന്നുള്ള രാജി സ്വീകരിക്കുകയും ചെയ്തതോടെയാണ് ബിജെപിയുടെ അംഗസംഖ്യ ഗണ്യമായി കുറഞ്ഞത്. ഇതിനു പുറമേ മഹാരാഷ്ട്രയിലെ രണ്ടു ലോക്സഭ മണ്ഡലങ്ങളിൽ ഉൾപ്പെടെ നാലു മണ്ഡലങ്ങളിൽ മെയ് 28ന് ഉപതിരഞ്ഞെടുപ്പു നടക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ മണ്ഡലങ്ങളിൽ കോൺഗ്രസ്-എൻസിപി സഖ്യമാണ് ബിജെപിക്കു വൻ ഭീഷണി.

ബിജെപി എംപിയായിരുന്ന നാന പട്ടോലെ രാജിവച്ച മഹാരാഷ്ട്രയിലെ ബാന്ദ്രഗോണ്ടിയ മണ്ഡലത്തിലും ബിജെപി എംപിയായിരുന്ന സി വാങ്കയുടെ മരണത്തെ തുടർന്ന് പൽഗാർ മണ്ഡലത്തിലുമാണ്് ഉപതിരഞ്ഞെടുപ്പു നടക്കുന്നത്. ഉത്തർപ്രദേശിലെ കൈരാനയിൽ ബിജെപി എംപിയുടെ മരണത്തെ തുടർന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മറ്റു പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയോടെ ആർഎൽഡിയാണ് ബിജെപിക്ക് വൻ ഭീഷണി ഉയർത്തുന്നത്. ഇതിനു പുറമേ നാഗാലാൻഡിലും ഉപതിരഞ്ഞെടുപ്പു നടക്കുന്നുണ്ട്.

എന്നാൽ, എംപിമാരുടെ എണ്ണത്തിൽ ഉണ്ടായ ഗണ്യമായ കുറവ് നരേന്ദ്ര മോദി സർക്കാരിന്റെ ഭൂരിപക്ഷത്തെ ബാധിക്കില്ല. ബിജെപിക്കും എൻഡിഎ സഖ്യകക്ഷികൾക്കുമായി സഭയിൽ ഇപ്പോഴും വ്യക്തമായ ഭൂരിപക്ഷമുണ്ട്. വിവിധ ലോക്സഭാ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ പരാജയം നേരിട്ടതാണ് ബിജെപിയുടെ ലോക്സഭയിലെ അംഗസംഖ്യ കുറയാനുണ്ടായ പ്രധാന കാരണം. ലോക്സഭയിൽ സ്വന്തം പാർട്ടി അംഗങ്ങളുടെ എണ്ണം കുറഞ്ഞത് സഭയ്ക്കുള്ളിൽ സഖ്യകക്ഷികളോടു വിധേയപ്പെട്ടുനിൽക്കാൻ ബിജെപിയെ നിർബന്ധിതമാക്കും.

സഖ്യകക്ഷികളിൽ ശിവസേന ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരേ രൂക്ഷവിമർശനങ്ങൾ നടത്തുന്നുമുണ്ട്. പാർട്ടിയിൽ നിന്ന് ഇടഞ്ഞുനിൽക്കുന്ന കീർത്തി ആസാദിനെ പോലുള്ള എംപിമാരെ അനുനയിപ്പിച്ചു കൂടെ നിർത്തേണ്ട ഗതികേടും ബിജെപിക്കുണ്ട്.
ഡൽഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതികൾ ചൂണ്ടിക്കാണിച്ചതോടെയാണ് പാർട്ടിയിൽ നിന്നു കീർത്തി ആസാദിനെ സസ്പെൻഡ് ചെയ്തത്. ഇദ്ദേഹത്തെ ഇപ്പോൾ ബിജെപിയുടെ പാർലമെന്ററി യോഗങ്ങളിൽ പങ്കെടുപ്പിക്കാറില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP