Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ത്രിപുര ഐജിയും സംഘവും വാരാപ്പുഴയിൽ എത്തി സുരക്ഷ ഉറപ്പു വരുത്തി; മുഖ്യമന്ത്രി ബിപ്ലവ് കുമാർ ഇന്ന് രാവിലെ കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ വീട്ടിൽ എത്തും; കമ്മ്യൂണിസ്റ്റ് കോട്ട തകർത്ത് മുഖ്യമന്ത്രി കിരീടം ചൂടിയ ബിപ്ലവ് കുമാറിനെ കാത്ത് ചെങ്ങന്നൂർ

ത്രിപുര ഐജിയും സംഘവും വാരാപ്പുഴയിൽ എത്തി സുരക്ഷ ഉറപ്പു വരുത്തി; മുഖ്യമന്ത്രി ബിപ്ലവ് കുമാർ  ഇന്ന് രാവിലെ കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ വീട്ടിൽ എത്തും; കമ്മ്യൂണിസ്റ്റ് കോട്ട തകർത്ത് മുഖ്യമന്ത്രി കിരീടം ചൂടിയ ബിപ്ലവ് കുമാറിനെ കാത്ത് ചെങ്ങന്നൂർ

വരാപ്പുഴ; ആളുമാറി പൊലീസ് കസ്റ്റഡിയിലെടുത്ത് ചവിട്ടി കൊന്ന ശ്രീജിത്തിന്റെ വീട് സന്ദർശിക്കാൻ രാജ്യത്തെ ഞെട്ടിച്ചുകൊണ്ടു ത്രിപുരയിൽ കാൽ നൂറ്റാണ്ടത്തെ ഇടതുഭരണം അവസാനിപ്പിച്ച ബിജെപിയുടെ മുന്നണിപ്പോരാളിയും മുഖ്യമന്ത്രിയുമായ ബിപ്ലവ് കുമാർ ദേബ് എത്തുന്നത്. മുഖ്യമന്ത്രിയുടെ വരവ് കണക്കിലെടുത്ത് ത്രിപുര ഐജിയും സംഘവും ഇന്നലെ വാരപ്പുഴയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് ത്രിപുര മുഖ്യമന്ത്രി കേരളത്തിലെത്തുന്നത്.ഇന്നലെ രാത്രി എട്ടോടെ കൊച്ചിയിലെത്തിയ മുഖ്യമന്ത്രി ഇന്ന് രാവിലെ എട്ടിനു ശ്രീജിത്തിന്റെ വീട്ടിൽ സന്ദർശനം നടത്തിയശേഷം ചെങ്ങന്നൂരിലേക്കു പോകുമെന്നാണു വിവരം. എന്നാൽ, ഇതു സംബന്ധിച്ചു ലോക്കൽ പൊലീസിന് അറിയിപ്പു ലഭിച്ചിട്ടില്ല.

സന്ദർശനത്തിനു മുന്നോടിയായി ത്രിപുരയിലെ ഐജി ഉൾപ്പെടെ ഉന്നത പൊലീസ് സംഘം ഇന്നലെ വരാപ്പുഴയിലെത്തി ശ്രീജിത്തിന്റെ വീടും പരിസരവും നിരീക്ഷിച്ചു മടങ്ങി. ആലുവ റൂറൽ പൊലീസിൽനിന്നുള്ള സംഘവും കൂട്ടത്തിലുണ്ടായിരുന്നു. പരിശോധനയ്ക്കു വന്ന സംഘം വീട്ടുകാരോടു വിവരമൊന്നും തിരക്കിയതുമില്ല.

ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിനു ത്രിപുര മുഖ്യമന്ത്രി ചെങ്ങന്നൂരിലെത്തുന്നതു പാർട്ടിക്കു ഗുണം ചെയ്യുമെന്നു സംസ്ഥാന നേതാക്കൾ കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ബിജെപിയുടെ ത്രിപുര പ്രസിഡന്റായിരുന്ന ബിപ്ലബ് കുമാറിന്റെ നേതൃത്വത്തിലാണു ബിജെപി അധികാരം പിടിച്ചത്. കേന്ദ്ര നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണു ബിപ്ലബ് ചെങ്ങന്നൂരിലേക്കു വരുന്നത്്.ത്രിപുരയിൽ 60 അംഗ സഭയിൽ ബിജെപിക്ക് 35ഉം സഖ്യകക്ഷിയായ ഐ.പി.എഫ്.ടിക്ക് എട്ട് സീറ്റുമാണ് നേടിയത്.

മുൻ തിരഞ്ഞെടുപ്പുകളിൽ സിപിഎം പയറ്റിയ തന്ത്രമാണ് ഇത്തവണ ബിജെപി ചെങ്ങന്നൂരിൽ പ്രയോഗിക്കുന്നത്. ത്രിപുരയിലെ മുൻ മുഖ്യമന്ത്രി മണിക് സർക്കാരിനെയാണു പല തിരഞ്ഞെടുപ്പുകളിലും സിപിഎം പ്രചാരണത്തിന് ഇറക്കിയിരുന്നത്. മണിക് സർക്കാരിന്റെ ലാളിത്യമാണു പാർട്ടിയുടെ മുഖമായി സിപിഎം ഉയർത്തിക്കാട്ടിയിരുന്നതും. ഇത്തവണ മണിക് സർക്കാർ അധികാരമില്ലാത്ത നേതാവാണ്. പകരം ആ അവസരം ബിജെപിക്കാണ്. ത്രിപുര പിടിച്ച ജനകീയനായ നേതാവായാണു ബിപ്ലവ് കുമാറിനെ ബിജെപി അവതരിപ്പിക്കുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP