Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിപ്പ ബാധിച്ച പ്രദേശങ്ങളിൽ നിന്നും കൂട്ടത്തോടെ പലായനം; പേരാമ്പ്ര, തിരൂരങ്ങാടി പ്രദേശങ്ങളിൽ നിന്നും മാറി താമസിക്കുന്നത് 30ഓളം കുടുംബങ്ങൾ; മരണ വീടുകളിൽ പോലും ആരും എത്തുന്നില്ല; സോഷ്യൽ മീഡിയയിലെ വ്യാജ സന്ദേശങ്ങളും പ്രദേശത്തിന്റെ ഉറക്കം കെടുത്തുന്നു

നിപ്പ ബാധിച്ച പ്രദേശങ്ങളിൽ നിന്നും കൂട്ടത്തോടെ പലായനം; പേരാമ്പ്ര, തിരൂരങ്ങാടി പ്രദേശങ്ങളിൽ നിന്നും മാറി താമസിക്കുന്നത് 30ഓളം കുടുംബങ്ങൾ; മരണ വീടുകളിൽ പോലും ആരും എത്തുന്നില്ല; സോഷ്യൽ മീഡിയയിലെ വ്യാജ സന്ദേശങ്ങളും പ്രദേശത്തിന്റെ ഉറക്കം കെടുത്തുന്നു

എംപി റാഫി

കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് കോഴിക്കോടും മലപ്പുറത്തുമായി കഴിഞ്ഞ ദിവസങ്ങളിലായി മരിച്ചത് 11 പേരാണ്. 17 പേർ ഇപ്പോൾ ചികിത്സയിലുമാണ്. എന്നാൽ രോഗം പിടിപെട്ട പ്രദേശങ്ങളിലുള്ള കുടുംബങ്ങളെല്ലാം പലായനം ചെയ്യുകായണ്. ഇവിടങ്ങളിലെ വീടുകളെല്ലാം ഒഴിഞ്ഞു കിടക്കുകയാണ്. വൈറസ് പടുരുമെന്ന ഭീതിയാണ് ബന്ധു വീടുകളിലേക്കോ മറ്റോ താമസം മാറാൻ കുടുംബങ്ങളെ പ്രേരിപ്പിച്ചിട്ടുള്ളത്. വൈറസിന്റെ ഉറവിടമെന്ന് കണക്കാക്കുന്ന പേരാമ്പ്രയ സൂപ്പിക്കടി, വൈറസ് ബാധയേറ്റ് മരിച്ച തിരൂരങ്ങാടി മൂന്നിയൂർ, തെന്നല എന്നിവിടങ്ങളിൽ നിന്നാണ് പ്രദേശവാസികൾ കൂട്ടത്തോടെ പലായനം ചെയ്തിട്ടുള്ളത്.

മരണം നടന്ന വീടകളിലേക്കോ പരിസരങ്ങളിലേക്കോ ഒരാളുപോലും വരുന്നില്ല. പരിസരത്തൊന്നും ആളനക്കങ്ങളുമില്ല. വൈറസ് വായുവിലൂടെ പടരുമെന്ന ഭീതിയും സോഷ്യൽ മീഡിയയിലൂടെയുള്ള വ്യാജ സന്ദേശങ്ങളുമാണ് മിക്ക കുടുംബങ്ങളും മാറി താമസിക്കാൻ ഇടയാക്കിയിട്ടുള്ളത്. മാറി താമസിക്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്ന് അധൃകൃതർ വ്യക്തമാക്കുമ്പോഴും ഈ പ്രദേശങ്ങളിൽ നിന്ന് 30ഓളം വീടുകളാണ് ഒഴിഞ്ഞു കിടക്കുന്നത്.

പേരാമ്പ്ര സൂപ്പിക്കടയിൽ അടഞ്ഞു കിടക്കുന്ന ഗേറ്റുകളും ആളനക്കമില്ലാത്ത വീടുകളുമാണ് മിക്കതും. നിപ്പ വൈറസ് ബാധയെപ്പറ്റിയുള്ള നടുക്കത്തിനിടെ സൂപ്പിക്കട അങ്ങാടിക്ക് സമീപത്തെ ചില വീടുകളിൽ നാലുദിവസമായി ആളനക്കമില്ലാത്ത സ്ഥിതിയാണ്. വൈറസ് ബാധിച്ചുള്ള
മരണത്തെപ്പറ്റി സംശയങ്ങളുയർന്നതോടെ ബന്ധുവീടുകളിലേക്ക് മാറിയതായിരുന്നു ഇവർ. മരിച്ച മുഹമ്മദ് സാലിഹിന്റെയും മറിയത്തിന്റെയും വീടുകൾക്കു സമീപമുള്ളവരാണ്. കൂട്ടത്തോടെ മാറിയത്. 20 ഓളം കുടുംബങ്ങൾ ഇവിടെ നിന്നുമാത്രം മാറിപ്പോയി. ചില വീടുകളിലുള്ളവർ ഇടയ്ക്കിടെ വന്നു പോകുന്നുണ്ട്. പ്രദേശത്തെ പൊതുപ്രവർത്തകരടക്കം പലായനം ചെയ്ത കൂട്ടത്തിലുണ്ട്.

മണിപ്പാൽ സെന്റർ ഫോർ വൈറസ് റിസർച്ചിലെ ഹെഡ് ഡോ.ജി അരുൺകുമാർ സ്ഥലം സന്ദർശിച്ച് വീടുകൾ ഒഴിഞ്ഞു പോകേണ്ട സാഹചര്യമില്ലെന്ന് നാട്ടുകാരോടു പറഞ്ഞെങ്കിലും ആരും തിരിച്ചു വരാൻ തയ്യാറായിട്ടില്ല. മരിച്ച മുഹമ്മദ് സാലിഹിന്റെ വീട് മരണം സംഭവിച്ചതു
മുതൽ അടഞ്ഞു കിടക്കുകയാണ്. ഉമ്മയും ഇളയ മകനും ബന്ധുവീട്ടിലാണ്. മറിയത്തിന്റെ വീട്ടുകാർ ബന്ധു വീട്ടിലായിരുന്നെങ്കിലും കഴിഞ്ഞ ദിവസം തിരിച്ചെത്തി. മറിയത്തിന്റെ ഭർത്താവ് മൊയ്തു ഹാജി ഇന്നലെ രാവിലെ മുതൽ വീട്ടിലുണ്ടായിരുന്നു. എന്നാൽ വീട്ടിൽ ആളുള്ളപ്പോഴും ആരും അടുത്തേക്ക് വരുന്നില്ലെന്നതാണ് വീട്ടിലേക്കു വന്നയുടനെ ഇവരുടെ അനുഭവം.

തിരൂരങ്ങാടി മൂന്നിയൂരിലും തെന്നലയിലും മരിച്ച ഷിജിതയും സിന്ധുവും നിപ്പ വൈറസ് ബാധിച്ചാണെന്നറിഞ്ഞതോടെ ഇവരുടെ വീട്ടിലേക്കു ആരും പോകാതായി. അയൽപകക്കത്തുള്ളവർ വീടുകൾ പൂട്ടി ബന്ധുവീടുകളിൽ പോലും താമസം മാറിയ സ്ഥിതിയാണ്. ഇവരുടെ അടുത്ത ബന്ധുക്കൾ പോലും മരണ വീടുകളിലേക്കു പോകാൻ ഭയപ്പെടുകയാണ്. ഈ രണ്ട് കുടുംബവും തികച്ചും ഒറ്റപ്പെട്ട നിലയിലാണിപ്പോൾ. വായുവിലൂടെ പോലും വൈറസ് പരക്കുമെന്ന തരത്തിൽ സോഷ്യൽ മീഡിയകളിലൂടെയുള്ള പ്രചാരണം ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുകയായിരുന്നു.

അത് തെറ്റായ പ്രചാരണമാണെങ്കിലും ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ അത്തരം സന്ദേശങ്ങൾ വൈറലായി ഓടിക്കൊണ്ടിരിക്കുന്നുണ്ട്. ഇതോടെ ഇവരുടെ പ്രദേശങ്ങളിൽ നിന്നും മാറി താമസിക്കുകയാണ് ആളുകൾ. ഇതുവരെ 12 ഓളം കുടുംബങ്ങൾ ഇവിടെ നിന്ന് മാറിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം, സോഷ്യൽ മീഡിയകളിലൂടെയുള്ള വ്യാജപ്രചാരണങ്ങൾക്കെതിരെ നിയമനടപടിയും ജനങ്ങളുടെ ആശങ്കയകറ്റുന്നതിന്
അടിയന്തിര ബോധവൽക്കരണവും നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP