Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ദളിത് യുവതിയുടെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് അമ്മയുടെ പരാതി; അദ്ധ്യാപികയായിരുന്നു രേണുവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

ദളിത് യുവതിയുടെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് അമ്മയുടെ പരാതി; അദ്ധ്യാപികയായിരുന്നു  രേണുവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

പാലാ: ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ദളിത് യുവതിയുടെ മരണകാരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകി. പാലാ പുതുപ്പള്ളിയേൽ പരേതനായ രാജുവിന്റെ ഭാര്യ വാസന്തിയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

ഇവരുടെ മകളായ പി.ആർ. രേണു (23) ആന്ധ്രാപ്രദേശിലെ നെല്ലൂർ ബുച്ചിറെഢിപ്പാലം വിവേകാനന്ദാ ഹൈസ്‌കൂളിൽ അദ്ധ്യാപികയായിരുന്നു. മധ്യവേനലവധിക്കു നാട്ടിലേയ്ക്ക് തിരിക്കുമെന്ന് അറിയിച്ചിരുന്ന കഴിഞ്ഞ ജനുവരി 13ന് താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നുവെന്നു മാതാവ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. ജോലി സംബന്ധമായി താമസിച്ചിരുന്ന സ്ഥലത്താണ് മരിച്ചു കിടക്കുന്നിരുന്നതെന്നാണ് അറിയിച്ചത്.

വീട്ടിലേയ്ക്ക് വരുന്നതിനു മുമ്പേ വിളിച്ചപ്പോൾ എന്തിനെയോ രേണു ഭയപ്പെട്ടിരുന്നതായി തോന്നിയെന്നും മാതാവിന്റെ പരാതിയിൽ പറയുന്നു. സ്‌കൂൾ അധികൃതർ മരണവിവരമറിഞ്ഞു ചെന്ന ബന്ധുക്കളോടോ പിന്നീട് വീട്ടുകാരോടോ യാതൊന്നും പറയാത്തതിൽ സംശയമുണ്ട്.

സ്‌കൂളിൽ പ്രശ്നങ്ങളുണ്ടായിരുന്നുവോ എന്ന ചോദ്യത്തിൽ നിന്നും അധികൃതർ ഒഴിഞ്ഞു മാറുകയാണുണ്ടായതെന്നും പരാതിയിൽ പറയുന്നു. ഡ്രസ് പകുതി മാറിയ നിലയിൽ രണ്ടു കട്ടിലുകൾക്കിടയിലാണ് മരിച്ചു കിടന്നിരുന്നത്.

തലയ്ക്കേറ്റ ക്ഷതമാണ് മരണകാരമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്. മരണ കാരണമാകാനുള്ള ക്ഷതം ഏൽക്കാനിടയായത് കണ്ടെത്തണം. രേണുവിന്റെ മരണം സംശയാസ്പദമാണ്. രേണുവിന്റെ മരണത്തെക്കുറിച്ച് ബന്ധുക്കളുടെ സംശയം ദൂരികരിക്കാൻ ആന്ധ്രാ സർക്കാരുമായി സഹകരിച്ച് അന്വേഷണം നടത്താൻ തയ്യാറാകണമെന്ന് പീപ്പിൾസ് ആക്ഷൻ കൗൺസിലും ആവശ്യപ്പെട്ടു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP