Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബൈക്ക് യാത്രയ്ക്കിടെ പുഴ കണ്ടപ്പോൾ നീന്താൻ മോഹം; മൊബൈൽ ഫോൺ ക്യാമറ ഓൺ ചെയ്ത് വെള്ളത്തിലേക്ക് എടുത്തുചാടി; രാജസ്ഥാനിലെ നീന്തലറിയാത്ത മൂന്ന് സുഹൃത്തുക്കൾ മരണത്തിലേക്ക് മുങ്ങിത്താഴുന്നത് നിശബ്ദം പകർത്തി ക്യാമറ

ബൈക്ക് യാത്രയ്ക്കിടെ പുഴ കണ്ടപ്പോൾ നീന്താൻ മോഹം; മൊബൈൽ ഫോൺ ക്യാമറ ഓൺ ചെയ്ത് വെള്ളത്തിലേക്ക് എടുത്തുചാടി; രാജസ്ഥാനിലെ നീന്തലറിയാത്ത മൂന്ന് സുഹൃത്തുക്കൾ മരണത്തിലേക്ക് മുങ്ങിത്താഴുന്നത് നിശബ്ദം പകർത്തി ക്യാമറ

മറുനാടൻ ഡെസ്‌ക്‌

ജയ്പൂർ: ബൈക്ക് യാത്രയ്ക്കിടെ പുഴ കണ്ടപ്പോൾ, നീന്തലറിയില്ലെന്ന കാര്യംപോലും ഓർക്കാതെ എടുത്തുചാടിയ മൂന്ന് യുവാക്കൾ രാജസ്ഥാനിൽ മുങ്ങിമരിച്ചു. പുഴയിലെ ആഹ്ലാദ നിമിഷങ്ങൾ പകർത്താനായി ഇവർതന്നെ ഓൺചെയ്തുവെച്ച മൊബൈൽ ക്യാമറയിൽ, മൂവരും മരണത്തിലേക്ക് മുങ്ങിത്താഴുന്ന ദൃശ്യം പതിയുകയും ചെയ്തു. ചേതൻ ഖാത്തിക് (28), സുദർശൻ ചണ്ഡേൽ (22), രാധേശ്യാം ഖാത്തിക് (27) എന്നിവരാണ് രജ്‌സാമണ്ഡ് നഗരത്തിലുണ്ടായ ദുരന്തത്തിൽ മരിച്ചത്.

നഗരത്തിലെ ഗൗരി ധാം കുണ്ഡിലെ നദിയിലാണ് മൂവരും കുളിക്കാനിറങ്ങിയത്. പാറക്കെട്ടുകൾക്കിടയിൽ കെട്ടിക്കിടന്ന ആഴമേറിയ ഭാഗത്തായിരുന്നു ഇവർ ഇറങ്ങിയത്. വെള്ളത്തിലേക്ക് ചാടിയ ഒരാൾ മുങ്ങുന്നത് കണ്ടപ്പോൾ മറ്റുരണ്ടുപേരുംകൂടി എടുത്തുചാടുകയായിരുന്നു. നീന്തലറിയാത്ത ഇവർ മൂവരും ഉടനെ മുങ്ങിപ്പോയി. കൈകാലിട്ടടിച്ചും പരസ്പരം കൈകൊണ്ട് വലിച്ചും രക്ഷപ്പെടാനായി ശ്രമിക്കുന്നുണ്ടെങ്കിലും മൂവരും പതുക്കെ വെള്ളത്തിലേക്ക് മുങ്ങിപ്പോകുന്നത് മൂന്നുമിനിറ്റ് നീണ്ട ദൃശ്യത്തിൽ വ്യക്തമായി കാണാം.

ഇവരെ കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബൈക്ക് കണ്ടെടുത്തതും സമീപത്തെ കുളത്തിൽനിന്ന് മൂന്നുപേരുടെയും മൃതദേഹം ലഭിച്ചതും. സമീപത്തുണ്ടായിരുന്ന മൊബൈൽ ഫോണിൽനിന്ന് മൂവരുടെയും മരണനിമിഷങ്ങളും പൊലീസ് കണ്ടെടുത്തു. മരിച്ച മൂന്നുപേരും ്ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണെന്ന് പൊലീസ് പറഞ്ഞു.

ചേതനാണ് വെള്ളത്തിലേക്ക് ആദ്യം എടുത്തു ചാടിയതെന്നും ഇയാൾ മുങ്ങുന്നത് കണ്ടപ്പോൾ രാധേശ്യാമും സുദർശനും ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നും ദൃശ്യങ്ങൾ കണ്ട മറ്റൊരു സുഹൃത്ത് രമേഷ് ചണ്ടാൽ പരഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP