Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എട്ടു വയസ്സുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ച നരാധമനായ അച്ഛന് പത്ത് വർഷം കഴിയുമ്പോൾ സുഖമായി ജയിലിൽ നിന്നും മടങ്ങാം; പരോളിൽ ഇറങ്ങിയാൽ മകൾ താമസിക്കുന്ന വീട്ടിൽ ചെല്ലാനും തടസ്സമുണ്ടാവില്ല: പോക്‌സോ നിയമം പൊളിച്ചെഴുതണമെന്ന് പറയാൻ ഇവിടാരുമില്ലേ?

എട്ടു വയസ്സുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ച നരാധമനായ അച്ഛന് പത്ത് വർഷം കഴിയുമ്പോൾ സുഖമായി ജയിലിൽ നിന്നും മടങ്ങാം; പരോളിൽ ഇറങ്ങിയാൽ മകൾ താമസിക്കുന്ന വീട്ടിൽ ചെല്ലാനും തടസ്സമുണ്ടാവില്ല: പോക്‌സോ നിയമം പൊളിച്ചെഴുതണമെന്ന് പറയാൻ ഇവിടാരുമില്ലേ?

മറുനാടൻ മലയാളി ബ്യൂറോ

തലശ്ശേരി: കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയാനുള്ളതാണ് പോക്‌സോ നിയമം. ഈ നിയമ പ്രകാരം കുട്ടികൾക്ക് നേരെ നടക്കുന്ന എല്ലാ ലൈംഗിക അതിക്രമങ്ങൾക്കെതിരെയും കേസ് എടുക്കുകയും ജയിലിൽ അടക്കുകയും ചെയ്യും. എന്നിട്ടും പോക്‌സോ കേസുകൾ കേരളത്തിൽ വർദ്ധിച്ചു വരികയാണ്. സ്വന്തം വീട്ടിൽ പോലും കുട്ടികൾ സുരക്ഷിതരല്ലാത്ത അവസ്ഥ. അച്ഛന്മാരാലും സഹോദരന്മാരാലും എല്ലാം കുട്ടികൾ പീഡനത്തിന് ഇരയാകുന്നു.

എന്നാൽ പോക്‌സോ നിയമം വേണ്ടത്ര ശക്തമാണോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. തലശ്ശേരിയിൽ സ്വന്തം മകളെ പീഡിപ്പിച്ച അച്ഛന്റെ വാർത്ത പുറത്തു വരുമ്പോൾ ഉയരുന്നതും പോക്‌സോ നിയമം പൊളിച്ചെഴുതാനുള്ള സമയം ആയില്ലെ എന്ന ചോദ്യം തന്നെയാണ്.

എട്ടുവയസ്സുകാരിയായ മകളെ പീഡിപ്പിച്ച അച്ഛന് പത്തു വർഷം കഠിനതടവും പിഴയുമാണ് കോടതി വിധിച്ചത്. എന്നാൽ ഈ ശിക്ഷാ കാലയളവിനിടയിൽ ഇയാൾക്ക് ജാമ്യത്തിലിറങ്ങാനും പീഡനത്തിനിരയായ കുട്ടി താമസിക്കുന്ന വീട്ടിൽ പോകാനുമുള്ള അവകാശവും ലഭിക്കുന്നുണ്ട്. ഇതാണ് ചോദ്യം ചെയ്യപ്പെടുന്നത്.

കണ്ണൂർ ആറളം പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവാവിനെയാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി(ഒന്ന്) ജഡ്ജി പി.എൻ.വിനോദ് സ്വന്തം മകളെ പീഡിപ്പിച്ചതിന് ശിക്ഷിച്ചത്. പിഴസംഖ്യ കുട്ടിയുടെ പേരിൽ നിക്ഷേപിക്കണമെന്നും തുക അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവനുഭവിക്കണമെന്നും വിധിന്യായത്തിൽ കോടതി വ്യക്തമാക്കി.

പോക്സോ നിയമപ്രകാരം ഏഴുവർഷം കഠിനതടവും 25,000 രൂപ പിഴയും ദേഹോപദ്രവം ഏൽപ്പിച്ചതിന് മൂന്നുമാസം തടവും ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75 വകുപ്പ് പ്രകാരം മൂന്നു വർഷം കഠിനതടവുമാണ് കോടതി വിധിച്ചത്.

ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. കുട്ടിയുടെ അമ്മയുടെ വീട്ടിൽവച്ചായിരുന്നു പീഡനം. കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സതേടിയിരുന്നു. അമ്മയുടെ പരാതിയിൽ 2016 ജൂലായ് 26-നാണ് ആറളം പൊലീസ് കേസെടുത്തത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ബീന കാളിയത്ത് ഹാജരായി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP