Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എല്ലാം പൂർത്തിയായി ഉടൻ തുറക്കുമെന്ന് പ്രചരിച്ച കുതിരാൻ ഇനിയെങ്കിലും തുറക്കുമോ? ഫെബ്രുവരി മുതൽ അടഞ്ഞു കിടന്ന കുതിരാൻ തുരങ്കത്തിന്റെ പണി തിങ്കളാഴ്ച പുനരാരംഭിക്കുമെന്ന് അറിയിച്ച് നിർമ്മാണ കമ്പനി: മുഖ്യനിർമ്മാണ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിർത്തിവെച്ച തുരങ്കത്തിന്റെ പണി വീണ്ടും തുടങ്ങുന്നത് കുടിശ്ശികയായ കോടിക്കണക്കിന് രൂപ തൊഴിലാളികൾക്ക് നൽകി തുടങ്ങിയതോടെ

എല്ലാം പൂർത്തിയായി ഉടൻ തുറക്കുമെന്ന് പ്രചരിച്ച കുതിരാൻ ഇനിയെങ്കിലും തുറക്കുമോ? ഫെബ്രുവരി മുതൽ അടഞ്ഞു കിടന്ന കുതിരാൻ തുരങ്കത്തിന്റെ പണി തിങ്കളാഴ്ച പുനരാരംഭിക്കുമെന്ന് അറിയിച്ച് നിർമ്മാണ കമ്പനി: മുഖ്യനിർമ്മാണ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിർത്തിവെച്ച തുരങ്കത്തിന്റെ പണി വീണ്ടും തുടങ്ങുന്നത് കുടിശ്ശികയായ കോടിക്കണക്കിന് രൂപ തൊഴിലാളികൾക്ക് നൽകി തുടങ്ങിയതോടെ

കുതിരാൻ: പണികളെല്ലാം പൂർത്തിയാക്കി ഉടൻ തുറക്കുമെന്ന് അറിയിച്ചതാണ് കുതിരാൻ തുരങ്കം. എന്നാൽ ഇപ്പോൾ തുറക്കുമെന്ന് പറഞ്ഞ കുതിരാൻ അവസാന വട്ട മിനുക്കു പണികൾക്കിടെ സമരത്തിൽ തട്ടി പ്രതിസന്ധിയിലായി. മൂന്ന് മാസമാണ് കുതിരാൻ തുരങ്കത്തിൻഫെ പണി സമരത്തിൽ തട്ടി നിലച്ചു പോയത്. എന്നാൽ തിങ്കളാഴ്ച മുതൽ കുതിരാന്റെ പണി പുനഃരാരംഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് നിർമ്മാണ കമ്പനി.

കോടിക്കണക്കിന് രൂപയുടെ കുടിശിക തുക തിരിച്ചു കൊടുത്തതോടെയാണ് തുരങ്കത്തിന്റെ പണി വീണ്ടും തുടങ്ങാൻ തീരുമാനമായത്. ഇന്നലെ നടന്ന മധ്യസ്ഥ ചർച്ചയിലാണ് തീരുമാനം. കുടിശ്ശിക തുക ഭീമമായതിനെ തുടർന്ന് സമരക്കാർ അടച്ചു പൂട്ടിയ പ്രഗതി എഞ്ചിനീയർ ഗ്രൂപ്പിന്റെ ഓഫിസ് പൊലീസ് സാന്നിധ്യത്തിൽ ഇന്നലെ തുറന്നു. ഉപകരാറെടുത്തിട്ടുള്ള പ്രഗതി കുടിശിക തുകയും വിതരണം ചെയ്ത് തുടങ്ങിയിട്ടുണ്ട്.

ഫെബ്രുവരി 24നാണ് കുടിശിക തുകയിൽ തട്ടി തുരങ്കത്തിനുള്ളിൽ സമരം തുടങ്ങിയത്. കോടിക്കണക്കിന് രൂപയാണ് കുടിശിക ഇനത്തിൽ നിർമ്മാണ കമ്പനിയായ കെഎംസി ഉപകമ്പനിയായ പ്രഗതിക്കും നിർമ്മാണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾക്കും തൊഴിലാളികൾക്കും ഉൾപ്പെടെ നൽകാനുണ്ടായിരുന്നത്. തുരങ്കത്തിനുള്ളിലും പുറത്തുമായി മറ്റ് ഉപകരാറുകളേറ്റെടുത്ത് നടത്തിയവർക്കും പണം കൊടുക്കാനുണ്ട്.

മുഖ്യ നിർമ്മാണ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി അതീവ രൂക്ഷമായതാണ് തുരങ്ക നിർമ്മാണം പ്രതിസന്ധിയിലാക്കിയത്. സമയത്ത് പണികൾ പൂർത്തീകരിക്കാത്തതിനാൽ ദേശിയപാത നിർമ്മാണ കമ്പനിക്ക് വായ്പ നൽകുന്ന ബാങ്കുകളുടെ കൺസോർഷ്യം വായ്പാ ഗഡുക്കൾ നൽകുന്നത് തടഞ്ഞു വെക്കുക ആയിരുന്നു. ഇതോടെയാണ് തുരങ്കത്തിന്റെ പണി അനിശ്ചിതത്വത്തിലായത്.

ഉപകരാറെടുത്ത പ്രഗതി ഗ്രൂപ്പ് ഹിമാചൽ പ്രദേശിൽ പുതിയ തുരങ്ക നിർമ്മാണത്തിന്റെ കരാറെടുത്തതോടെ കമ്പനിയുടെ വിദ്ഗദ തൊഴിലാളികൾ ഉൾപ്പെടെ അവിടേക്ക് പോയിരുന്നു. എട്ട് കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്ക നിർമ്മാണം ഹിമാചലിൽ വളരെ വേഗം പുരോഗമിച്ചതോടെ കുതിരാൻ സമവായ ചർച്ചകൾ ഇരുളടഞ്ഞു. ഇതോടെയാണ് വിവിധ ഉപകരാറെടുത്തിരുന്നവരുടെ നേതൃത്വത്തിൽ കമ്പനിയുടെ ഓഫിസ് ബലമായി പൂട്ടിയത്.

ദക്ഷിണേന്ത്യയിലെ ആദ്യ ഇരട്ട തുരങ്ക പാത എന്ന വിശേഷണത്തോടെ 2014ലാണ് തുരങ്ക നിർമ്മാണം ആരംഭിച്ചത്. പ്രഗതി എം.ഡി എം വി എസ്. കൃഷ്ണരാജു, ഡയറക്ടർ വിഷ്ണു വർമ എന്നിവർ മധ്യസ്ഥ ചർച്ചയ്ക്ക് നേതൃത്വം കൊടുത്തു. ഇന്ന് കുടിശിക തുക പൂർണമായം നൽകാനാവുമെന്ന് പ്രഗതി ഗ്രൂപ്പ് പിആർഒ ശിവാനന്ദൻ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP