Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അറബിക്ക് കലി പിടിച്ചാൽ വിദേശിയുടെ കാര്യം പോക്കാണ്; പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ മരുന്ന് കൊടുക്കാൻ വിസമ്മതിച്ചതിന് ഫിലിപ്പിനോ നഴ്സിനെ മദീന ആശുപത്രിയിൽ കത്തിക്ക് കുത്തി മുറിവേൽപിക്കുന്ന വീഡിയോ പുറത്ത്; കൂടെ ജോലി ചെയ്ത ആഫ്രിക്കക്കാർ രക്ഷപ്പെടുത്തിയതുകൊണ്ട് ജീവൻ തിരിച്ചുകിട്ടി; വിദേശത്ത് ജോലി തേടിപ്പോകുന്ന നഴ്‌സുമാർ ഇങ്ങനെ എന്തൊക്കെ അനുഭവിക്കുന്നുണ്ടാവും?

അറബിക്ക് കലി പിടിച്ചാൽ വിദേശിയുടെ കാര്യം പോക്കാണ്; പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ മരുന്ന് കൊടുക്കാൻ വിസമ്മതിച്ചതിന് ഫിലിപ്പിനോ നഴ്സിനെ മദീന ആശുപത്രിയിൽ കത്തിക്ക് കുത്തി മുറിവേൽപിക്കുന്ന വീഡിയോ പുറത്ത്; കൂടെ ജോലി ചെയ്ത ആഫ്രിക്കക്കാർ രക്ഷപ്പെടുത്തിയതുകൊണ്ട് ജീവൻ തിരിച്ചുകിട്ടി; വിദേശത്ത് ജോലി തേടിപ്പോകുന്ന നഴ്‌സുമാർ ഇങ്ങനെ എന്തൊക്കെ അനുഭവിക്കുന്നുണ്ടാവും?

മറുനാടൻ ഡെസ്‌ക്‌

റിയാദ്: വിദേശത്ത് ജോലി ചെയ്യുന്ന നഴ്‌സുമാർക്ക് പലപ്പോഴും അന്നാട്ടുകാരായ ചിലരുടയെങ്കിലും അഹങ്കാരം നേരിടേണ്ടിവന്നിട്ടുണ്ടാകാം. അത്തരമൊരു അനുഭവത്തിലൂടെയാണ് ഫിലിപ്പീൻസുകാരിയായ റൊലാൻഡോ മിന എന്ന നഴ്‌സ് കടന്നുപോയത്. സൗദിയിലെ മദീന ആശുപത്രിയിൽ പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ മരുന്ന് കൊടുക്കാൻ വിസമ്മതിച്ചതിന് ഇവരെ അറബി ആശുപത്രി കൗണ്ടറിനുള്ളിൽക്കയറി കൈയിൽ തുടർച്ചയായി കുത്തി മുറിവേൽപ്പിച്ചു. കൂടെയുണ്ടായിരുന്ന ആഫ്രിക്കക്കാരായ സഹപ്രവർത്തകർ ഇടപെട്ടതുകൊണ്ട് നഴ്‌സിന് ജീവൻ തിരിച്ചുകിട്ടി.

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയും അക്രമിയെ പിടികൂടുകയും ചെയ്തു. പത്തുസെക്കൻഡോളം ദൈർഘ്യമുള്ളതാണ് വീഡിയോ. ആക്രമണത്തിനുശേഷം 23-കാരനായ അക്രമി ഓടി രക്ഷപ്പെട്ടിരുന്നു. എ്ന്നാൽ, വീഡിയോ ദൃശ്യങ്ങളിൽനിന്ന് ഇയാളെ മനസ്സിലാക്കിയ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു..

ആശുപത്രിയിലെ റിസപ്ഷനിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് റൊളാൻഡോയ്ക്കുനേരെ ആക്രമണമുണ്ടായത്.തന്നെ ആക്രമിക്കാൻ വന്ന അറബിയെ ആദ്യം തടുക്കാൻ ശ്രമിച്ചെങ്കിലും അയാൾ കത്തിയൂരി തുടർച്ചായയി കുത്തുകയായിരുന്നു. ഇടതുകൈയിലും വലതുകൈയിലും കുത്തേറ്റ റൊളാൻഡോയ്ക്ക് അടിയന്തര ചികിത്സ നൽകുകയും ചെയ്തു.

താൻ ചോദിച്ച മരുന്ന് നൽകാൻ വിദേശിയായ റൊളാൻഡോ തയ്യാറാകാതിരുന്നതാണ് ആക്രമിക്കാൻ കാരണമെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. എന്നാൽ, ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് കൊടുക്കരുതെന്നത് ആശുപത്രിയുടെ നയമാണെന്നും താനത് പാലിക്കുക മാത്രമാണുണ്ടായതെന്നും റൊളാൻഡോ പറഞ്ഞു.

സംഭവത്തിന്റെ പേരിൽ സൗദിയിലുള്ള മറ്റ് ഫിലിപ്പീൻസുകാർ ആശങ്കപ്പെടേണ്ടതില്ലെന്ന് ജിദ്ദയിലെ ഫിലിപ്പിനോ കോൺസൽ ജനറൽ എഡ്ഗാർ ബഡാജോസ് പറഞ്ഞു. അക്രമിയെ റിമാൻഡ് ചെയ്തുവെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫിലിപ്പിനോ നഴ്‌സുമാരുടെ സുരക്ഷിതത്വം സർക്കാർ ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP