Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാവപ്പെട്ടവർക്ക് എപ്പോഴും കണ്ട് സങ്കടം പറയാവുന്ന നേതാവാണ് വിജയകുമാർ; സജി ചെറിയാൻ അധികാരത്തിൽ വന്നില്ലെങ്കിൽ ചെങ്ങന്നൂർ വീണ്ടും 50 വർഷം പുറകോട്ട് പോകും: ചെങ്ങന്നൂരിലെ വോട്ടർമാർക്ക് പറയാനുള്ളത്

പാവപ്പെട്ടവർക്ക് എപ്പോഴും കണ്ട് സങ്കടം പറയാവുന്ന നേതാവാണ് വിജയകുമാർ; സജി ചെറിയാൻ അധികാരത്തിൽ വന്നില്ലെങ്കിൽ ചെങ്ങന്നൂർ വീണ്ടും 50 വർഷം പുറകോട്ട് പോകും: ചെങ്ങന്നൂരിലെ വോട്ടർമാർക്ക് പറയാനുള്ളത്

ചെങ്ങന്നൂർ: സമ്മിശ്ര പ്രതികാരമാണ് ചെങ്ങന്നൂരിലെ വോട്ടർമാരിൽ നിന്നും പുറത്ത് വരുന്നത്. ഇടത് വലതു സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യുമെന്നാണ് ഭൂരിഭാഗം പേരും പ്രതികരിക്കുന്നത്. തങ്ങളുടെ നേതാവിനെ തിരഞ്ഞെടുക്കാനുള്ള കാര്യം അക്കമിട്ട് നിരത്തിയാണ് ഓരോരുത്തരും വോട്ടു ചെയ്യുമെന്നതിനുള്ള കാരണം വ്യക്തമാക്കുന്നത്.

പാവപ്പെട്ടവരോട് പോലും വളരെ അടുപ്പത്തോടും സ്‌നേഹത്തോടും ഇടപെഴുകുന്ന നേതാവാണ് കോൺഗ്രസ് സ്ഥാനാർത്ഥി വിജയകുമാറെന്നാണ് ഒരു വനിതാ വോട്ടർ പ്രതികരിച്ചത്. മറ്റുള്ള സ്ഥാനാർത്ഥികളുടെ അടുചത്ത് ചെന്നാൽ എങ്ങിനെ എന്ന് അറിയില്ല. എന്നാൽ ഒരു ആശങ്കയുമില്ലാതെ സാധാരണക്കാരന് എപ്പോൾ വേണമെങ്കിലും സമീപിക്കാവുന്ന ഒരു നേതാവാണ് വിജയകുമാർ. എന്ന് ഇവർ പ്രതികരിക്കുന്നു.

അതേസമയം എൽഡിഎഫ് ഇനിയും അധികാരത്തിൽ വന്നില്ലെങ്കിൽ ചെങ്ങന്നൂർ വീണ്ടും 50 വർഷം പുറകോട്ട് പോകുമെന്നാണ് സാധാരണക്കാരായ തൊളിലാളികളുടെ പക്ഷം. മുൻ എംഎൽഎ കെ. കെ രാമചന്ദ്രൻ നായർ മണ്ഡലത്തിൽ മികച്ച പ്രവർത്തനങ്ങളാണ് കാഴ്‌ച്ചവെച്ചത് ഇത്തരം വികസന പ്രവർത്തനങ്ങൾ ഇനിയും കേരളത്തിൽ ഉണ്ടാകണമെങ്കിൽ എൽഡിഎഫ് തന്നെ അധികാരത്തിൽ വരണം. കെ.കെ രാമചന്ദ്രൻ നായരോടുള്ള സ്‌നേഹമാണ് പലരും സജി ചെറിയാന് വോട്ടാക്കി മാറ്റുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP