Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മെട്രോ ഉദ്ഘാടനത്തിന് മോദിക്കൊപ്പം കയറിയപ്പോൾ 'കുമ്മനടിക്കാരനാക്കി'; ഫേസ്‌ബുക്ക് പോസ്റ്റുകൾക്ക് 'കുമ്മോജി'കൾ നൽകിയും ട്രോളുകാർ; വ്യക്തിപരമായ അധിക്ഷേപങ്ങൾ പരിധിവിട്ടപ്പോഴും സൗമ്യനായി പ്രതികരിച്ച നേതാവ്; കുമ്മനത്തിന് പദവി നേടി കൊടുത്തതിന് പിന്നാലെ നടന്നു ട്രോളിയും സഖാക്കളും മോദി വിരുദ്ധരും; ഗവർണർ നിയമനത്തെയും ട്രോളി മന്ത്രി എം എം മണി അടക്കമുള്ളവർ

മെട്രോ ഉദ്ഘാടനത്തിന് മോദിക്കൊപ്പം കയറിയപ്പോൾ 'കുമ്മനടിക്കാരനാക്കി'; ഫേസ്‌ബുക്ക് പോസ്റ്റുകൾക്ക് 'കുമ്മോജി'കൾ നൽകിയും ട്രോളുകാർ; വ്യക്തിപരമായ അധിക്ഷേപങ്ങൾ പരിധിവിട്ടപ്പോഴും സൗമ്യനായി പ്രതികരിച്ച നേതാവ്; കുമ്മനത്തിന് പദവി നേടി കൊടുത്തതിന് പിന്നാലെ നടന്നു ട്രോളിയും സഖാക്കളും മോദി വിരുദ്ധരും; ഗവർണർ നിയമനത്തെയും ട്രോളി മന്ത്രി എം എം മണി അടക്കമുള്ളവർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കുമ്മനം രാജേശേഖരൻ നിയമിതനായ അന്ന് മുതൽ സൈബർ ലോകത്തെ ട്രോളുകാരുടെ ഇഷ്ടക്കാരനാണ് അദ്ദേഹം. പലപ്പോഴും ആക്ഷേപഹാസ്യങ്ങൾ വ്യക്തിപരമായ അധിക്ഷേപത്തിന് വഴിമാറിയപ്പോഴും അതിലൊന്നും അദ്ദേഹം കോപിച്ചില്ല. കുമ്മനം ട്രോളുകാരുടെ പ്രീയപ്പെട്ട താരമായത്, അല്ലെങ്കിൽ ഇരയായതുകൊച്ചിമെട്രോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം യാത്രചെയ്ത ശേഷം ആണ്.

യാത്ര പൂർത്തിയാകും മുമ്പുതന്നെ കുമ്മനം ഫേസ് ബുക്കിലും വാട്ട്‌സാപ്പിലും പല രൂപത്തിലും നിറയാൻ തുടങ്ങി. പിന്നീടങ്ങോട്ട് തുടർച്ചയായി ട്രോളുകളുടെ പ്രവാഹമായിരുന്നു. ട്രോളുകളിൽ ചിലത് ആക്ഷേപ ഹാസ്യമായിത്തന്നെ ആസ്വദിക്കാൻ പോന്നവ, മറ്റു ചിലത് രാഷ്ട്രീയ കാർട്ടൂണുകൾപോലെ പ്രഹരശേഷി ഉള്ളവ എന്നാൽ മറ്റുചിലത് വ്യക്തിഹത്യയുടെ അങ്ങേയറ്റം വരെ പോയി. വംശവും നിറവുംവരെ ട്രോളുകൾ നിറയപെട്ടു. സാമൂഹ്യ മാധ്യമങ്ങളിലെ ഈ ട്രോളുകൾ പ്രവഹിച്ചപ്പോഴും അദ്ദേഹം ശാന്തത കൈവിട്ടില്ല. എല്ലാറ്റിനെയും ചിരിയോടെ നേരിടുകയാണ് ഉണ്ടായത്.

ഇതിനിടെ പലപ്പോഴും ക്രൂരമായ ട്രോളുകളും ഉണ്ടായി. ഇതിനെതിരെ പാർട്ടി പ്രവർത്തകർ നിയമ നടപടിയുമായി മുന്നോട്ടു പോകുകയും ചെയ്തിരുന്നു. ഗൃഹലക്ഷ്മി മാസിക സോഷ്യൽ ക്യാമ്പയിന്റെ ഭാഗമായി എടുത്ത മുഖചിത്രത്തിൽ ഫോട്ടോഷോപ്പ് ചെയ്ത് മുഖം മാറ്റി വിഷകല അമ്മായി ഫീഡിങ് കുമ്മാണ്ടി എന്ന തലക്കെട്ടോടെ ശശികല ടീച്ചറുടെയും കുമ്മനം രാജശേഖരന്റെയും മുഖങ്ങൾ ചേർത്ത് പ്രചരിപ്പിച്ചായിരുന്നു രാഷ്ട്രീയ എതിരാളികൾ കുമ്മനത്തോടെ പകതചീർത്ത. സൈബർ സഖാക്കളും മോദി വിരുദ്ധരമായിരുന്നു ഇത്തരം ട്രോളുകളുടെ സ്ഥിരം ശിൽപ്പികൾ.

ഫേസ്‌ബുക്കിൽ കുമ്മനം ഇടുന്ന പോസ്റ്റുകൾക്കെല്ലാം ചരിക്കുന്ന 'കുമ്മോജി' നൽകിയും ആളുകൾ രംഗത്തുണ്ടായിരുന്നു. എന്നാൽ, ഇതിനൊന്നും അദ്ദേഹം ചെവി കൊടുത്തില്ല. ഇപ്പോൾ മിസോറോ ഗവർണർ സ്ഥാനം തേടിയെത്തുമ്പോഴും സൈബർ ലോകത്തിന്റെ താരം കുമ്മനമാണ്. അദ്ദേഹത്തിന് ട്രോളന്മാർ ചേർന്ന് യാത്രയയപ്പ് നൽകണമെന്ന് വാദിക്കുന്ന സഖാക്കളും കുറവല്ല. ഇപ്പോൾ കുമ്മനത്തെ തേടി മിസോറാം ഗവർണർ പദവി എത്തിയപ്പോൾ എംഎം മണി അടക്കമുള്ളവരാണ് അതിനെ പരിഹസിച്ച് രംഗത്തെത്തിയത്. മിസോറാമിൽ പോയി വിശ്രമിക്കാം എന്നായിരുന്നു എം എം മണിയുടെ ട്രോൾ.

എന്നാൽ, ഇതിനിടെ മനോരമ കുമ്മനത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട വാർത്ത നല്കിയപ്പോൾ അദ്ദേഹത്തെ പരിഹസിച്ചു എന്ന ആക്ഷേപവും ഉയർന്നു. കുമ്മനം ഗവർണർ എന്നു പറഞ്ഞ ശേഷം ട്രോളല്ല എന്ന് ബ്രാക്കറ്റിൽ നൽകിയതാണ് വിവാദത്തിന് ഇടയാക്കിയത്. ഇതിനെതിരെ സൈബർ ലോകത്ത് ബിജെപി അനുയായികൾ രംഗത്തെത്തുകയും ചെയ്തു. കെ സുരേന്ദ്രനും ഫേസ്‌ബുക്കിലൂടെ ഇതിനെതിരെ രംഗത്തത്തിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP