Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മനോരമ ന്യൂസ് ഡസ്‌കിൽ ഇരിക്കുന്നവർക്ക് അൽപ്പം വെളിവ് പറഞ്ഞ് കൊടുക്കാൻ കണ്ടത്തിൽ കുടുംബത്തിൽ ആരെങ്കിലും ഉണ്ടോ? സാത്വികനായ ഒരു മനുഷ്യന് പദവി ലഭിച്ചപ്പോൾ ആർക്കാണ് ഇത്ര വിഷമം? കുമ്മനത്തെ ട്രോളാൻ എന്ത് യോഗ്യതയാണ് മന്ത്രി എംഎം മണിക്കുള്ളത്? വെറുപ്പിന്റെ രാഷ്ട്രീയം പടർത്തുന്നവരോട്-ഇൻസ്റ്റന്റ് റെസ്‌പോൺസ്

മനോരമ ന്യൂസ് ഡസ്‌കിൽ ഇരിക്കുന്നവർക്ക് അൽപ്പം വെളിവ് പറഞ്ഞ് കൊടുക്കാൻ കണ്ടത്തിൽ കുടുംബത്തിൽ ആരെങ്കിലും ഉണ്ടോ? സാത്വികനായ ഒരു മനുഷ്യന് പദവി ലഭിച്ചപ്പോൾ ആർക്കാണ് ഇത്ര വിഷമം? കുമ്മനത്തെ ട്രോളാൻ എന്ത് യോഗ്യതയാണ് മന്ത്രി എംഎം മണിക്കുള്ളത്? വെറുപ്പിന്റെ രാഷ്ട്രീയം പടർത്തുന്നവരോട്-ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

ന്ത്യയിലെ ഏറ്റവും വലിയ പദവികളിൽ ഒന്നാണ് ഗവർണറുടേത്. നിയമപരമായി എങ്കിലും ഒരു സംസ്ഥാനത്തിന്റെ ഭരണാധികാരി ഗവർണറാണ്. അത്തരം ഒരു പദവിയിൽ എത്തപ്പെടുക എന്ന് പറയുന്നത് ഒരു ഭാഗ്യവും അംഗീകാരവുമാണ്. കുമ്മനം രാജശേഖരൻ എന്ന ബിജെപിയുടെ സംസ്ഥാന പ്രസിഡന്റിന് അത്തരമൊരു നല്ല പദവിയാണ് ലഭിച്ചിരിക്കുന്നത്. കേരളം പോലെ ബിജെപിക്ക് അടുത്ത കാലത്തെങ്ങും അധികാര പ്രതീക്ഷ ഇല്ലാത്ത ഒരു സ്ഥലത്ത് ഒരു നേതാവിന് ഗവർണർ പദവി കിട്ടുന്നത് വലിയ അംഗീകാരം തന്നെയാണ്. എന്നിട്ടും അത് അംഗീകരിക്കാനുള്ള മനോവലിപ്പം നിർഭാഗ്യവശാൽ മലയാളികൾക്ക് ഇല്ല.

ആര് ഏത് പദവിയിലെത്തിയാലും നമ്മൾ അത് ആഘോഷിക്കും. എന്നിട്ടും ഒരു മലയാളി ഗവർണർ പദവിയിലെത്തിയിട്ടും ആ മനുഷ്യൻ അപമാനിക്കപ്പെടുന്നത് എന്തുകൊണ്ടാണ്. കുമ്മനം രാജശേഖരൻ എന്നാൽ കേരളത്തിലെ ഏറ്റവും മോശം വ്യക്തി എന്ന നിലയിലാണ് കഴിഞ്ഞ ഏതാനും നാളുകളായി ഇവിടുത്തെ സോഷ്യൽ മീഡിയയിൽ ചിലർ പ്രചരണം നടത്തുന്നത്. ഒരു നുണ പലതവണ ആവർത്തിച്ചാൽ അത് സത്യമാണെന്ന് പലരും കരുതും എന്ന വിശ്വാസത്തിന്റെ പുറത്താണ് കുമ്മനത്തിനെതിരെ ഇത്തരം ആരോപണങ്ങൾ ഉയർത്തുന്നതും ട്രോൾ ചെയ്യുന്നത്.

ട്രോളിങ് എന്നു പറയുന്നത് ജീവിതത്തിന്റെ ഭാഗം തന്നെയാണ്. എന്നാൽ ഒരു മനുഷ്യനെ പിന്നാലെ നടന്ന് ആക്രമിക്കുകയും അയാൾ പറയുന്ന എല്ലാ കാര്യങ്ങളും കളിയാക്കുന്നതിന് വേണ്ടി മാത്രം ഉപയോഗിക്കുകയും ചെയ്യുന്നത് ട്രോളിങ് അല്ല ഹരാസ്‌മെന്റ് ആണ്. ഇന്നലെ ഗവർണർ പദവിയിലേക്ക് കുമ്മനത്തെ തിരഞ്ഞെടുത്തപ്പോൾ പോലും ഈ ട്രോളിങ് തുടർന്നു. ഏറ്റവും ലജ്ജാകരമായ വസ്തുത മനോരമ ന്യൂസിൽ കുമ്മനം ഗവർണറായി നിയമിതനായ വാർത്ത സംപ്രേഷണം ചെയ്തപ്പോൾ ബ്രാക്കറ്റിൽ ഇത് ട്രോൾ അല്ല എന്ന് എഴുതി കാണിച്ചതാണ്. മനോരമ ന്യൂസിൽ നിന്നും ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത ഒന്നായിരുന്നു ഇത്.

കേരളത്തിൽ നിന്നും ഒരാളെ ഗവർണറായി നിയമിച്ചു കൊണ്ടുള്ള വാർത്തയുടെ ബ്രാക്കറ്റിൽ ട്രോൾ അല്ല എന്ന് എഴുതി കളിയാക്കിയതിനെതിരെ അന്വേഷണം നടത്തേണ്ടതും ക്ഷമ പറയേണ്ടതും ആവശ്യമാണ്. മന്ത്രി എംഎം മണിയുടെ ഫേസ്‌ബുക്കിൽ വന്ന പോസ്റ്റ് അതിനേക്കാൾ നികൃഷ്മായിരുന്നു. എന്ത് രാഷ്ട്രീയ ധാർമികതയാണ് എംഎം മണിക്ക് കുമ്മനത്തെ ട്രോളനുള്ളത്. രാഷ്ട്രീയ മര്യാദ എന്ന് പറയുന്നത് എതിരാളികൾ പോലും സ്ഥാനമേറ്റാൽ അഭിനന്ദിക്കുന്നതാണ്. ഈ ട്രോളിങ് സോഷ്യൽ മീഡിയയിൽ തുടരുകയാണ്. നിസാരമായ ഓരോ കാര്യത്തിന്റേയും പുറത്ത് ട്രോൾ ഉണ്ടാക്കി വളരെ ഗൗരവകരമായി കുമ്മനം രാജശേഖരൻ ഇടുന്ന പോസ്റ്റിന്റെ കീഴിൽ കുമ്മോജി എന്ന പേരിൽ തമാശ പ്രചരിപ്പിച്ച് ഒരു മനുഷ്യനെ ഹരാസ് ചെയ്യുന്നത് ഒട്ടും നല്ലതല്ല.

പിണറായി വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പോയി ഇത്തരം ഒരു തമാശ ഇട്ടാൽ സൈബർ ഗുണ്ടകളെ കൊണ്ട് ആക്രമിക്കുന്നവരാണ് ഇവിടെയുള്ള സോഷ്യൽ മീഡിയാ പ്രവർത്തകരിൽ പലരും എന്നോർക്കണം. നിസ്വാർത്ഥമായി തന്റെ ജീവിതം മുഴുവൻ മാറ്റിവെച്ച് പ്രവർത്തിക്കുന്നയാളാണ് കുമ്മനം രാജശേഖരൻ. ഇന്നത്തെ പത്രപ്രവർത്തകർക്കും ഒരുപാട് കാലം മുന്നേ അന്തസായി പത്രപ്രവർത്തനം നടത്തി പിന്നീട് സർക്കാർ ജോലിയിൽ നിന്നും വരെ രാജി വെച്ച് താൻ വിശ്വസിക്കുന്ന പ്രമാണത്തിന് വേണ്ടി സൗമനസ്യത്തോട് കൂടി രാഷ്ട്രീയത്തിലിറങ്ങിയ ആളാണ് കുമ്മനം രാജശേഖരൻ. ആ രാഷ്ട്രീയത്തോട് പലർക്കും വിയോജിപ്പുണ്ടാകാം. അറിവും വിവേകവുമുള്ള നിസ്വാർത്ഥമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഒരു മനുഷ്യനെ ഇങ്ങനെ കളിയാക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല.

അദ്ദേഹത്തിന്റെ രാഷ്ട്രീയ സാമൂഹിക നിലപാടിനോട് വിയോജിക്കേണ്ടത് ആശയപരമായി മാത്രമായിരിക്കണം. കാര്യകാരണ സഹിതമാണ് വിമർശിക്കേണ്ടത്. അല്ലാതെ അദ്ദേഹം ഗൗരവമായി പറയുന്ന കാര്യത്തിന്റെ കീഴിൽ പോയി പോലും തമാശ പറഞ്ഞും കളിയാക്കിയും ആക്ഷേപിക്കുകുന്നത് ഹരാസ്‌മെന്റ് ആണ് അത് നിയമത്തിന്റെ മുന്നിൽ പോലും നേരിടാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP