Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

യുഡിഎഫ് സർക്കാർ സ്ഥാനമൊഴിഞ്ഞപ്പോൾ നഷ്ടം 130 കോടി; രണ്ട് വർഷം പിന്നിടുമ്പോൾ ലാഭം 106 കോടി രൂപയായി ഉയർത്തി എൽഡിഎഫ്; പൊതുമേഖലാ സ്ഥാപനങ്ങളിൽ വൻ നേട്ടം കൈവരിച്ച് എസി മൊയ്തീന്റെ വ്യവസായ വകുപ്പ്

യുഡിഎഫ് സർക്കാർ സ്ഥാനമൊഴിഞ്ഞപ്പോൾ നഷ്ടം 130 കോടി; രണ്ട് വർഷം പിന്നിടുമ്പോൾ ലാഭം 106 കോടി രൂപയായി ഉയർത്തി എൽഡിഎഫ്; പൊതുമേഖലാ സ്ഥാപനങ്ങളിൽ വൻ നേട്ടം കൈവരിച്ച് എസി മൊയ്തീന്റെ വ്യവസായ വകുപ്പ്

തിരുവനന്തപുരം: യുഡിഎഫ് സർക്കാറിന്റെ കാലത്ത് കോടികളുടെ നഷ്ടത്തിലായിരുന്ന പൊതുമേഖല സ്ഥാപനങ്ങൾ ലാഭ കൊയ്ത്ത് തുടരുന്നു. നടപ്പ് സാമ്പത്തിക വർഷത്തെ വാർഷിക കണക്കുകൾ പ്രകാരം പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം ചേർന്ന് 106.91 കോടി രൂപ ലാഭം നേടി. ലാഭത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം ഇത്തവണ 14 ആയി വർദ്ധിച്ചു. കഴിഞ്ഞ സാമ്പത്തീക വർഷം ഇതേ കാലയളവിൽ 80.67 കോടി രൂപ നഷ്ടമുണ്ടാക്കിയ സ്ഥാനത്താണ് ഈ റിക്കോർഡ് ലാഭം.

കെഎംഎംഎൽ, ട്രാവൻകൂർ ടൈറ്റാനിയം, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽ എന്നീ സ്ഥാപനങ്ങൾ വൻ നേട്ടം കൊയ്തു. 195 കോടിയിലധികം രൂപയുടെ ലാഭം നേടിയ കെഎംഎംഎൽ അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നേട്ടമാണ് ഉണ്ടാക്കിയത്. കഴിഞ്ഞ തവണ ഇതേ സമയത്ത് 40കോടി മാത്രമായിരുന്നു കെഎംഎംഎലിന്റെ ലാഭം. 33.17 കോടി രൂപയുടെ ലാഭമുണ്ടാക്കിയ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസും മികച്ച നേട്ടം കൊയ്തു. കഴിഞ്ഞ തവണ ഇതേ സമയത്ത് 6.33 കോടി രൂപയായിരുന്നു ഇവിടെ ലാഭം.

കഴിഞ്ഞ വർഷം നഷ്ടത്തിലായിരുന്ന കെഎസ്ഡിപി, കെ.എസ്‌ഐ.ഇ എന്നിവ ഈ സാനപ്ത്തീക വർഷം ലാഭത്തിലായി. 4.5 കോടി ന്ഷടത്തിലായിരുനന് കെ.എസ്.ഡി.പി 2.1 കോടി രൂപയും, 5.86 കോടി നഷ്ടത്തിലായിരുന്ന കെഎസ.ഐഇ 1.64 കോടിരൂപയും ലാഭമുണ്ടാക്കി. 9 പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം ഇത്തവണ കുറച്ചുക്കൊണ്ടുവാരാനുമായി.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അപേക്ഷിച്ച് കൂടുതൽ വ്യാവസായ സ്ഥാപനങ്ങൾ ഇത്തവണ ലാഭത്തിലായി. യു.ഡി.എഫ് സർക്കാർഅധികാരത്തിൽ നിന്നും ഒഴിയുമ്പോൾ 131.60 കോടി രൂപയായിരുന്നു നഷ്ടം.

എൽ.ഡി.എഫ് സർക്കാരിന്റെ രണ്ട് വര്ഷങ്ങൾക്കൊണ്ട് 106 കോടിലധിയികം ലാഭം നേടിയത് സർക്കാരിന്റെ നേട്ടമായി കണക്കാക്കാം. പൊതുമേഖലാകമ്പനികളെ ലാഭത്തിനാക്കുന്നതിന് സർക്കാർ നടത്തിയ സമഗ്ര ഇടപെടലാണ് വ്യവസായ വകുപ്പിന്റെ ചരിത്ര നേട്ടത്തിന് പിന്നിലെന്ന് വ്യവസായ മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. വ്യവസായ മേഖലയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ വൻ വ്യാവസായിക കുതിപ്പാണ് പ്രതിക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടി ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP