Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രിക്കറ്റോ ഫുട്‌ബോളോ കൊച്ചിക്ക് വലുത്? ജിസിഡിഎയെ വലച്ച് മത്സരക്രമം; കെസിഎ-കെഎഫ്എ ശീതസമരം മൂർധന്യാവസ്ഥയിൽ

ക്രിക്കറ്റോ ഫുട്‌ബോളോ കൊച്ചിക്ക് വലുത്? ജിസിഡിഎയെ വലച്ച് മത്സരക്രമം; കെസിഎ-കെഎഫ്എ ശീതസമരം മൂർധന്യാവസ്ഥയിൽ

കൊച്ചി: ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിന് വലുത് ക്രിക്കറ്റോ ഫുട്‌ബോളോ? കൊച്ചിയിൽ സ്ഥിതിചെയ്യുന്ന ഈ സ്റ്റേഡിയത്തിന്റെ യഥാർത്ഥ ഉടമകൾ ഗ്രേറ്റർ കൊച്ചിൻ ഡവലപ്പ്‌മെന്റ് അഥോറിറ്റി (ജിസിഡിഎ) ആണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. ഗ്രൗണ്ട് ഫുട്‌ബോളിനോ ക്രിക്കറ്റിനോ വിട്ടുനൽകേണ്ടത് എന്ന ചോദ്യത്തിന് ഉത്തരം തരാൻ ജിസിഡിഎയ്ക്ക് പോലും ആകുന്നില്ലെന്നതാണ് വസ്തുത.

ഫുട്‌ബോളിന് വേണ്ടി രൂപകൽപന ചെയ്ത സ്റ്റേഡിയം ക്രിക്കറ്റ് അസോസിയേഷൻ പിടിച്ചടക്കി എന്ന ആരോപണം നിലനിൽക്കേയാണ് പുതിയ വിവാദം ഉയർന്നിരിക്കുന്നത്. ഇന്ത്യൻ ഫുട്‌ബോളിന്റെ വളർച്ചയ്‌ക്കെന്നോണം തയ്യാറാക്കിയ സൂപ്പർ ലീഗ് ഫുട്‌ബോൾ ടൂർണമെന്റിനൊപ്പം ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടൂർണമെന്റ് കൂടി കടന്നുവന്നതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.

ഒക്‌ടോബർ എട്ടിന് ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യമത്സരത്തിന് കൊച്ചി വേദിയാകുമെന്ന് ബിസിസിഐ പ്രഖ്യാപിച്ചുകഴിഞ്ഞു. തർക്കം മുറുകുന്നതിനിടെ ഫുട്‌ബോൾ ഫെഡറേഷൻ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫിക്‌സച്ചറും തയ്യാറാക്കി കഴിഞ്ഞെന്നാണ് കേരള ഫുട്‌ബോൾ അസോസിയേഷന്റെ വാദം. സച്ചിൻ ടെൻഡുൽക്കറുടെ ഉടമസ്ഥതയിൽ ഉള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഹോം ഗ്രൗണ്ട് കൂടിയാണ് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം. ഒക്‌ടോബർ 17 മുതൽ ഡിസംബർ 20 വരെയാണ് ഇന്ത്യൻ സൂപ്പർ ലീഗ് നടക്കുന്നത്.

ക്രിക്കറ്റ് മത്സരമാണ് ആദ്യം നടക്കുന്നതെങ്കിൽ ഗ്രൗണ്ട് ഫുട്‌ബോളിനായി ഒരുക്കാൻ ഏറെ ദിവസങ്ങൾ വേണ്ടിവരും. മറിച്ച് ഫുട്‌ബോളാണ് ആദ്യം നടക്കുന്നതെങ്കിലും കഥ ഇതുതന്നെ. ഒരു മാസത്തിലേറെ സമയം പിച്ച് നിർമ്മാണത്തിനായി മാത്രം വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

സൂപ്പർ ലീഗ് ഫുട്‌ബോൾ തടസമില്ലാതെ നടത്താനാവശ്യമായ സൗകര്യങ്ങളും ക്രമീകരണമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഫുട്‌ബോൾ ഫെഡറേഷൻ ജിസിഡിഎയെ സമീപിച്ചിട്ടുണ്ട്. സമ്മർദങ്ങളും വിവാദങ്ങളും ഏറെ രൂക്ഷമായാൽ ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം മറ്റെവിടേക്കെങ്കിലും മാറ്റേണ്ടിവന്നേക്കും. ഇക്കാര്യത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ പ്രതികരിച്ചിട്ടില്ല. ഇതിന് മുൻപ് സ്റ്റേഡിയം ദീർഘകാലാടിസ്ഥാനത്തിൽ കെസിഎയ്ക്ക് പാട്ടത്തിന് നൽകാനുള്ള ജിസിഡിഎ നീക്കം വിവാദത്തിന് വഴിവച്ചിരുന്നു. ഫുട്‌ബോൾ ഫെഡറേഷന്റെയും ഫുട്‌ബോൾ ആരാധകരുടേയും പ്രതിഷേധത്തെ തുടർന്ന് തീരുമാനം താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണിപ്പോൾ. എന്തായാലും ഫുട്‌ബോളും ക്രിക്കറ്റും ഒരുമിച്ച് വന്നതോടെ കെസിഎ യും, കെഎഫ്എ യും തമ്മിലുള്ള ശീതസമരം മൂർധന്യാവസ്ഥയിൽ എത്തി നിൽക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP