Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിന് സംസ്ഥാന ഗാനം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; ഗാനം രചിച്ച് സമർപ്പിക്കാൻ കലാ-സംസ്‌കാരിക പ്രവർത്തകർക്ക് നിർദ്ദേശം; ലഭിക്കുന്നതിൽ മികച്ചത് സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗാനമാക്കുമെന്നും മുഖ്യൻ  

കേരളത്തിന് സംസ്ഥാന ഗാനം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; ഗാനം രചിച്ച് സമർപ്പിക്കാൻ കലാ-സംസ്‌കാരിക പ്രവർത്തകർക്ക് നിർദ്ദേശം; ലഭിക്കുന്നതിൽ മികച്ചത് സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗാനമാക്കുമെന്നും മുഖ്യൻ   

തൃശൂർ:പൊതുചടങ്ങുകളിൽ ആലപിക്കാൻ കേരളത്തിനൊരു സംസ്ഥാനഗാനം വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഗാനം രചിച്ച് സമർപ്പിക്കാൻ കലാ, സാംസ്‌കാരിക, സാഹിത്യ പ്രവർത്തകർക്കു മുഖ്യമന്ത്രി നിർദേശവും നൽകി. ഗാനങ്ങളിൽനിന്നു മികച്ചതു തിരഞ്ഞെടുത്ത് സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗാനമായി പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി.

മന്ത്രിസഭയുടെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി, സാംസ്‌കാരിക പ്രവർത്തകരുമായുള്ള മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.നിലവിൽ ഔദ്യോഗിക ഗാനങ്ങളുള്ള സംസ്ഥാനങ്ങൾ അസം, ഒഡീഷ, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളാണ്.

നമ്മുടെ സാംസ്‌കാരികഗാനം കവിയും സ്വാതന്ത്യ്‌രസമര സേനാനിയുമായിരുന്ന ബോധേശ്വരൻ രചിച്ച കേരളഗാനമാണ് സംസ്ഥാനത്തിന്റെ സാംസ്‌കാരികഗാനമായി കണക്കാക്കുന്നത്. സാംസ്‌കാരിക പരിപാടികളിൽ ഈ ഗാനം ആലപിക്കാൻ സർക്കാർ ഉത്തരവുണ്ട്. 'ജയജയ കോമളകേരളധരണീ...' എന്നു തുടങ്ങുന്ന ഗാനത്തിലെ വരികൾ കോർത്തിണക്കി നൽകിയത് ബോധേശ്വരന്റെ മകളും പ്രശസ്ത കവയിത്രിയുമായ സുഗതകുമാരിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP