Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൂത്തുക്കുടി വെടിവെപ്പ്; കൊല്ലപ്പെട്ടവരുടെ ധനസഹായം ഇരട്ടിയാക്കി സർക്കാർ; മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ ജോലി വാഗ്ദാനവും

തൂത്തുക്കുടി വെടിവെപ്പ്; കൊല്ലപ്പെട്ടവരുടെ ധനസഹായം ഇരട്ടിയാക്കി സർക്കാർ; മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ ജോലി വാഗ്ദാനവും

ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനുള്ള ധനസഹായം സർക്കാർ ഇരട്ടിയാക്കി. പത്ത് ലക്ഷം രൂപയാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. ഇത് ഇരുപത് ലക്ഷമായി വർധിപ്പിച്ചു. വെടിവയ്പിൽ പരിക്കേറ്റവർക്ക് മൂന്ന് ലക്ഷം രൂപയും സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ ബന്ധുകൾക്ക് സർക്കാർ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

തൂത്തുക്കുടിൽ സ്റ്റെർലൈറ്റ് ഫാക്ടറിക്കെതിരെ സമരം നടത്തിയവർക്കെതിരെ ചൊവ്വാഴ്ചയാണ് പൊലീസ് വെടിവയ്പുണ്ടായത്. സംഭവത്തിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. ഫാക്ടറിക്കെതിരെ ഒരു മാസത്തിലേറെയായി പ്രക്ഷോഭം നടത്തിവരികയായിരുന്നു.  അതേസമയം വേദാന്തയ്‌ക്കെതിരെ ബ്രിട്ടനിലെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു, ലണ്ടൻ സ്റ്റോക് എക്‌സ്‌ചേഞ്ചിൽ നിന്നു വേദാന്തയെ ഒഴിവാക്കണമെന്നു ലേബർ പാർട്ടി ആവശ്യപ്പെട്ടു.

ഇന്ത്യയിലും സാംബിയയിലും ഉൾപ്പെടെ ലോകത്തിന്റെ പലഭാഗങ്ങളിലും മനുഷ്യാവകാശങ്ങളും പരിസ്ഥിതി നിയമങ്ങളും ലംഘിച്ചു പ്രവർത്തിക്കുന്ന വേദാന്തയുടെ 'മാന്യതയുടെ പുറങ്കുപ്പായം' കീറിയെറിയാൻ അവരെ ഉടൻ ലണ്ടൻ സ്റ്റോക് എക്‌സ്‌ചേഞ്ചിൽ നിന്ന് ഒഴിവാക്കേണ്ടതുണ്ടെന്നു പാർട്ടിയുടെ മുതിർന്ന എംപിമാർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP