Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐശ്വര്യ റായി ലോക്സഭയിലേക്ക് മത്സരിച്ചേക്കും; സൂചനകൾ നൽകി ആർജെഡി നേതൃത്വം; ഐശ്വര്യയെ ഛാപ്രയിൽ നിന്ന് ലോക്സഭയിലെത്തിക്കണമെന്നത് ജനങ്ങളുടെ ആഗ്രഹമാണെന്ന് ആർജിഡി

ഐശ്വര്യ റായി ലോക്സഭയിലേക്ക് മത്സരിച്ചേക്കും; സൂചനകൾ നൽകി ആർജെഡി നേതൃത്വം; ഐശ്വര്യയെ ഛാപ്രയിൽ നിന്ന് ലോക്സഭയിലെത്തിക്കണമെന്നത് ജനങ്ങളുടെ ആഗ്രഹമാണെന്ന് ആർജിഡി

പട്ന:2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഐശ്വര്യ റായി മത്സരിച്ചേക്കും. ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മരുമകൾ ഐശ്വര്യാറായി അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായേക്കുമെന്നാണ് ആർജെഡി വൃത്തങ്ങൾ നൽകുന്ന സൂചന. ബീഹാറിലെ ഛപ്രയിൽ നിന്ന് ഐശ്വര്യ മത്സരിക്കുമെന്നാണ് പാർട്ടിവൃത്തങ്ങൾ അറിയിക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നും ലാലുപ്രസാദ് യാദവിന്റെ കുടുംബത്തിൽ നിന്ന് ലഭിച്ചിട്ടില്ല.

ഐശ്വര്യയെ ഛാപ്രയിൽ നിന്ന് ലോക്സഭയിലെത്തിക്കണമെന്നത് ജനങ്ങളുടെ ആഗ്രഹമാണെന്നാണ് ആർജിഡി നേതാവ് രാഹുൽ തിവാരി അഭിപ്രായപ്പെട്ടത്. ഛാപ്രയുടെ പുത്രി എന്നാണ് പാർട്ടിപ്രവർത്തകർ ഐശ്വര്യയെ വിശേഷിപ്പിക്കുന്നത്. ഐശ്വര്യയെ ലോക്സഭയിലേക്കയക്കണമെന്ന് ലാലുപ്രസാദ് യാദവ് തീരുമാനിച്ചാൽ വിജയം ഉറപ്പാണെന്നും രാഹുൽ തിവാരി പറഞ്ഞു.

ഇതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ലെങ്കിലും എതിർപ്പുമായി ബീഹാർ ഭരണകക്ഷിയായ ജനതാദൾ യുണൈറ്റഡ് രംഗത്തെത്തിക്കഴിഞ്ഞു. ആർജെഡി പാർട്ടിപ്രവർത്തകരെ കുരങ്ങ്കളിപ്പിക്കുകയാണെന്നും പാർട്ടി ടിക്കറ്റ് മുഴുവൻ കുടുംബാംഗങ്ങൾക്ക് നൽകുകയാണെന്നും ജെഡിയു കുറ്റപ്പെടുത്തി. അഴിമതിയും കുടുംബവാഴ്‌ച്ചയുമില്ലാതെ ആർജെഡി നിലനിൽക്കില്ലെന്നും ജെഡിയു പരിഹസിച്ചു.

ബാഹാർ മുൻ മുഖ്യമന്ത്രി ദരോഗാ പ്രസാദ് റായിയുടെ പേരക്കുട്ടിയായ ഐശ്വര്യയും തേജ്പ്രതാപും തമ്മിലുള്ള വിവാഹം മെയ് 12നായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP