Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എൻഡിഎ മുന്നണിയെ തോൽപ്പിക്കാൻ യുഡിഎഫ് വോട്ടുകൾ എൽഡിഎഫ് പണം കൊടുത്ത് വാങ്ങിയെന്ന് പിഎസ് ശ്രീധരൻപിള്ള; യുഡിഎഫ് ശക്തികേന്ദ്രത്തിലും കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ടു കുറഞ്ഞത് തെളിവെന്ന് ബിജെപി സ്ഥാനാർത്ഥി

എൻഡിഎ മുന്നണിയെ തോൽപ്പിക്കാൻ യുഡിഎഫ് വോട്ടുകൾ എൽഡിഎഫ് പണം കൊടുത്ത് വാങ്ങിയെന്ന് പിഎസ് ശ്രീധരൻപിള്ള; യുഡിഎഫ് ശക്തികേന്ദ്രത്തിലും കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ടു കുറഞ്ഞത് തെളിവെന്ന് ബിജെപി സ്ഥാനാർത്ഥി

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിയെ തോൽപ്പിക്കാൻ യുഡിഎഫിന്റെ വോട്ടുകൾ എൽഡിഎഫ് പണംകൊടുത്ത് വാങ്ങിയെന്ന് ആരോപിച്ച് ബിജെപി സ്ഥാനാർത്ഥി പി.എസ്.ശ്രീധരൻപിള്ള. ഇക്കാര്യം താൻ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ആരോപിച്ചതാണ്. ആദ്യ ഫലസൂചനകൾ പുറത്തുവരുന്‌പോൾ ഇക്കാര്യം കൂടുതൽ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

മാന്നാറും പാണ്ടനാടും യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളാണ്. ഇവിടുത്തെ വോട്ടുപോലും യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചിട്ടില്ല. ഇത് തെളിയിക്കുന്നത് യുഡിഎഫ്-എൽഡിഎഫ് ഐക്യമാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.

യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽപോലും എൽഡിഎഫിന് മുന്നേറ്റം. യുഡിഎഫ് ശക്തി കേന്ദ്രമായ മാന്നാറിലും പാണ്ടനാടും എൽഡിഎഫ് സ്ഥാനാർത്ഥി സജിചെറിയാൻ വൻ ലീഡ് സ്വന്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പംനിന്ന പഞ്ചായത്തായ മാന്നാർ, യുഡിഎഫ് ഭരിക്കുമ്പോൾപോലും ഡി. വിജയകുമാറിനു അനുകൂലമായി വോട്ടു ചെയ്തില്ലെന്നാണ് ഫലം കാണിക്കുന്നത്.

മാന്നാറിലെ 50 ബൂത്തുകളിൽനിന്നായി കഴിഞ്ഞ പ്രാവിശ്യം ലഭിച്ച വോട്ടുകളുടെ പകുതിയിലധികം യുഡിഎഫിന് കുറഞ്ഞു. ബിജെപിക്കും ഇവിടെ ക്ഷീണം ഉണ്ടായി. ദയനീയ പ്രകടനമാണ് ബിജെപി കാഴ്ചവച്ചത്. മന്നാറാണ് മണ്ഡലത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ പോളിങ് (78.48 ശതമാനം) നടന്നത്. എണ്ണം നോക്കിയാൽ ഏറ്റവും കൂടുതൽ വോട്ട് (19341) രേഖപ്പെടുത്തിയതും ഇവിടെയാണ്.

എന്നാൽ പാണ്ടനാട് എൽഡിഎഫ് മുന്നേറ്റം ഉണ്ടായപ്പോൾപോലും ലീഡ് കുറയ്ക്കാനായെന്നതു മാത്രമാണ് യുഡിഎഫിനുണ്ടായ ആശ്വാസം. പാണ്ടനാട് ഒട്ടുമിക്ക ബൂത്തുകളിലും സജിചെറിയാൻ മുന്നേറി. ഈ പഞ്ചായത്തിലും ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ച വോട്ടുകൾ ലഭിച്ചില്ല. പാണ്ടനാട് പഞ്ചായത്ത് ഭരിക്കുന്നതും യുഡിഎഫാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP