Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിശ്വാസികൾ സ്വപ്‌ന സാഫല്യം; കെയ്ൻസിൽ സീറോ മലബാർ മിഷന് തുടക്കമായി

വിശ്വാസികൾ സ്വപ്‌ന സാഫല്യം; കെയ്ൻസിൽ സീറോ മലബാർ മിഷന് തുടക്കമായി

തോമസ് ടി ഓണാട്ട്

കെയ്ൻസ്  ഓസ്‌ട്രേലിയയിലെ ഗ്രേറ്റ്ബാരിയർ റീഫിന്റെ കവാടമായ കെയ്ൻസിൽ സിറോ മലബാർ സഭാ മിഷനും തുടക്കമായി. മെൽബൺ രൂപതാധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂരിന്റെ കെയ്ൻസ് സന്ദർശനമാണ് മേഖലയിലെ സഭാംഗങ്ങളുടെ ചിരകാല സ്വപ്നം പൂവണിയിച്ചത്.

കെയ്ൻസ് സെന്റ് ജോസഫ്‌സ് പള്ളിയിൽ മാർ ബോസ്‌കോ പുത്തൂരിന്റെ മുഖ്യകാർമ്മി കത്വത്തിൽ നടന്ന ദിവ്യബലിയിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. കെയ്ൻസ് വിശ്വാസ സമൂഹത്തെ കാനോനിക നിയമ പ്രകാരം ഉയർത്തി സെന്റ് തോമസ് സിറോ മലബാർ മിഷൻ എന്ന് നാമകരണം ചെയ്തു. പ്രഥമ ചാപ്ലിയനായി ഫാ. സജു തേക്കാനത്തെ നിയമിച്ചു. ഫാ. ഡിപ്പി കട്ടത്തറ, ഫാ. ജോബി പന്തലാനിക്കൽ, ഫാ. സജു തേക്കാനം എന്നിവർ സഹകാർമ്മികരായിരുന്നു.

കുട്ടികളുടെ ആദ്യ കുർബാന സ്വീകരണം ഇതോടൊപ്പം ഇവിടെ നടന്നു. മാർ ബോസ്‌കോ പുത്തൂരിന്റെ ജന്മദിനവും കെയ്ൻസിൽ വിശ്വാസ സമൂഹം ആഘോഷിക്കുകയുണ്ടായി. ജൂലൈ മൂന്നിന് ദുഃഖറാനത്തിരുന്നാൾ സെന്റ് തോമസ് സിറോ മലബാർ മിഷൻ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ചാപ്ലിൻ ഫാ. സജു തേക്കാനം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP