Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇഫ്താർ സംഗമങ്ങൾ മാനവ ഐക്യത്തെ ശക്തിപ്പെടുത്തും: ഫായിസ് മൗലവി

ഇഫ്താർ സംഗമങ്ങൾ മാനവ ഐക്യത്തെ ശക്തിപ്പെടുത്തും: ഫായിസ് മൗലവി

കൽബ (ഷാർജ): സാമൂഹ്യ സംഘടനകൾ നടത്തുന്ന ഇഫ്താർ സംഗമങ്ങൾ മാനവ ഐക്യത്തെ ശക്തിപ്പെടുത്തുകയും പരസ്പര സ്‌നേഹവും മതസൗഹാർദവും സാഹോദര്യവും വർധിപ്പിക്കുമെന്നും ഫായിസ് മൗലവി അഭിപ്രായപ്പെട്ടു. തിരിച്ചറിവുകൾക്കും പരസ്പരം മനസ്സിലാക്കാനും ഇടപഴകാനും ഇത്തരം പരിപാടികൾ അവസരമൊരുക്കുമെന്നും കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് സംഘടിപ്പിച്ച ഇഫ്ത്താർ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

ക്ലബ് പ്രസിഡന്റ് എൻഎം അബ്ദുൽസമദ്, ജനറൽ സെക്രട്ടറി കെ സി അബൂബക്കർ, ടി പി മോഹൻദാസ്, വി ഡി മുരളീധരൻ, കെ സുബൈർ, പി എം സൈനുദ്ധീൻ, ശിവദാസൻ, ഗോപി ബാബു, അബിൻ മുഹമ്മദ് ഷാഫി, അഷ്റഫ് വി, അഷ്റഫ് പൊന്നാനി, അജ്മൽ അരീക്കോട്, സമ്പത്തുകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ സംഘടനാ പ്രതിനിധികളും സ്ത്രീകളും കുട്ടികളുമടക്കം 500ലധികം ആളുകൾ പരിപാടിയിൽ പങ്കെടുത്തു. സ്ത്രീകൾക്കും പുരുഷന്മർക്കും പ്രത്യേകം പ്രാർത്ഥനാ സൗകര്യവും ക്ലബ്ബിൽ തന്നെ ഒരുക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP