Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മയക്കുമരുന്നുമായി പിടിയിലായ യുവതിയുടെ ഫ്‌ളാറ്റിൽ ചെന്നപ്പോൾ കാണുന്നത് ഡാൻസ് ബാറുപോലെയുള്ള ഡിജെ മുറിയൊരുക്കിയ റൂമുകൾ; മയക്കുമരുന്നും വ്യഭിചാരവും വിപണനം ചെയ്തുകൊഴുത്ത് ന്യൂജെൻ പിള്ളേർ; ഹോട്ടലുകളിലെ ഡിജെ പാർട്ടിക്ക് പിടി വീണതോടെ കൊച്ചിയിലെ ന്യൂജെന്നുകാരുടെ ഫ്‌ളാറ്റുകളിൽ പലതും നൈറ്റ് ക്ലബ്ബുകൾ; കൊച്ചി പഴയ കൊച്ചിയല്ലെന്ന് തിരിച്ചറിഞ്ഞ് വേട്ടയ്‌ക്കൊരുങ്ങി പൊലീസ്

മയക്കുമരുന്നുമായി പിടിയിലായ യുവതിയുടെ ഫ്‌ളാറ്റിൽ ചെന്നപ്പോൾ കാണുന്നത് ഡാൻസ് ബാറുപോലെയുള്ള ഡിജെ മുറിയൊരുക്കിയ റൂമുകൾ; മയക്കുമരുന്നും വ്യഭിചാരവും വിപണനം ചെയ്തുകൊഴുത്ത് ന്യൂജെൻ പിള്ളേർ; ഹോട്ടലുകളിലെ ഡിജെ പാർട്ടിക്ക് പിടി വീണതോടെ കൊച്ചിയിലെ ന്യൂജെന്നുകാരുടെ ഫ്‌ളാറ്റുകളിൽ പലതും നൈറ്റ് ക്ലബ്ബുകൾ; കൊച്ചി പഴയ കൊച്ചിയല്ലെന്ന് തിരിച്ചറിഞ്ഞ് വേട്ടയ്‌ക്കൊരുങ്ങി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഷൈൻ ടോം ചാക്കോയെന്ന സിനിമാക്കാരന്റെ അറസ്റ്റ്, നടിയെ ആക്രമിച്ച സംഭവം, ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിന്റെ അറസ്റ്റ്-ഈ സംഭവങ്ങളോടെ സിനിമയും മയക്കുമരുന്ന് മാഫിയയും തമ്മിലുള്ള ബന്ധം ചർച്ചയായി. പഞ്ച നക്ഷത്ര ഹോട്ടലുകളിലെ ഡിജെ പാർട്ടികളും പുറംലോകത്ത് എത്തി. മയക്കുമരുന്നിലൂടെ കൊച്ചിയുടെ ന്യൂജെൻ വഴി തെറ്റാതിരിക്കാൻ മുൻകുരതലുമായി പൊലീസും എത്തി. ഇതോടെ ഹോട്ടലുകളിലെ നൈറ്റ് പാർട്ടികൾക്ക് വിരാമമുണ്ടായി. എല്ലാം ശുഭമായെന്ന് കരുതുമ്പോൾ കൊച്ചി പഴയ കൊച്ചിയല്ലെന്ന് പൊലീസ് തിരിച്ചറിയുകയാണ്. ന്യൂജെൻ ലഹരിയുടെ റേവ് പാർട്ടികൾ കൊച്ചിയിൽ വീണ്ടും സജീവമാകുകയാണ്.

മുമ്പ് ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് കൊച്ചിയിൽ റേവ് പാർട്ടികൾ സജീവമായിരുന്നു. നിരന്തരമായി നടത്തിയ പരിശോധനയിലൂടെ നിരവധി പാർട്ടികളാണ് കൊച്ചി ഷാഡോ പൊലീസ് പൊളിച്ചത്. ഇത് മനസ്സിലാക്കി പുതുയിടങ്ങളിലേക്ക് പാർട്ടികൾ മാറുന്നു. കൊച്ചിയിൽ ഫ്‌ളാറ്റുകളും വീടുകളും കേന്ദ്രീകരിച്ച് റേവ് പാർട്ടികൾ നടക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. വീക്കെൻഡ്സ് ലക്ഷ്യമാക്കിയാണ് റേവ് പാർട്ടികൾ സജീവമായിരിക്കുന്നത്. കാക്കനാട് കേന്ദ്രീകരിച്ച് ഇത്തരം പാർട്ടികൾ നടക്കുന്നത് ഐ.ടി. പ്രൊഫഷണലുകളെ ലക്ഷ്യമിട്ടാണ് എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപയുടെ ലഹരി ഗുളികകൾ വ്യാഴാഴ്ച ഷാഡോ പൊലീസ് പിടികൂടിയിരുന്നു. ഇതോടെയാണ് കൊച്ചിയിൽ മയക്കുമരുന്ന് വ്യഭിചാര മാഫിയ പിടിമുറുക്കുന്നതിന്റെ സൂചന കിട്ടുന്നത്.

രഹസ്യമായി നടത്തിയിരുന്ന റേവ് പാർട്ടിക്കാരുടെ വാട്ട്സാപ്പ് ഗ്രൂപ്പുകളിൽനിന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ ഷാഡോ പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പാർട്ടിക്കായി ലഹരി എത്തിച്ച ലഹരിമാഫിയാ സംഘങ്ങൾക്കിടയിലെ പ്രധാന കണ്ണിയെ പൊലീസ് പിടികൂടിയത്. മാർച്ച് മാസം ന്യൂജെൻ ലഹരിമരുന്നുമായി യുവതിയടക്കം മൂന്നുപേരെ ഷാഡോ പൊലീസ് പിടികൂടിയിരുന്നു. ഇവർ താമസിച്ചിരുന്ന കൊച്ചിയിലെ താമസസ്ഥലത്ത് ന്യൂജെൻ ഡാൻസ് ബാർ പോലെയുള്ള ഡി.ജെ. മുറികൾ പൊലീസ് കണ്ടെത്തി.

ഡിസ്‌കോ ലൈറ്റുകളും കാതടപ്പിക്കുന്ന ഡി.ജെ. സംഗീതവും ന്യൂജെൻ കെമിക്കൽ ഡ്രഗ്ഗുകൾ ഉപയോഗിക്കുന്നതിനുള്ള സൗകര്യവുമെല്ലാം ചേർത്താണ് പാർട്ടികൾക്കായുള്ള മുറികൾ ഒരുക്കുന്നത്. എല്ലാം പഞ്ച നക്ഷത്രം. സൗണ്ട് പ്രൂഫായിരിക്കും മുറികൾ. ആവശ്യക്കാരെ പാർട്ടി ഇടങ്ങളിലെത്തിക്കുകയും തിരികെ വിടുകയും ചെയ്യുന്നതടക്കമുള്ള പാക്കേജുകളുമായാണ് റേവ് പാർട്ടികൾ നടക്കുന്നത്. പതിനായിരം രൂപയ്ക്ക് മുകളിലാണ് പാക്കേജിന് ഈടാക്കുന്നത്. ഒന്നു മുതൽ രണ്ട് ദിവസം വരെ നീണ്ടുനിൽക്കുന്ന പാക്കേജുകളാണ് നിലവിൽ നടക്കുന്നത്.

കൊച്ചിയും വാഗമണിലെ റിസോർട്ടുകളും കേന്ദ്രീകരിച്ചാണ് കൂടുതൽ റേവ് പാർട്ടികൾ നടക്കുന്നത്. മുമ്പ് ഇരുപതിലേറെ പേർ പങ്കെടുക്കുന്ന പാർട്ടികളാണ് കൂടുതലായി ഒരുക്കിയിരുന്നതെങ്കിൽ ഇന്ന് അതിന് മാറ്റം വന്നിട്ടുണ്ട്. ആളുകളുടെ എണ്ണം കുറച്ചാണ് പാർട്ടികൾ സംഘടിപ്പിക്കുന്നത്. റേവ് പാർട്ടികൾ നടത്തുന്നതിനായി മാത്രം തയ്യാറാക്കിയ നിരവധി വാട്ട്സാപ്പ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഷാഡോ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ ഇത്തരം ഗ്രൂപ്പുകളിൽനിന്ന് വിവരങ്ങൾ മനസ്സിലാക്കി വരും ദിവസങ്ങളിൽ ശക്തമായ പരിശോധനകൾ നടത്തും.

മയക്കുമരുന്ന് വിപണനം പൊടിപൊടിക്കുന്ന ഡിജെ പാർട്ടികൾ കൊച്ചി കേന്ദ്രീകരിച്ച് സുലഭമാണെന്ന് തന്നെയാണ് പൊലീസിന്റെ വിലയിരുത്തൽ. മയക്കുമരുന്നിലൂടെ കുറഞ്ഞ സമയം കൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കാമെന്നതിനാൽ നിരവധി യുവാക്കളും ഇടപാടുകാരായുണ്ട്. ഡിജെ പാർട്ടിയുടെ മറവിൽ മയക്കുമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട സുപ്രധാന ഇടപാടുകാരനായ കൊക്കാച്ചി എന്ന് വിളിക്കുന്ന മിഥുന് നേരത്തെ പൊലീസ് പിടിയിലായിരുന്നു. വിദ്യാർത്ഥികളുൾപ്പടെ ഇവരുടെ ശൃംഖലയിൽ ഉണ്ടെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. വിദേശികളടക്കമുള്ള മയക്കുമരുന്ന് മാഫിയകളാണ് ഇത്തരം സംഘങ്ങളെ നിയന്ത്രിക്കുന്നത്.

ഗോവയിൽനിന്നുമാണ് കൊക്കെയ്ൻ കേരളത്തിലേക്ക് എത്തിച്ചിരുന്നത്. ട്രെയിൻ മാർഗം ആദ്യം കോഴിക്കോട്ടെത്തിച്ച ശേഷം പ്രധാന ഇടനിലക്കാർക്ക് കൈമാറും. ഇവർ മുഖേനയാണ് കൊച്ചിയിലേക്കും മറ്റു നഗരങ്ങളിലേക്കും എത്തിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP