Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇല്ല..ഇല്ല..പിൻവാതിൽ നിയമനം അനുവദിക്കില്ല; കേരള സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡയറക്ടറായി മന്ത്രിപത്‌നിയുടെ നിയമനവിവാദം: ജി.സുധാകരന്റെ ഭാര്യയെ കെഎസ്‌യു പ്രവർത്തകർ ഉപരോധിച്ചു

ഇല്ല..ഇല്ല..പിൻവാതിൽ നിയമനം അനുവദിക്കില്ല; കേരള സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡയറക്ടറായി മന്ത്രിപത്‌നിയുടെ നിയമനവിവാദം: ജി.സുധാകരന്റെ ഭാര്യയെ കെഎസ്‌യു പ്രവർത്തകർ ഉപരോധിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മന്ത്രി ജി.സുധാകരന്റെ ഭാര്യയെ യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡയറക്ടർ ആയി നിയമിച്ചതിൽ ക്രമകേടുണ്ടെന്ന് ആരോപിച്ച് ഡയറക്ടറുടെ ഓഫീസ് കെ.എസ്.യു ഉപരോധിച്ചു. സമരം നടത്തിയ കെ.എസ്.യു സംസ്ഥാന ഉപാധ്യക്ഷൻ റിങ്കു പടിപ്പുരയിൽ, ദേശിയ കോഓർഡിനേറ്റർ നിഹാൽ മുഹമ്മദ്, അക്ഷയ്, അജയ് ജ്യൂവൽ കുര്യാക്കോസ്, രഞ്ജിത് വിളപ്പിൽ, സുഹൈൽ, ആന്റണി, സജിൻ അരുവിക്കര എന്നിവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത് നീക്കി.

കേരള സർവകലാശാലയുടെ സ്വാശ്രയസ്ഥാപനങ്ങളുടെ ഡയറക്ടറായി നിയമിതയായ  മന്ത്രി ജി.സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭയെയാണ് ഇന്ന് രാവിലെ ഓഫീസിൽ കയറി കെ.എസ്.യൂ പ്രവർത്തകർ ഉപരോധിച്ചത്. അനധികൃതമായി നിയമനം നേടിയ മന്ത്രിപത്‌നി രാജിവെച്ച് പുറത്തു പോകണമെന്ന് പ്രകടനക്കാർ ആവശ്യപ്പെട്ടു. സർവീസിൽ നിന്നും റിട്ടയർ ചെയ്ത ജൂബിലി നവപ്രഭയെ ഡയറക്ടറായി നിയമിക്കുന്നതിന് സർവ്വകലാശാലയുടെ ചട്ടങ്ങളിൽ ഇല്ലാത്ത യോഗ്യതയാണ് നിശ്ചയിച്ചതെന്നും ഇന്റർവ്യൂ നിയമപ്രകാരം അല്ല നടന്നതെന്നും ഇത് സർവകലാശാലയുടെ പിൻവാതിൽ നിയമനങ്ങൾക്ക് തുടക്കം കുറിക്കുന്നതാണെന്നും കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്റ് റിങ്കുപടിപ്പുരയിൽ ആരോപിച്ചു.

നിയമനങ്ങൾക്ക് മൗനം പാലിച്ച വിദ്യാഭ്യാസമന്ത്രിയും ധാർമ്മിക ഉത്തരവാദിത്തമേറ്റെടുത്ത് മന്ത്രി ജി.സുധാകരനും രാജിവെക്കണമെന്ന് എൻ എസ് യു ഐ ദേശീയ മാധ്യമവിഭാഗം കോ ഓർഡിനേറ്റർ നിഹാൽ മുഹമ്മദും ആവശ്യപ്പെട്ടു.ഇ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP