Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നൂറാം മത്സരത്തിൽ ഛേത്രിയുടെ ഇരട്ട ഗോളിൽ ഇന്ത്യക്ക് ജയം; ജെജെയും ഗോൾ നേടിയപ്പോൾ ഇന്ത്യ എതിരില്ലാത്ത മൂന്ന് ഗോളിന് കെനിയയെ തകർത്തു;സച്ചിനും കോലിയും സോഷ്യൽ മീഡിയയിൽ ഇന്ത്യൻ നായകന് പിന്തുണയുമായി എത്തി;കനത്ത മഴയെ അവഗണിച്ച് മുംബൈ ഫുട്‌ബോൾ അരീനയിൽ ഒഴികിയെത്തിയത് പതിനായിരങ്ങൾ

നൂറാം മത്സരത്തിൽ ഛേത്രിയുടെ ഇരട്ട ഗോളിൽ ഇന്ത്യക്ക് ജയം; ജെജെയും ഗോൾ നേടിയപ്പോൾ ഇന്ത്യ എതിരില്ലാത്ത മൂന്ന് ഗോളിന് കെനിയയെ തകർത്തു;സച്ചിനും കോലിയും സോഷ്യൽ മീഡിയയിൽ ഇന്ത്യൻ നായകന് പിന്തുണയുമായി എത്തി;കനത്ത മഴയെ അവഗണിച്ച് മുംബൈ ഫുട്‌ബോൾ അരീനയിൽ ഒഴികിയെത്തിയത് പതിനായിരങ്ങൾ

മുംബൈ:രാജ്യത്തിനായി നൂറാം മത്സരത്തിൽ ഛേത്രിയുടെ ഇരട്ട ഗോൾ മികവിൽ കെനിയക്കെതിരെ ഇന്ത്യക്ക് തിരില്ലാത്ത മൂന്ന് ഗോളിന്റെ തകർപ്പൻ ജയം.ൽ. കെനിയക്കെതിരെ ഇന്റർകോണ്ടിനന്റൽ കപ്പിൽ 67ാം മിനിറ്റിലാണ് പെനാൽറ്റി വലയിലെത്തിച്ച് ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചത്. ചേത്രി ഗോൾ നേടിയപ്പോൾ മുംബൈ ഫുട്‌ബോൾ അരീന അക്ഷരാർഥത്തിൽ സ്‌ഫോടനാത്മകമാവുകയായിരുന്നു. ആദ്യ മത്സരത്തിൽ ചൈനീസ് തായ്‌പെയെ 5-0 ന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ഗോൾ നേടിയ ശേഷം ആരാധകരെ നോക്കി കൈകൂപ്പിയാണ് അദ്ദേഹം ആഹ്ലാദം പ്രകടിപ്പിച്ചത്. ഇഞ്ചുറി ടൈമിലാണ് ഛേത്രി രണ്ടാം ഗോൾ കുറിച്ചത്

ഇന്ത്യൻ നായകൻ സുനിൽ ഛേത്രി കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത വീഡിയോ ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇന്ത്യൻ ദേശീയ ഫുട്‌ബോൾ ടീമിന്റെ മത്സരങ്ങൾ ഒഴിഞ്ഞ ഗാലറികളെ സാക്ഷിയാക്കി കളിക്കേണ്ടി വരുന്നതിലെ മനോ വിഷമം തുറന്ന് പറഞ്ഞ നായകൻ ഏവരും സ്റ്റേഡിയത്തിലേക്ക് വരണമെന്ന് അഭ്യർത്ഥിച്ചിരുന്നു. നായകന്റെ ആ വിഡിയോ ക്രിക്കറ്റ് ദൈവം സച്ചിൻ തൻഡുൽക്കറും ഇന്ത്യൻ നായകൻ വിരാട്‌കോലിയും ഏറ്റെടുത്തതോടെ കഥ മാറി. ഹീറോ ഇന്റർ കോൺടിനെന്റൽ കപ്പിൽ കെനിയയെ നേരിടുന്ന ഇന്ത്യൻ ടീമിന്റെ മത്സരം കാണാൻ കനത്ത മഴയെ അവഗണിച്ച് പതിനായിരകണക്കിന് ആരാധകർ അന്ധേരിയിലെ മുംബൈ ഫുട്‌ബോൾ അരീനയിലേക്ക് ഒഴുകിയെത്തി.

ബോളീവുഡ് താരം അഭിഷേക് ബച്ചൻ ഉൾപ്പടെ വൻ താരനിരയും ഫുട്‌ബോൾ മത്സരം കാണാൻ സ്‌റ്റേഡിയത്തിലെത്തി. നിറഞ്ഞ ഗാലറിക്ക് മുന്നിൽ കെനിയയെ നേരിടുന്ന ഇന്ത്യക്ക് വലിയ ആവേശമാണ് കാണികൾ സമ്മാനിക്കുന്നത്. രണ്ടാം പകുതി പുരോഗമിക്കുന്ന മത്സരത്തിൽ ഇതുവഇന്ത്യ രണ്ട് ഗോളിന് മുന്നിലാണ്. 67ം മിനിറ്റിൽ ഛേത്രിയും 71ാം മിനിറ്റിൽ ജെജെയുമാണ് ഗോൾ നേടിയത്. ഇന്ത്യക്കായി തന്റെ നൂറാം രാജ്യാന്തര മത്സരം കളിക്കുന്ന ഇന്ത്യൻ നായകനെ ആദ്യ പകുതിയുടെ ഇടവേളയിൽ ഉപഹാരം നൽകി മുൻ നായകൻ വൈചുങ് ബൂട്ടിയ ഐഎം വിജയൻ എന്നിവർ ചേർന്ന് ആദരിച്ചു. ബൂട്ടിയ(104)ക്ക് ശേഷം രാജ്യത്തിനായി 100 മത്സരം കളിക്കുന്ന രണ്ടാമത്തെ താരം എന്ന ബഹുമതിയും ഇനി ഛേത്രിക്ക് സ്വന്തം.

രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി എന്നിവർക്ക് പിന്നിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യൻ നായകൻ.2005ൽ പാക്കിസ്ഥാനെതിരെ അരങ്ങേറ്റം കുറിച്ച ഛേത്രി 59 ഗോളുമായി നീലക്കടുവകളുടെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനും കൂടിയാണ്.

ഇന്നത്തെ മത്സരത്തിലെ ജയം ടീമിന്റെ ഫൈനൽ പ്രവേശനം എളുപ്പമാക്കും. ആദ്യ മത്സരത്തിൽ ഇന്ത്യ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ചൈനീസ് തായ്‌പേയിയെ ഗോളിൽ മുക്കിയിരുന്നു. ശനിയാഴ്ച നടന്ന രണ്ടാം മത്സരത്തിൽ ന്യൂസിലാൻഡിനെ 2-1ന് തോൽപിച്ച് കെനിയയും തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇന്ത്യയെ നേരിട്ടതെങ്കിലും നിറഞ്ഞ ഗാലറി സമ്മാനിച്ച ആവേശത്തിൽ കളിച്ച ഇന്ത്യയെ മറികടക്കാൻ അവർക്ക് കഴിഞ്ഞില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP