Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

`നിന്നെ കൊണ്ട് ഞങ്ങൾ ആരെയെങ്കിലും പ്രേമിപ്പിക്കുമെന്ന് സുഹൃത്ത് പന്തയം വെച്ചു`; പരിയാരത്ത് നഴ്‌സിങ് വിദ്യാർത്ഥിനി ശ്രീലയ തൂങ്ങി മരിച്ചതിൽ ദുരൂഹത; ഞങ്ങളുടെ ശ്രീയ ആത്മഹത്യ ചെയ്യില്ലെന്ന് തറപ്പിച്ച് പറഞ്ഞ് മാതാപിതാക്കൾ; വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ്

`നിന്നെ കൊണ്ട് ഞങ്ങൾ ആരെയെങ്കിലും പ്രേമിപ്പിക്കുമെന്ന് സുഹൃത്ത് പന്തയം വെച്ചു`; പരിയാരത്ത് നഴ്‌സിങ് വിദ്യാർത്ഥിനി ശ്രീലയ തൂങ്ങി മരിച്ചതിൽ ദുരൂഹത; ഞങ്ങളുടെ ശ്രീയ ആത്മഹത്യ ചെയ്യില്ലെന്ന് തറപ്പിച്ച് പറഞ്ഞ് മാതാപിതാക്കൾ; വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ്

രഞ്ജിത്ത് ബാബു

കണ്ണൂർ: പരിയാരം മെഡിക്കൽ കോളജിൽ നേഴ്സിങ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ വിശദമായ അന്വേഷണമാവശ്യപ്പെട്ട് പിതാവും കോഴിക്കോട് ഗവൺമെന്റ് നഴ്സിങ് സ്‌ക്കൂൾ ഡ്രൈവറുമായ പി ജയരാജൻ ജില്ലാ പൊലീസ് മേധാവിക്കും കളക്ടർക്കും പരാതികൾ നൽകി. ഈ മാസം രണ്ടിന് പനിയാണെന്ന് പറഞ്ഞ് രാവിലെ ക്ലാസിൽ പോകാതിരുന്ന ശ്രീലയയെ ഉച്ച ഭക്ഷണം കഴിക്കാനെത്തിയ സഹപാഠികളാണ് മരിച്ച നിലയിൽ കണ്ടത്.

മരണത്തിന് പിന്നിൽ തങ്ങൾക്ക് നിരവധി സംശയങ്ങളുണ്ടെന്നും, മകൾക്ക് ആത്മഹത്യ ചെയ്യേണ്ട യാതൊരുകാര്യവുമില്ലെന്നും, ശ്രീലയ എഴുതിവെച്ചുവെന്ന് പറയുന്ന കത്തിലെ കയ്യക്ഷരം അവളുടേതല്ലെന്നും പരാതിയിൽ ബോധിപ്പിക്കുന്നു. നല്ല മാർക്ക് വാങ്ങി വിജയിച്ച ശ്രീലയ സ്വന്തം താൽപര്യപ്രകാരമാണ് നേഴ്സിങ് തെരഞ്ഞെടുത്തതെന്നും പഠനത്തെക്കുറിച്ച് ഒരുതരത്തിലുള്ള വിഷമവുമുണ്ടായിരുന്നില്ലെന്നും വീട്ടിൽ വരുമ്പോഴെല്ലാം വളരെ സന്തോഷത്തിലായിരുന്നുവെന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്.

എന്നാൽ കൂടെ താമസിക്കുന്ന മൂന്ന് കൂട്ടുകാരികളെ ചോദ്യംചെയ്തപ്പോൾ ശ്രീലയ രാത്രി ദീർഘനേരം ഒരാളുമായി ഫോണിൽ സംസാരിക്കാറുണ്ടെന്നും അവൾക്ക് ഏതോ ഒരാളുമായി പ്രണയം ഉണ്ടായിരുന്നുവെന്ന് വ്യക്തമായതായും പരിയാരം പൊലീസ് പറഞ്ഞു. പക്ഷെ മകൾക്ക് ഇത്തരത്തിൽ യാതൊരു ബന്ധവുമില്ലെന്നും എല്ലാ വിവരങ്ങളും തങ്ങളുമായി പങ്കുവെക്കുന്ന സ്വാഭാവമാണെന്നും ജയരാജൻ നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ട്. ഹോസ്റ്റൽ മുറിയിൽ കൂടെ താമസിക്കുന്ന ബേപ്പൂർ സ്വദേശിനിയായ പെൺകുട്ടി നിന്നെ ഞങ്ങൾ പോകുന്നതിനിടക്ക് ആരെയെങ്കിലും കൊണ്ട് പ്രേമിപ്പിക്കുമെന്ന് പന്തയം വെച്ചിരുന്നതായി മകൾ അമ്മയോട് നേരത്തെ പറഞ്ഞിരുന്നു. മകൾ എഴുതിവെച്ചുവെന്ന് പറഞ്ഞ് തങ്ങളെ പൊലീസ് കാണിച്ച കത്തിലെ കയ്യക്ഷരങ്ങൾ പരിശോധനക്ക് വിധേയമാക്കണമെന്നും മകളുടെ ആത്മഹത്യയുടെ കാരണങ്ങൾ കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പരിയാരം പൊലീസ് അറിയിച്ചു. സ്മാർട്ട്ഫോൺ ഉപയോഗിക്കാത്ത ശ്രീലയ പിതാവ് ജയരാജന്റെ പേരിലെടുത്ത രണ്ട് മൊബൈൽ നമ്പറുകൾ ഉപയോഗിച്ചിരുന്നുവെന്നും ഈ രണ്ട് ഫോണുകളിലും വന്ന കോളുകൾ ആരുടേയെല്ലാമാണെന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. ഈ ഫോണുകൾ മുറിയിൽ താമസിക്കുന്ന മൂന്ന് കൂട്ടുകാരികൾ കൂടി ഉപയോഗിക്കാറുണ്ടെന്ന് മകൾ പറഞ്ഞതായി പിതാവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മകളെ തെറ്റിദ്ധരിപ്പിച്ച് ഫോൺവഴി ആരെക്കൊണ്ടെങ്കിലും വ്യാജകോളുകൾ ചെയ്യിച്ച് സമ്മർദ്ദത്തിലാക്കിയതായാണ് രക്ഷിതാക്കളുടെ പ്രധാന സംശയമെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP