Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജസ്‌ന വിദേശത്തേക്ക് കടന്നോയെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി; സഭയിൽ മുഖ്യമന്ത്രി വിവരം അറിയിച്ചത് പിസി ജോർജിന്റെ സബ്മിഷന് മറുപടിയായി

ജസ്‌ന വിദേശത്തേക്ക് കടന്നോയെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി; സഭയിൽ മുഖ്യമന്ത്രി വിവരം അറിയിച്ചത് പിസി ജോർജിന്റെ സബ്മിഷന് മറുപടിയായി

തിരുവനന്തപുരം: കോട്ടയം സ്വദേശിനിയായ ജസ്‌നയെ കാണാതായിട്ട് നാല് മാസമാകുമ്പോഴും യാതൊരു വിവരവും ഇനിയും ലഭിച്ചിട്ടില്ല. പൊലീസിന്റെ അനാസ്ഥയെന്ന് ആരോപണം ശക്തമകുന്നതിനിടയിൽ ജസ്‌ന വിദേശത്തേക്ക് കടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ സബ്മിഷന് മറുപടി പറഞ്ഞു. പൂഞ്ഞാർ എംഎൽഎ പിസി ജോർജിന്റെ സബ്മിഷനാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. കഴിഞ്ഞ മാർച്ചു മുതൽ കാണാതായ ജെസ്‌ന മരിയ ജെയിംസ് വിദേശത്തേക്ക് പോയിട്ടുണ്ടോയെന്നറിയാൻ റീജണൽ പാസ്‌പോർട്ട് ഓഫീസർമാരുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തിവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.

തിരുവനന്തപുരം റേഞ്ച് ഐജിയുടെ മേൽനോട്ടത്തിൽ സൈബർ വിദഗ്ധരും വനിതാ ഇൻസ്‌പെക്ടറും അടങ്ങുന്ന 15 അംഗ പ്രത്യേകസംഘമാണ് അന്വേഷണം നടത്തുന്നത്. പ്രത്യേക സംഘം ഇതുവരെ ഒരു ലക്ഷത്തോളം ഫോൺ കോളുകൾ പരിശോധിച്ചു. എല്ലാ സംസ്ഥാനങ്ങളിലെയും പത്രങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചു.

ബംഗളുരു, മൈസൂരു, വേളാങ്കണ്ണി, തിരുപ്പുർ, കാഞ്ചിപുരം എന്നിവിടങ്ങളിലും അന്വേഷണം നടത്തിയെന്നും പി.സി.ജോർജിന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി. നേരത്തെ തമിഴ്‌നാടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ജസ്‌നയുടേത് അല്ലെന്ന് സഹോദരൻ തിരിച്ചറിഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP