Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരിച്ചടികളെ പ്രചോദനമാക്കി പൊരുതി നേടിയ വിജയം; നീറ്റ് പരീക്ഷയിൽ പട്ടിക വിഭാഗത്തിൽ ദേശീയ തലത്തിൽ ഈ മിടുക്കി നേടിയത് 77ാം റാങ്ക്; ഇനി ആകണം മികവുള്ള ഒരു ഡോക്ടർ അതിന് വേണം സുമനസുകളുടെ കൈതാങ്ങ്  

തിരിച്ചടികളെ പ്രചോദനമാക്കി പൊരുതി നേടിയ വിജയം; നീറ്റ് പരീക്ഷയിൽ പട്ടിക വിഭാഗത്തിൽ ദേശീയ തലത്തിൽ ഈ മിടുക്കി നേടിയത് 77ാം റാങ്ക്; ഇനി ആകണം മികവുള്ള ഒരു ഡോക്ടർ അതിന് വേണം സുമനസുകളുടെ കൈതാങ്ങ്   

ആലപ്പുഴ; ജീവിതത്തിൽ ഇടവേളകളില്ലാതെ തിരച്ചടികൾ നേരിട്ടപ്പോഴും തളർന്നില്ല. ആത്മവിശ്വാസം പകർന്ന് അമ്മ ഒപ്പം ഉണ്ടായിരുന്നു. പിന്നീട് അമ്മയും രോഗത്തിന്റെ പിടിയിൽ പെട്ട് ഉഴറിയപ്പോൾ പതറിയെങ്കിലും പിടിച്ചു നിന്നു തന്റെ സ്വപ്‌നങ്ങൾക്കായി. കടുത്ത പ്രതിസന്ധിക്കളെ അവസരങ്ങളാക്കി മാറ്റിയാണ് ഈ മിടുക്കി നീറ്റ പരീക്ഷയിൽ ഉന്നത വിജയം നേടിയത്. പ്രതിസന്ധികൾക്കിടയിൽ കെ.പി.മഞ്ജുഷ നീറ്റ് പരീക്ഷയിൽ പട്ടികജാതി വിഭാഗത്തിൽ ദേശീയതലത്തിൽ നേടിയ 77ാം റാങ്കിന്റെ തട്ട് എന്നും താണ് തന്നെ ഇരിക്കും.

ചെന്നിത്തല നവോദയ സ്‌കൂളിൽ നിന്നു പ്ലസ് ടു പരീക്ഷയിൽ 94% മാർക്ക് നേടി പാസാകുമ്പോഴും ആലപ്പുഴ മാളികമുക്ക് സ്വദേശിനിയായ മഞ്ജുഷയുടെ ഉള്ളിൽ തേങ്ങലായിരുന്നു. ലോട്ടറി ഏജന്റായിരുന്ന പിതാവ് പുരുഷോത്തമൻ ഏഴു വർഷം മുൻപു ഹൃദയാഘാതം മൂലം മരിച്ചു. തുടർന്ന് അമ്മ ചെല്ലമ്മ ലോട്ടറി വിൽപന നടത്തിയാണ് ഉപജീവനം നടത്തിയിരുന്നത്. സഹോദരി മഹേശ്വരി വിവാഹിതയാണ്.

വീട്ടിലെ സാമ്പത്തിക പ്രയാസങ്ങൾ, ഏക ആശ്രയമായ അമ്മയ്ക്കുണ്ടായ അസുഖങ്ങൾ തുടങ്ങിയ പ്രതിസന്ധികൾ സ്വപ്നങ്ങളിൽ കരിനിഴൽ വീഴ്‌ത്തിയെങ്കിലും അവൾ തളർന്നില്ല. വെല്ലുവിളികളെ സധൈര്യം നേരിട്ട് മഞ്ജുഷ പഠനത്തിൽ മുന്നേറി. രണ്ടു മാസമായി അമ്മ തുടർചികിത്സകൾക്കായി ആശുപത്രിയിലാണ്.

പ്ലസ് ടുവിനു ശേഷം മെഡിക്കൽ പ്രവേശന പരീക്ഷ എഴുതിയെങ്കിലും റാങ്ക് കിട്ടിയത് ഒരു ലക്ഷത്തിനു മുകളിൽ. കൈത്താങ്ങായി കോട്ടയം ആസ്ഥാനമായ ദർശന അക്കാദമിയുടെ ഡയറക്ടർ ഫാ. തോമസ് പുതുശേരിൽ എത്തി. പഠനവും താമസവും ദർശനയുടെ തിരുവല്ലയിലെ ശാഖയിൽ. ചിട്ടയായ ആസൂത്രണത്തോടെയുള്ള പഠനത്തിനൊടുവിലാണു മഞ്ജുഷ 77-ാം റാങ്ക് കയ്യെത്തിപ്പിടിച്ചത്.

'മികച്ച ഡോക്ടറാകണം, ഗൈനക്കോളജിയിൽ സ്‌പെഷലൈസ് ചെയ്യണമെന്നാണ് മഞ്ജുഷയുടെ ആഗ്രഹങ്ങൾ. എന്നാൽ അതിന് സുമനസുകൾ കനിയണം. നിശ്ചയദാർഢ്യം വാക്കുകളിൽ വ്യക്തം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസിനു ചേരാനാണു മഞ്ജുഷയുടെ ആഗ്രഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP