Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഐ.സി എഫ് സമൂഹ ഇഫ്താർ ജിദ്ദയിൽ മാതൃകയാവുന്നു

ഐ.സി എഫ് സമൂഹ ഇഫ്താർ ജിദ്ദയിൽ മാതൃകയാവുന്നു

ജിദ്ദ: ഐ സി എഫ് ആസ്ഥാനമായ മർഹബയിലെ സമൂഹ ഇഫ്താർ ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും മാതൃകയാവുന്നു. റമളാൻ ഒന്നുമുതൽ തുടങ്ങിയ സമൂഹ ഇഫ്താറിൽ ദിവസവും 200ൽ അധികം ആളുകളാണ് പങ്കെടുക്കുന്നത്. നൗഫൽ വടകരയുടെ നേത്രത്വത്തിൽ അയ്യൂബ്, മജീദ് മുസ്ലിയാർ, അഹ്മദ്, റഫീഖ്,ഹംസ,മുഹമ്മദ് കോയ,റഷീദ്,അൻവർ തുടങ്ങിയ വോളണ്ടിയർമാരാണ് ഇഫ്താറിന് വേണ്ട വിഭവങ്ങൾ തയ്യാറാക്കുന്നത്.


ഇഫ്താറിനോട് അനുബന്ധിച്ചു നടക്കുന്ന ഉൽബോധന ക്ലാസിനു മുസ്തഫ സഅദി, അബ്ദുറഹ്മാൻ മളാഹിരി,മുഹമ്മദ് സഖാഫി,മുഹ്യദ്ദീൻ സഅദി അൽകാമിലി,അബ്ദുന്നാസർ അൻവരി,ഇബ്രാഹിം സഖാഫി,ഹസൻ സഖാഫി തുടങ്ങി ജിദ്ദയിലെ പ്രഗൽഭരായ 15 ഓളം പണ്ഡിതന്മാർ വിവിധ ദിവസങ്ങളിൽ നേത്രത്വം നൽകിവരുന്നു.

വർഷങ്ങളായി റമദാനിലെ മുഴുവൻ ദിവസങ്ങളിലും നടത്തിവരുന്ന സമൂഹ ഇഫ്താറിന് മലയാളികളുടെ ഇഷ്ടവിഭവങ്ങൾ തയ്യാറാക്കുന്നത് സുമനസുകളുടെ സഹരണത്തോട്കൂടിയാണന്നു ഐ സി എഫ് ഷറഫിയ സെക്രട്ടറി അഹ്മദ് കൂമണ്ണ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP