Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പൊലീസിൽ ജോലി കിട്ടിയാൽ എന്തുമാവാമെന്നോ? മഫ്തിയിലുള്ള പൊലീസ് സംഘം സഞ്ചരിച്ച സ്വകാര്യ കാറിൽ ബൈക്കിടിച്ച തർക്കത്തിന് യുവാവിന് ശിക്ഷ ക്രൂരമർദ്ദനം; ആലുവയിലെ സംഭവസ്ഥലത്തും എടത്തല സറ്റേഷനിലും യുവാവിനെ മർദ്ദിച്ചെന്ന് ആരോപണം; നാട്ടുകാർ ഇടപെട്ടതോടെ യുവാവിനെ ആശുപത്രിയിലാക്കി മുഖം രക്ഷിക്കാൻ എസ്‌ഐയും ഡ്രൈവറും

പൊലീസിൽ ജോലി കിട്ടിയാൽ എന്തുമാവാമെന്നോ? മഫ്തിയിലുള്ള പൊലീസ് സംഘം സഞ്ചരിച്ച സ്വകാര്യ കാറിൽ ബൈക്കിടിച്ച തർക്കത്തിന് യുവാവിന് ശിക്ഷ ക്രൂരമർദ്ദനം; ആലുവയിലെ സംഭവസ്ഥലത്തും എടത്തല സറ്റേഷനിലും യുവാവിനെ മർദ്ദിച്ചെന്ന് ആരോപണം; നാട്ടുകാർ ഇടപെട്ടതോടെ യുവാവിനെ ആശുപത്രിയിലാക്കി മുഖം രക്ഷിക്കാൻ എസ്‌ഐയും ഡ്രൈവറും

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: ആലുവയിൽ യുവാവിന് മഫ്തിയിലെത്തിയ പൊലീസിന്റെ ക്രൂരമർദനമേറ്റതായി പരാതി. കുഞ്ചാട്ടുകര സ്വദേശി ഉസ്മാനാണു മർദനമേറ്റത്. ഇയാൾ ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മഫ്ടിയിലുള്ള പൊലീസ് സംഘം സഞ്ചരിച്ച സ്വകാര്യ കാറിൽ ബൈക്ക് തട്ടിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പൊലീസ് യുവാവിനെ ക്രൂരമർദ്ദനത്തിന് ഇരയാക്കിയത്. എടത്തല കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാൻ (39) ഓടിച്ച ബൈക്കാണ് ചൊവ്വാഴച വൈകിട്ട് ആറ് മണിയോടെ കുഞ്ചാട്ടുകര ഗവൺമെന്റ് സ്‌കൂളിന് സമീപം കാറിൽ ഇടിച്ചത്.

തർക്കത്തിനിടെ സംഭവ സ്ഥലത്ത് വച്ചും കാറിലും എടത്തല സ്‌റ്റേഷനിലെത്തിച്ചും പൊലീസുകാർ മർദിച്ചതായിട്ടാണ് ആരോപണം. എടത്തല എസ്‌ഐക്കും പൊലീസ് ഡ്രൈവർക്കുമെതിരെയാണ് ആരോപണം. സംഭവമറിഞ്ഞ് കുഞ്ചാട്ടുകരയിൽ നിന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ എടത്തല പൊലീസ് സ്‌റ്റേഷനിലെത്തിയതോടെ ഉസ്മാനെ സ്‌റ്റേഷന്റെ മുകളിലത്തെ നിലയിലേയ്ക്ക് മാറ്റി. പിന്നീട് ഇയാളെ ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ആലുവ ഡി.വൈ.എസ്‌പി. കെ.ബി. പ്രഫുലചന്ദ്രനാണ് ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശം നൽകിയത്.

എന്നാൽ ആരോപണങ്ങൾ എടത്തല പൊലീസ് നിഷേധിച്ചു. പോക്‌സോ കേസിലെ പ്രതിയുമായി വരുന്നതിനിടെ തന്റെ ബൈക്കിൽ വാഹനം തട്ടിയെന്ന് പറഞ്ഞ് ഉസ്മാൻ ബഹളം വെയ്ക്കുകയായിരുന്നു. പൊലീസ് ഡ്രൈവർ അഫ്‌ളിനെ ഇയാൾ കൈയേറ്റം ചെയ്;തു. ഇയാളെയും ആലുവ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. അതേസമയം, പൊലീസുകാർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP