Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷാരൂഖ് മകൾ സുഹാനയെ വീഴ്‌ത്തിയത് ഇന്ത്യൻ ക്രിക്കറ്റ് താരമോ? കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ ശുബ്മാൻ ഗില്ലുമായി താരപുത്രി പ്രണയത്തിലെന്ന് പാപ്പരാസികൾ

ഷാരൂഖ് മകൾ സുഹാനയെ വീഴ്‌ത്തിയത് ഇന്ത്യൻ ക്രിക്കറ്റ് താരമോ? കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ ശുബ്മാൻ ഗില്ലുമായി താരപുത്രി പ്രണയത്തിലെന്ന് പാപ്പരാസികൾ

 

ബോളിവുഡ് താര രാജാവായ ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ എന്നും സോഷ്യൽമീഡിയയ്ക്കും, മാധ്യമങ്ങൾക്കും വിരുന്നാണ്.സുഹാനയുടെ ചിത്രങ്ങൾക്കും വീഡിയോകളുമാണ് എപ്പോഴും ശ്രദ്ധ നേടാറുള്ളതെങ്കിൽ ഇപ്പോൾ ഒരു ഗോസിപ്പിന്റെ പേരിലാണ് താരപുത്രി ശ്രദ്ധ നേടുന്നത്.

ഇന്ത്യൻ ക്രിക്കറ്റിലെ യുവ താരവുമായി ഷാരൂഖിന്റെ മകൾ സുഹാന ഇഷ്ടത്തിലാണെന്നാണ് പുതിയ വിശേഷം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കളി കാണാനെത്തിയ സുഹാന മത്സരശേഷം ക്രിക്കറ്റ് താരം ശുബ്മാൻ ഗില്ലുമായി സംസാരിക്കുന്നത് പതിവായതോടെയാണ് ഗോസിപ്പ് കഥകൾക്ക് തുടക്കമായത്.

മകളായ സുഹാനയുടെ ബോളിവുഡ് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇതിനിടെയാണ് താരപുത്രി പ്രണയത്തിലാണെന്ന വാർത്ത പുറത്തുവരുന്നത്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി താരങ്ങളിലൊരാളായാണ് ശുബ്മാനെ കായികലോകം വിലയിരുത്തുന്നത്.

പ്രണയവാർത്ത സംബന്ധിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ല. മുൻപ് നടൻ ചങ്കി പാണ്ഡേയുടെ അനന്തരവൻ അഹാൻ പാണ്ഡേയുമായി പ്രണയത്തിലാണ് സുഹാനയെന്ന് വാർത്തകളു ണ്ടായിരുന്നു. എന്നാൽ, ഇരുവരും അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്ന വിശദീകരണവുമായി ഷാരൂഖ് തന്നെ രംഗത്തെത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP