Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കളമശ്ശേരിയിൽ ബസ് കത്തിക്കാൻ തടിയന്റവിട നസീറിനൊപ്പം മുഖ്യ സംഘാടകനായി; ലഷ്‌ക്കറിന് നൽകാൻ ജുവല്ലറി ഉടമയെ വെട്ടി കവർന്നത് രണ്ടരക്കിലോ സ്വർണം; ഐസിസിനൊപ്പം ചേർന്ന് നാടിനെ കലാപ ഭൂമിയാക്കാൻ മുന്നിൽ നിന്നു; 'സുടാപ്പി നഗറിൽ' ഒളിഞ്ഞിരുന്ന് നടത്തുന്നത് തീവ്രവാദവും; ഉസ്മാനെ മർദ്ദിച്ച സംഭവത്തിൽ മുതലെടുപ്പിനിറങ്ങിയത് പൊലീസിനെ എതിരാക്കി നാട്ടുകാരുടെ നേതാവാകാൻ; ആലുവയെ സ്വതന്ത്ര റിപ്പബ്ലിക്കാക്കാൻ ശ്രമിക്കുന്നത് 'ബോംബ് ഇസ്മായിൽ': നിയമസഭയിൽ പിണറായി പറഞ്ഞതിന്റെ പൊരുൾ ഇങ്ങനെ

കളമശ്ശേരിയിൽ ബസ് കത്തിക്കാൻ തടിയന്റവിട നസീറിനൊപ്പം മുഖ്യ സംഘാടകനായി; ലഷ്‌ക്കറിന് നൽകാൻ ജുവല്ലറി ഉടമയെ വെട്ടി കവർന്നത് രണ്ടരക്കിലോ സ്വർണം; ഐസിസിനൊപ്പം ചേർന്ന് നാടിനെ കലാപ ഭൂമിയാക്കാൻ മുന്നിൽ നിന്നു; 'സുടാപ്പി നഗറിൽ' ഒളിഞ്ഞിരുന്ന് നടത്തുന്നത് തീവ്രവാദവും; ഉസ്മാനെ മർദ്ദിച്ച സംഭവത്തിൽ മുതലെടുപ്പിനിറങ്ങിയത് പൊലീസിനെ എതിരാക്കി നാട്ടുകാരുടെ നേതാവാകാൻ; ആലുവയെ സ്വതന്ത്ര റിപ്പബ്ലിക്കാക്കാൻ ശ്രമിക്കുന്നത് 'ബോംബ് ഇസ്മായിൽ': നിയമസഭയിൽ പിണറായി പറഞ്ഞതിന്റെ പൊരുൾ ഇങ്ങനെ

അരുൺ ജയകുമാർ

തിരുവനന്തപുരം: ആലുവയിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിന് നേതൃത്വം നൽകിയത് ബോംബ് ഇസ്മായിൽ. ഐസിസ് ബന്ധം ആരോപിക്കുന്ന തീവ്ര സ്വഭാവത്തിൽപ്പെട്ട ക്രിമിനലാണ് ഇയാൾ. കളമശ്ശേരി ബസ് കത്തിക്കൽ കേസിലെ തടിയന്റവിടെ നസീറിന്റെ കൂട്ടുപ്രതി. പൊലീസിനെതിരെ പ്രതിഷേധം നടത്തിയ തീവ്ര സ്വഭാവമുള്ളവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു. പ്രതിഷേധത്തിൽ ബോംബ് ഇസ്മായിലും സംഘവും പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പൊലീസിനെ കുറ്റപ്പെടുത്തിയതിനൊപ്പം പ്രതിഷേധകരുടെ മുഖം തുറന്നു കാട്ടി മുഖ്യമന്ത്രി സംസാരിച്ചത്.

കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ തടിയന്റവിട നസീറും പതിമൂന്ന് പ്രതികൾക്കും എതിരെ രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങൾ ചുമത്തി എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. തടിയന്റവിട നസീർ കേസിൽ ഒന്നാം പ്രതിയാണ്. 'നസീറിനെയും സൂഫിയയേയും കൂടാതെ അബ്ദുൾ ഹലീം, ഇസ്മയിൽ എന്ന ബോംബ് ഇസ്മയിൽ, ഷഫീക്ക്, ഷബീർ ബുഹാരി, മുഹമ്മദ് നവാസ്, താജുദീൻ, തൊപ്പ നാസർ, കെ.എ.അനൂപ്, ഉമ്മർ ഫാറൂക്ക്, മജീദ് പറമ്പായി, മുഹമ്മദ് ഷബീർ എന്നിവരാണ് കേസിലെ പ്രതികൾ. ഇത്തരത്തിൽ കുറ്റരോപിതനായ വ്യക്തിയാണ് പൊലീസിനെതിരെ സമരത്തിന് നേതൃത്വം നൽകിയത്. അതുകൊണ്ട് തന്നെ ആലുവ സംഭവത്തിൽ ബോധപൂർവ്വമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പിണറായി ഈ നിലപാടിൽ എത്തിയത്.

ആലുവയ്ക്ക് അടുത്ത് 'സുടാപ്പി നഗർ' എന്ന പേരിൽ സ്ഥലമുണ്ട്. ഇവിടം കേന്ദ്രീകരിച്ചാണ് ബോംബ് ഇസ്മായിലിന്റെ പ്രവർത്തനം. ആലുവയിൽ പൊലീസ് നടത്തിയ ക്രൂര മർദ്ദനത്തെ സർക്കാർ ന്യായീകരിക്കില്ല. എന്നാൽ ക്രിമിനൽ സ്വഭാവമുള്ളവരാണ് പ്രശ്‌നമുണ്ടാക്കിയത്. പൊലീസുകാരെ അക്രമിച്ചത് ഉസ്മാനാണ്. ഇയാൾക്കെതിരെ മുമ്പും പൊലീസിനെ ആക്രമിച്ചതിന് കേസുണ്ട്. ഇയാളുടെ വണ്ടിയിലല്ല പൊലീസ് സംഘം സഞ്ചരിച്ചിരുന്ന വാഹനം തട്ടിയത്. അനസ് എന്നയാളായിരുന്നു ഈ വണ്ടിയുമായി അവിടെ ഉണ്ടായിരുന്നത്. ഹാരീസ് എന്നയാളുടെ വാഹനത്തിലാണ് തട്ടിയത്. അനസും ഹാരീസുമെല്ലാം ക്രിമിനൽ കേസുകളിൽ പ്രതികളാണ്.

ഇവരെല്ലാം ബോബ് ഇസ്മായിലിന്റെ അനുയായികളാണ്. ഐസിസ് ആശയങ്ങൾ പ്രചരിപ്പിച്ചതിന് പൊലീസ് സംശയ നിഴലിൽ നിർത്തുന്ന വ്യക്തിയാണ് ബോംബ് നസീർ. പൊലീസിനെതിരായ പ്രതിഷേധത്തിൽ ഈ സംഘം ഇടപെട്ടത് ബോധപൂർവ്വമായാണ്. ആളുകൾക്കിടയിലേക്ക് ഇറങ്ങി ചെല്ലാനും പൊലീസിനെ കുറ്റക്കാരായി ചിത്രീകരിച്ച് നേട്ടമുണ്ടാക്കാനുമാണ് ശ്രമം. അതുകൊണ്ട് തന്നെ പ്രശ്‌നമുണ്ടാക്കിയവർക്കെതിരേയും പൊലീസ് കർശനമായ നടപടിയെടുക്കും. തടിയന്റവിട നസീറിന്റെ കൂട്ടാളികളായിരുന്നവർ ഉൾപ്പെട്ട കവർച്ചാ സംഘത്തെ നയിച്ചിരുന്നത് ബോം ഇസ്മയിലാണ്. 2012ൽ ഈ കേസിലും ബോംബ് ഇസ്മായിലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജൂവലറി ഉടമയിൽ നിന്നും രണ്ടര കിലോ സ്വർണം കവർച്ച ചെയ്തതിനായിരുന്നു ഈ അറസ്റ്റ്.

ഈ കവർച്ചയുടെ ആസൂത്രകൻ തടിയന്റവിട നസീർ ആണെന്നും, ഭീകര പ്രവർത്തനത്തിന് പണം സമാഹരിക്കാനായിരുന്നു കവർച്ച എന്നുമാണ് ക്രൈംബ്രാഞ്ച് ആരോപിച്ചിരുന്നത്. കാച്ചപ്പിള്ളിയിലൊ ജൂവലറി ഉടമയെയും രണ്ട് മക്കളെയും നടു റോഡിൽ വെട്ടി വീഴ്‌ത്തിയാണ് ഇവർ കവർച്ച നടത്തിയത്.അന്ന് ഇസ്മയിലിനെ എറണാകുളത്ത് നിന്നും ആണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനിടെയാണ് തടിയന്റവിട നസീറുമായുള്ള ബന്ധം ഇവർ വെളിപ്പെടുത്തിയത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനാണ് മോഷണം നടത്തിയത് എന്നും തടിയന്റവിട നസീർ ആണ് മോഷണം ആസൂത്രണം ചെയ്തത് എന്നും ഇവർ പൊലീസിനോട് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവരെ നിയമത്തിന് മുമ്പിൽ കുടുക്കാൻ പൊലീസ് ആർജ്ജവം കാട്ടിയില്ല.

മദനി ജാമ്യമില്ലാതെ കോയമ്പത്തൂർ ജയിലിൽ കഴിയുന്നതിൽ പ്രതിഷേധിച്ചാണ് തടിയന്റവിട നസീറിന്റെ നേതൃത്വത്തിൽ തമിഴ്‌നാട് ട്രാൻ.കോർപ്പറേഷന്റെ ബസ് 2005 സപ്തംബർ 9ന് കത്തിച്ചത്. കളമശ്ശേരി എച്ച്എംടിക്ക് സമീപത്തുവച്ചായിരുന്നു സംഭവം. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ആളുകളെ സംഘടിപ്പിക്കാൻ ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയാണ് ഈ സംഭവത്തിന് പണം മുടക്കിയിട്ടുള്ളതെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. പ്രസ്തുത സംഘടനയുടെ കമാൻഡറായിരുന്നു നസീർ. കശ്മീർ റിക്രൂട്ട്മെന്റ് കേസിലും ബാംഗ്ലൂർ സ്ഫോടന കേസിലും പിടികിട്ടാപ്പുള്ളിയായ പാക്കിസ്ഥാൻ സ്വദേശി വാലി എന്ന അബ്ദുൾ റഹ്മാൻ വഴിയാണ് തീവ്രവാദ പ്രവർത്തനത്തിനുള്ള പണം ഇന്ത്യയിൽ എത്തിയിട്ടുള്ളത്. നസീറാണ് അതിന്റെ മുഖ്യ ഇടനിലക്കാരൻ. കൃത്യം നടത്തിയത് ഇസ്മായിലിന്റെ നേതൃത്വത്തിലും.

ബോംബ് നിർമ്മാണത്തിൽ വിദഗ്ധനാണ് ഇസ്മായിൽ. അതുകൊണ്ടാണ് ബോംബ് ഇസ്മയിൽ എന്ന പേരു കൈവന്നത്. ആലുവ കുഞ്ചാട്ടുകരയിൽ പ്രവാസി യുവാവിനെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നതോടെയാണ് ഇസ്മായിലിന്റെ പങ്ക് ചർച്ചയകുന്നത്. നോമ്പ് തുറയ്ക്കുള്ള സാധനങ്ങൾ വാങ്ങി ബൈക്കിൽ വീട്ടിലേക്ക് പോകുന്നവഴി ഈ സമയം അമിത വേഗതയിൽ എത്തിയ മഫ്തി പൊലീസിന്റെ സ്വകാര്യ കാർ ഉസ്മാനെ ഇടിച്ച് തെറിപ്പിക്കുകയായിരുവെന്നും തുടർന്ന് വാഹനത്തിലുണ്ടായിരുന്നവർ ഉസ്മാനെ മർദ്ദിക്കുകയായിരുന്നെന്നുമാണ് മൂത്ത സഹോദരൻ കുഞ്ഞുമുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞത്. കൂടാതെ ഇവർ പൊലീസാണെന്നും മഫ്തിയിലാണെന്നും പറഞ്ഞിരുന്നെങ്കിൽ പ്രശ്‌നം ഇത്ര വഷളാവുകയുമില്ലായിരുന്നെന്നാണ് നാട്ടുകാരുടെ ഭാഷ്യം. ഇതെ തെറ്റാണെന്ന് പൊലീസും പറയുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ;

കുഞ്ചാട്ടുകര മരുത്തുംകുടി സ്വദേശി ഉസ്മാന് മർദ്ദനമേറ്റ സംഭവത്തിൽ നാട്ടുകാരും കുടുംബവും രാഷ്ട്രീയപ്രവർത്തകരും പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാമാണെന്ന് എടത്തല പൊലീസ്. പോക്‌സോ കേസിലെ പ്രതിയെ പിടികൂടാനാണ് മഫ്തിയിൽ സ്വകാര്യ വാഹനത്തിൽ പോയത്. പോക്‌സോ പ്രതികളും അഫ്‌സൽ, ജലീൽ ,പുഷ്പരാജ് എന്നീ പൊലീസുകാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

വരുന്ന വഴി കാറ്‌ബൈക്കിൽ മുട്ടിയെന്ന കാര്യം സത്യമാണ് പക്ഷേ ഉസ്മാന്റെ വാഹനത്തിലല്ലെന്ന് മാത്രം. ഇതോടെ നോമ്പ് തുറക്കുള്ള സാധനങ്ങളുമായി മടങ്ങവേ ഉസ്മാന്റെ വാഹനത്തിൽ മഫ്തി പൊലീസിന്റെ സ്വകാര്യ വാഹനം ഇടിക്കുകയായിരുന്നെന്ന വാദം പൊളിഞ്ഞു. ഇത് കണ്ടുകൊണ്ട് അവിടെ എത്തിയ ഉസ്മാൻ മനഃപൂർവ്വം വാക്കുതർക്കം ഉണ്ടാക്കി മഫ്തിയിലുണ്ടായിരുന്ന പൊലീസിനെ മർദ്ദിക്കുകയായിരുന്നു. കാറോടിച്ച അഫ്‌സൽ എന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉസ്മാൻ അടിച്ചു. പിന്നീടാണ് അഫ്‌സൽ തിരിച്ചടിച്ചത്. പിന്നീട് കാറിലുണ്ടായിരുന്ന പൊലീസുകാർ ഉസ്മാനെ പിടിച്ച് കാറിൽ കയറ്റി പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നു. കൃത്യനിർവഹണം തടസപ്പെടുത്തിയതിന് കേസേടുത്തു. അപ്പോഴേക്കും നാട്ടുകാരും രാഷ്ട്രീയകാരും എടത്തല പൊലീസ് സ്റ്റേഷനിലെത്തി. മെഡിക്കലിന് ഉസ്മാനെ കൊണ്ടുപോകാൻ നേരം ആളുകൾ പ്രകോപിതരായി.അതേസമയം ഇയാൾക്കെതിരെ 2011ൽ 1541/11 പ്രകാരം ആലുവ കൊച്ചിൻ ബാങ്ക് കവലയിൽ ലോറി ഡ്രൈവറായിരുന്ന സന്തോഷ് കുമാർ എന്നയാളെ തട്ടിക്കൊണ്ട് പോയ സംഭവത്തിലും ഇതേക്കുറിച്ച് അന്വേഷിക്കാനെത്തിയ അന്നത്തെ ആലുവ എസ്‌ഐ നിഷാദ് ഇബ്രാഹിമിനേയും സംഘത്തെയും മർദ്ദിച്ച സംഭവത്തിലും ഉസ്മാൻ പ്രതിയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ.

പൊലീസുകാരെ മർദ്ദിച്ചത് കൂടാതെ പൊലീസ് വാഹനം തകർക്കുകയും ചെയ്തിരുന്നു. ഈ കേസിൽ ഉസ്മാനടക്കമുള്ള പ്രതികൾക്കെതിരെ ഐപിസി 143,144,147,148,323,324,332,354,149 IPC 3 (1) പിഡിപി ആക്ട് എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. അന്ന് ഉസ്മാന്റേയും സംഘത്തിന്റേയും ആക്രമണത്തിനിരയായ ആലുവ എസ് ഐയായിരുന്ന നിഷാദ് ഇബ്രാഹിം ഇപ്പോൾ മജിസ്‌ട്രേറ്റാണ്.

എടത്തലയിലെ പൊലീസ് മർദ്ദനവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ്, എസ്ഡിപിഐ, ജനകീയ പ്രവർത്തകർ 10മണിയോടെ പ്രതിഷേധ പ്രകടനമായി എത്തി റോഡ് ഉപരോധിച്ചു. പൊലീസിനെതിരെ സർക്കാർ നടപടി എടുക്കാതെ പിരിഞ്ഞ് പോകില്ലെന്ന് ആഹ്വാനം ചെയ്ത പ്രവർത്തകർ പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ അസഭ്യവർഷം ചൊരിഞ്ഞു. അതേസമയം ഉസ്മാനെ മർദ്ദിച്ച സംഭവത്തിൽ 4 പൊലീസുകാർക്കെതിരെ കേസെടുത്തു. ഐപിസി 342,323,324 എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമഴ്‌ത്തിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP