Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കളമശ്ശേരി ബസ് കത്തിക്കൽ കേസിലെ പ്രതികളാണ് പ്രതിഷേധവുമായി വന്നവർ; ആലുവ ആരുടെയും സ്വകാര്യ റിപ്പബ്ലിക്കല്ല; തീവ്രവാദികളെ ആ നിലക്കുതന്നെ കാണണം; അൻവർ സാദത്ത് മതസ്പർദ്ദ ഉണ്ടാക്കാൻ ശ്രമിക്കുന്നത് എന്തിന്? ആലുവ സംഭവത്തിന്റെ പേരിൽ പ്രതിഷേധവുമായി എത്തിയ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി നിയമസഭയിൽ; പിണറായിക്കെതിരെ ആഞ്ഞടിക്കാൻ തുനിഞ്ഞെത്തിയ പ്രതിപക്ഷം സഭയിൽ സ്വയം പ്രതിരോധത്തിലായി

കളമശ്ശേരി ബസ് കത്തിക്കൽ കേസിലെ പ്രതികളാണ് പ്രതിഷേധവുമായി വന്നവർ; ആലുവ ആരുടെയും സ്വകാര്യ റിപ്പബ്ലിക്കല്ല; തീവ്രവാദികളെ ആ നിലക്കുതന്നെ കാണണം; അൻവർ സാദത്ത് മതസ്പർദ്ദ ഉണ്ടാക്കാൻ ശ്രമിക്കുന്നത് എന്തിന്? ആലുവ സംഭവത്തിന്റെ പേരിൽ പ്രതിഷേധവുമായി എത്തിയ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി നിയമസഭയിൽ;  പിണറായിക്കെതിരെ ആഞ്ഞടിക്കാൻ തുനിഞ്ഞെത്തിയ പ്രതിപക്ഷം സഭയിൽ സ്വയം പ്രതിരോധത്തിലായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആലുവ എടത്തലയിൽ ഉസ്മാനെ പൊലീസ് മർദ്ദിച്ച സംഭവം നിയമസഭയിൽ കത്തിക്കാനെത്തിയ പ്രതിപക്ഷത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സഭയിൽ നേരിട്ടത് അതേനാണയത്തിൽ. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പഠിച്ചെത്തിയ മുഖ്യമന്ത്രി സഭയിൽ കളമശ്ശേരി ബസ് കത്തിക്കൽ സംഭവം അടക്കം എടുത്തിട്ടതോടെ ഉസ്മാന് നീതി തേടി എത്തിയ പ്രതിപക്ഷം സ്വയം പ്രതിരോധത്തിലായി. സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് വീഴ്‌ച്ചയുണ്ടെന്ന് തുറന്നു സമ്മതിച്ച ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ എന്നാൽ തുടർന്നു നടന്ന സംഭവങ്ങൾ മുതലെടുക്കാൻ ശ്രമം നടന്നുവെന്ന് വ്യക്തമാക്കി പിണറായി ആഞ്ഞടിച്ചത്. േ

ഉസ്മാൻ പൊലീസ് ഡ്രൈവറെ ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിച്ചു. തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകളാണ് പൊലീസിനെതിരെ പ്രതിഷേധവുമായെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ പൊലീസിന്റെ നടപടി ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. ഉസ്മാൻ ആക്രമിച്ചപ്പോൾ പൊലീസ് കേസെടുക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. സാധാരണക്കാരന്റെ നിലവാരത്തിലേക്ക് പൊലീസ് താഴാൻ പാടില്ലായിരുന്നു. കുറ്റക്കാർക്കുനേരെ സർക്കാർ നടപടി സ്വീകരിച്ചതായും പൊലീസുകാരെ സർക്കാർ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ പൊലീസിനെതിരായി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഇതിനായി കളമശ്ശേരി ബസ് കത്തിക്കൽ സംഭവമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. കളമശ്ശേരി ബസ് കത്തിക്കൽ കേസിലെ പ്രതികളാണ് പ്രതിഷേധവുമായി വന്നവർ. ആലുവ ആരുടെയും സ്വകാര്യ റിപ്പബ്ലിക്കല്ലെന്നും പറഞ്ഞും മുഖ്യമന്ത്രി കത്തിക്കയറി. തീവ്രസ്വഭാവമുള്ള സംഘടനകൾ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി സഭയിൽ അറിയിച്ചു. എന്നാൽ, മുഖ്യമന്ത്രിയുടെ മറുപടിയോടെ പ്രതിപക്ഷത്തിന് മേൽ ഭരണപക്ഷം മേൽകൈ നേടുന്ന കാഴ്‌ച്ചയാണ് ഇന്ന് സഭയിൽ കണ്ടത്. എന്നാൽ, പ്രതിപക്ഷ നിരയിൽ ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, ഉമ്മൻ ചാണ്ടി തുടങ്ങിയ പ്രമുഖരുടെ അഭാവത്തിലായിരുന്നു പിണറായിയുടെ കത്തിക്കയറൽ.

വിഷയം ഉന്നയിച്ച ആലുവ എംഎൽഎ അൻവർ സാദത്തിനെ കടന്നാക്രമിക്കാനും മുഖ്യമന്ത്രി മടിച്ചില്ല. അൻവർ സാദത്ത് മതസ്പർധയുണ്ടാക്കാൻ ശ്രമിച്ചതെന്തിനെന്ന് മുഖ്യമന്ത്രി ചോദിച്ചു. തീവ്രവാദികളെ സഹായിക്കാൻ ചിലർ ശ്രമിക്കുന്നു. തീവ്രവാദികളെ തീവ്രവാദികളായി കാണാൻ കഴിയാത്തവരാണ് പ്രതിപക്ഷം. തീവ്രവാദികൾക്ക് വേണ്ടി വക്കാലത്ത് പിടിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. മുഖ്യമന്ത്രിയുടെ മറുപടി പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. തുടർന്ന് പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധവുമായി സഭയുടെ നടുത്തളത്തിലിറങ്ങുകയും സ്പീക്കറുടെ ഡയസിനു സമീപമെത്തി പ്രതിഷേധിക്കുകയും ചെയ്തു.

ഇന്ന് എടത്തല സംഭവം നിയമസഭയിൽ ഉന്നയിക്കാൻ തയ്യാറെടുപ്പുകളുമായാണ് പൊലീസ് രംഗത്തെത്തിയത്. എടത്തല സംഭവം ചർച്ചചെയ്യണമെന്ന് ആവശ്യപ്പട്ട് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയതോടെയാണ് വിഷയം സഭയിൽ ചർച്ചയായത്. എന്നാൽ സ്പീക്കർ അനുമതി നൽകിയില്ല. സ്പീക്കറുടെ തീരുമാനത്തെ പ്രതിപക്ഷമോ ഭരണപക്ഷമോ സ്വാധീനിക്കുന്നില്ലെന്നും അവതരണാനുമതി നിഷേധിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഉസ്മാന്റെ ബൈക്ക് പൊലീസ് വാഹനത്തിലിടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. പൊലീസ് മർദനത്തിനൊടുവിൽ ഉസ്മാന്റെ കവിളെല്ല് തകർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നിരുന്നു. കഴിഞ്ഞ ദിവസം ഉസ്മാന്റെ ബൈക്ക് പൊലീസ് വാഹനത്തിലിടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. പൊലീസ് മർദനത്തിനൊടുവിൽ ഉസ്മാന്റെ കവിളെല്ല് തകർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നിരുന്നു. ഉസ്മാന് ശരീരമാസകലം ചതവും മുറിവുമുണ്ട്. ഇടതുകണ്ണിന് താഴെയുള്ള പരിക്ക് ഗുരുതരമാണെന്നാണ് മെഡിക്കൽ റിപ്പോർട്ടിലുള്ളത്. കവിളിലെ എല്ലുപൊട്ടി ഉള്ളിലേക്ക് തള്ളിയ നിലയിലായിരുന്നു. താടിയെല്ല് പൊട്ടിയതായും നട്ടെല്ലിന് ക്ഷതമേറ്റതായും മെഡിക്കൽ റിപ്പോർട്ടിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP