Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓഫീസ് പുനർ നിർമ്മാണത്തിന് വേണ്ടി പിരിച്ച പണത്തിന് കണക്കില്ല; സൂധാകരനെതിരെ പൊട്ടിത്തെറിച്ച് കണ്ണൂരിലെ കോൺഗ്രസ് നേതാവ്; ഏകാധിപത്യവും അഴിമതിയും കണ്ട് മടുത്തുവെന്ന് പ്രദീപ് വട്ടിപ്രം; ഡിസിസി ഭാരവാഹിത്വം രാജിവച്ച് പ്രതിഷേധം

ഓഫീസ് പുനർ നിർമ്മാണത്തിന് വേണ്ടി പിരിച്ച പണത്തിന് കണക്കില്ല; സൂധാകരനെതിരെ പൊട്ടിത്തെറിച്ച് കണ്ണൂരിലെ കോൺഗ്രസ് നേതാവ്; ഏകാധിപത്യവും അഴിമതിയും കണ്ട് മടുത്തുവെന്ന് പ്രദീപ് വട്ടിപ്രം; ഡിസിസി ഭാരവാഹിത്വം രാജിവച്ച് പ്രതിഷേധം

രഞ്ജിത്ത് ബാബു

കണ്ണൂർ: ഡി.സി.സി. ഓഫീസ് പുനർ നിർമ്മാണത്തിന് വേണ്ടി പിരിച്ച പണത്തിന് കണക്കില്ല. കെ.സുധാകരൻ ചെയർമാനായി രൂപീകരിച്ച ഡി.സി.സി. ഓഫീസ് പുനർ നിർമ്മാണ് സമിതിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് ഡി.സി.സി. ജനറൽ സെക്രട്ടറി പ്രദീപ് വട്ടിപ്രം രാജി വെച്ചു.

കഴിഞ്ഞ ഡി.സി.സി. യുടെ ഭരണ കാലത്ത് ഓഫീസ് കെട്ടിടം പൊളിച്ച് പണിയാൻ വേണ്ടിയായിരുന്നു പണം പിരിച്ചെടുത്തത്. എന്നാൽ വർഷങ്ങളേറെ കഴിഞ്ഞിട്ടും പാർട്ടി ഓഫീസ് ഇന്നും തൂണിന്മേൽ തന്നെയാണ്. ഡി.സി.സി. യോഗങ്ങളിൽ നിരന്തരമായി ആരോപണങ്ങൾ ഉയർന്നിട്ടും വാടക കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.

നേരത്തെ വയലാർരവി ഗ്രൂപ്പിലായിരുന്ന പ്രദീപ് അടുത്തകാലത്ത് എ ഗ്രൂപ്പിലെത്തിയിരുന്നു. കഴിഞ്ഞ ഡി.സി.സിയുടെ കാലത്ത് സംഭാവനയായി ലഭിച്ച വലിയൊരു തുക വരവിൽ കാണിക്കാത്തത് ഡി.സി.സി യോഗത്തിൽ പ്രദീപ് ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ഈ തുക വരവിൽ കാണിച്ചു. ഇതിനു ശേഷം പ്രദീപിനെ ഒരു പരിപാടികളിലും സഹകരിപ്പിക്കാതിരിക്കുന്ന നയമാണ് തുടർന്നത്. പ്രദീപിന്റെ നാട്ടിലെ പരിപാടികളിലൊന്നും പങ്കെടുപ്പിക്കരുതെന്നും രഹസ്യനിർദ്ദേശം നൽകിയിരുന്നു. പാർട്ടി ഊരുവിലക്കിന് സമാനമായ നില പ്രദീപ് നേരിടുന്നത് രണ്ടുവർഷമായി. ഇതാണ് രാജിയിലേക്ക് നയിച്ചത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പ്രദീപിന്റെ ഭാര്യയെ താൽക്കാലികമായി ഗവ. പ്ലീഡറായി നിയമനം നൽകിയിരുന്നു.

ഡി.സി.സി ഓഫീസ് പുനർനിർമ്മിക്കാൻ കെ.സുധാകരൻ ചെയർമാനായി കമ്മിറ്റി രൂപീകരിച്ചിരുന്നു. പഴയ ഓഫീസ് പൊളിച്ചപ്പോൾ മരഉരുപ്പടികൾ വിറ്റാ കാശാക്കി. ബൂത്ത് കമ്മിറ്റികൾ ഒരുകോടി പിരിച്ചു നൽകിയിരുന്നു. ഇതുകൂടാതെ ചെയർമാന്റെ നേതൃത്വത്തിൽ രണ്ടുനേതാക്കൾ ഗൾഫിൽ നിന്ന് പണം പിരിച്ചു. ഇത് വരവിൽ വെക്കാത്തതിനെ താൻ ചോദ്യം ചെയ്തിരുന്നു. ചിലനേതാക്കൾ ഏകാധിപത്യപരമായി പ്രവർത്തിക്കുകയും വൻ അഴിമതി നടത്തുകയുമാണെന്ന് പ്രദീപ് പറഞ്ഞു. മറ്റേതെങ്കിലും പാർട്ടിയിലേക്ക് പോകില്ലെന്നു പ്രദീപ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP