Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മാർത്തോമ്മാ സഭയുടെ ബ്രിട്ടണിലെ പുതിയ സോണിന്റെ ഉദ്ഘാടനം നാളെ; ആവേശത്തോടെ മലയാളി വിശ്വാസികൾ

മാർത്തോമ്മാ സഭയുടെ ബ്രിട്ടണിലെ പുതിയ സോണിന്റെ ഉദ്ഘാടനം നാളെ; ആവേശത്തോടെ മലയാളി വിശ്വാസികൾ

സിബി മേപ്രത്ത്

മാർത്തോമ്മ സഭയുടെ ബ്രിട്ടണിലെ പുതിയ സോണിന്റെ ഉദ്ഘാടനം നാളെ നടക്കും. രാവിലെ 10.30 മുതൽ ബർമിങാമിനടുത്ത് ടാംവർത്തിലുള്ള കോട്ടൺ ഗ്രീൻ ചർച്ചിൽ വച്ച് നടക്കുന്ന ഉദ്ഘാടനത്തോടൊപ്പം മാർത്തോമ്മ സമ്മേളനവും മാർത്തോമ്മ മെത്രാപ്പൊലീത്തായുടെ പട്ടത്വ വജ്രജൂബിലി സമ്മേളനവും 88ാം മത് ജന്മദിനവും ഭദ്രാസന എപ്പിസ്‌കോപ്പയുടെ എപ്പിസ്‌കോപ്പൽ സിൽവർ ജൂബിലി സമ്മേളനവും ഇതോടൊപ്പം നടത്തപ്പെടുന്നതാണ്. ഒപ്പം യുവജനങ്ങളുടെയും സൺഡേ സ്‌കൂൾ കുട്ടികളുടെയും കലാപരിപാടികളും നടക്കും.

സമ്മേളനത്തിന്റെയും സോണിന്റെയും ഉദ്ഘാടനം മാർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്തയാണ് നിർവ്വഹിക്കുക. ഡോ. ഐസക്ക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിക്കും. കൂടാതെ, ലിച്ച്ഫീൽഡ് ബിഷപ്പ് ഡോ. മൈക്കൽ ഇപ്‌ഗ്രേവ്, ഫ്രീ ചർച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ്പ് ഡോ. ജോൺ ഫെൻവിക്ക്, ഫിലാഡൽഫിയ എപ്പിസ്‌കോപ്പൽ സെമിനാരി ചാൻസലർ ഡോ. ഡേവിഡ് ഹിക്ക്‌സ്, സിടിബിഐ ഇന്റർനാഷണൽ പ്രോഗ്രാം ഡയറക്ടർ ക്രിസ്റ്റിയൻ ഇല്ലിയോട്ട്, ലണ്ടനിലെ ഇന്ത്യൻ ഹൈ കമ്മീഷൻ ടി അജൂഗ്ലാ ജാമിർ, ബിർമിങാം ഇന്ത്യൻ കോൺസുൾ ജനറൽ ഓഫീസ് ഹെഡ് ഓഫ് ചാൻസറി ചക്രബർത്തി എന്നിവരാണ് മറ്റ് അതിഥികളായി എത്തുക.

യുകെ, അയർലന്റ്, ജർമ്മനി, സ്വിറ്റ്‌സർലന്റ് എന്നീ യൂറോപ്യൻ രാജ്യങ്ങളിലെ ഇടവകകൾ ഏകോപിപ്പിച്ചാണ് പുതിയ സോൺ രൂപീകരിച്ചിരിക്കുന്നത്. ഹൗൺസ്ലോ സെന്റ് ജോൺസ് മാർത്തോമ്മ ചർച്ച്, സെൻട്രൽ ലണ്ടൻ സെന്റ് ജെയിംസ് മാർത്തോമ്മ ചർച്ച്, ബ്രിസ്റ്റോൾ സെന്റ് തോമസ് മാർത്തോമ്മ ചർച്ച്, ഈസ്റ്റ് ലണ്ടൻ സെന്റ് പീറ്റേഴ്‌സ് മാർത്തോമ്മ ചർച്ച്, നോർത്ത് ലണ്ടൻ സീനായി മാർത്തോമ്മ ചർച്ച്, കെന്റ് കാന്റർബറി മാർത്തോമ്മ ചർച്ച്, പീറ്റർബറോ ഓൾ സെയിന്റ്‌സ് മാർത്തോമ്മ ചർച്ച്, മിഡ്‌ലാന്റ്‌സ് ഹെർമൻ മാർത്തോമ്മ ചർച്ച്, ലിവർപൂൾ കാർമ്മൽ മാർത്തോമ്മ ചർച്ച്, മാഞ്ചസ്റ്റർ ടാബോർ മാർത്തോമ്മ ചർച്ച്, ഡബ്ലിൻ നസ്രേത്ത് മാർത്തോമ്മ ചർച്ച്, കാർഡിഫ് മാർത്തോമ്മ കോൺഗ്രിഗേഷൻ, എഡിൻബറോ മാർത്തോമ്മ കോൺഗ്രിഗേഷൻ, ബെൽഫാസ്റ്റ് മാർത്തോമ്മ കോൺഗ്രിഗേഷൻ, ജർമ്മനി മാർത്തോമ്മ കോൺഗ്രിഗേഷൻ, സ്വിറ്റ്‌സർലന്റ് മാർത്തോമ്മ കോൺഗ്രിഗേഷൻ, അബർഡീൻ മാർത്തോമ്മ കോൺഗ്രിഗേഷൻ, ന്യൂകാസ്സിൽ മാർത്തോമ്മ കോൺഗ്രിഗേഷൻ എന്നീ ഇടവകകളാണ് ഒരുമിപ്പിക്കുന്നത്.

വികാരി ജനറൽ വി.ടി ജോൺ, ഡോ. ജേക്കബ്ബ് എബ്രഹാം, റവ. അജി ജോൺ, റവ.ജേക്കബ്ബ് മാത്യു, റവ. ഷിബു കുര്യൻ, റവ. സ്റ്റാൻലി തോമസ്, റവ. എബ്രഹാം സി തര്യൻ, റവ. കെ. എ ജേക്കബ്ബ്, റവ. സാം ടി കോശി, റവ. വർഗീസ് ഫിലിപ്പ്, റവ സിജോ ജോൺ എന്നിവരാണ് നിലവിൽ യുകെയിൽ സേവനം അനുഷ്ഠിക്കുന്ന മലങ്കര മാർത്തോമ്മ സുറിയാനി സഭാ വികാരിമാർ.

യൂറോപ്പിൽ 60 വർഷം പിന്നിടുന്ന മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ യുകെ യൂറോപ്പ് സോൺ ഉദ്ഘാടനത്തിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. എല്ലാ വിശ്വാസികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ബിജോ കുരുവിള കുര്യൻ - 07703742801

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP