Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലീഗിന്റെ വോട്ടില്ലാതെ എന്തു ചെയ്യുമെന്നാണ് പറയുന്നത്? ഉമ്മൻ ചാണ്ടിക്കെതിരെ തെരുവിൽ ഇറങ്ങിയ യൂത്തുകോൺഗ്രസുകാർ എന്തേ ഇതുവരെ സർക്കാറിനെതിരെ തെരുവിൽ ഇറങ്ങിയില്ല; ചാകര കണ്ടിട്ടും വല വീശാത്ത കേരള ഉണ്ണാക്കന്മാരുടെ പാർട്ടിയാണോ? ഉമ്മൻ ചാണ്ടി ഉറപ്പിച്ചത് മുഖ്യമന്ത്രി കസേരയെന്ന് ഇൻസ്റ്റന്റ് റസ്‌പോൺസ്

ലീഗിന്റെ വോട്ടില്ലാതെ എന്തു ചെയ്യുമെന്നാണ് പറയുന്നത്? ഉമ്മൻ ചാണ്ടിക്കെതിരെ തെരുവിൽ ഇറങ്ങിയ യൂത്തുകോൺഗ്രസുകാർ എന്തേ ഇതുവരെ സർക്കാറിനെതിരെ തെരുവിൽ ഇറങ്ങിയില്ല; ചാകര കണ്ടിട്ടും വല വീശാത്ത കേരള ഉണ്ണാക്കന്മാരുടെ പാർട്ടിയാണോ?  ഉമ്മൻ ചാണ്ടി ഉറപ്പിച്ചത് മുഖ്യമന്ത്രി കസേരയെന്ന് ഇൻസ്റ്റന്റ് റസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

കേരളത്തിലെകോൺഗ്രസുകാർ കൈയും കാലുമിട്ടടിക്കുകയാണ്...അവരെ കോൺഗ്രസുകാർ പറ്റിച്ചു...അല്ല ഉമ്മൻ ചാണ്ടിയും, രമശ് ചെന്നിത്തലയും, എം.എം.ഹസനും ചേർന്ന് അവരെ പറ്റിച്ചുവെന്നാണ് പറയുന്നത്.ആരോപണങ്ങളിൽ മുന്നിൽ നിൽക്കുന്നത് സാക്ഷാൽ പി.ജെ.കുര്യനാണ്.ജനങ്ങൾക്കിടയിൽ എന്തെങ്കിലും സ്വാധീനമുണ്ടാക്കാനോ, പത്ത് വോട്ട് പിടിക്കാനോ കഴിയില്ലാത്തതുകൊണ്ട് രാജ്യസഭാ സീറ്റ് വാങ്ങി കിട്ടാവുന്ന പദവികൾ അലങ്കരിച്ച് സുഖിച്ചിരിക്കുന്ന കുര്യൻ തനിക്ക് ഒരിക്കൽ കൂടി എംപിയാവാൻ കഴിയാത്തതിലുള്ള എല്ലാ ഉത്തരവാദിത്തവും ഉമ്മൻ ചാണ്ടിയുടെ തലയിൽ കെട്ടി വയ്ക്കുന്നു.കേട്ടപാതി കേൾക്കാത്ത പാതി യൂത്തുകോൺഗ്രസുകാരും പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്.അവരെല്ലാം ഉമ്മൻ ചാണ്ടിയെയും ഹസനെയും ചെന്നിത്തലയെയും പഴി പറയുന്നുണ്ടെങ്കിലും അവരുടെയല്ലാം ലക്ഷ്യം ഉമ്മൻ ചാണ്ടി തന്നെയാണ്.

രാജ്യസഭയിലേക്ക് ഒഴിവ് വന്ന മൂന്ന് സീറ്റുകളിലൊന്ന് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും അത് നഷ്ടപ്പെടുത്തി മാണിക്ക് ഓശാന പാടിയതിന് ഉമ്മൻ ചാണ്ടിയെയും മറ്റുനേതാക്കന്മാരെയും ചീത്ത വിളിക്കുന്നു.സാധാരണക്കാരായ പല കോൺഗ്രസ് പ്രവർത്തകരും കരുതുന്നു എന്തുകൊണ്ടാണ് അർഹതപ്പെട്ട് ഈ സീറ്റ് വിട്ടുകൊടുത്തതെന്ന്. പലരും കണക്ക് അറിയാതെയാണ് സംസാരിക്കുന്നത്. 22 സീറ്റാണ് കോൺഗ്രസിന് ആകെയുള്ളത്.ലീഗിന് 18 ഉം. ആ 22 സീറ്റ് കൊണ്ട് കൊണ്ട് രാജ്യസഭാ എംപിയെ ജയിപ്പിച്ചെടുക്കാൻ കോൺഗ്രസിന് സാധിക്കുകയില്ല.അത് വേണമെങ്കിൽ ലീഗിന്റെ പിന്തുണ ഉണ്ടായേ മതിയാവൂ.ലീഗ് കൂടെ കൂടണമെങ്കിൽ മാണിയെ കൂടി കൂടെ ചേർക്കണമെന്ന് ആവശ്യപ്പടുന്നു.ഈ സാഹചര്യത്തിൽ, കോൺഗ്രസ് എന്തുചെയ്യും..ഉമ്മൻ ചാണ്ടി എന്തുചെയ്യും?

കഴിഞ്ഞ കുറെ വർഷങ്ങളായി കേരളത്തിൽ സംഭവിച്ച് കൊണ്ടിരിക്കുന്ന സാമുദായിക ധ്രുവീകരണത്തിന്റെ ഭാഗമായി ന്യൂനപക്ഷ വോട്ടുകൾ ഇടതുപാളയത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പും ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പുമൊക്കെ തെളിയിക്കുന്നത് ന്യൂനപക്ഷങ്ങൾക്ക് യുഡിഎഫിനേക്കാൾ ഇഷ്ടം എൽഡിഎഫ് ആണെന്നതാണ്.ഇത് കുഞ്ഞാലിക്കുട്ടിക്ക് അറിയാം. മലബാറിലെ മുസ്ലീങ്ങൾക്കിടയിൽ വോട്ട് ബാങ്ക രാഷ്ട്രീയം കളിച്ച് 20 സീറ്റ് വരെ നേടാൻ കഴിയുമെന്ന് കുഞ്ഞാലിക്കുട്ടിക്ക് അറിയാം.ഇടത് പക്ഷത്തെ പിന്തുണയ്ക്കുന്ന മുസ്ലീങ്ങൾ പോലും ആദ്യ പരിഗണന നൽകുന്നത് ലീഗിനാണ്.അതുകൊണ്ട് കോൺഗ്രസിൽ നിന്ന് അകന്ന് പോയ ക്രൈസ്തവ, മുസ്ലിം വോട്ടുകൾ തിരിച്ചുപിടിക്കാം എന്ന ദൗത്യമാണ് കുഞ്ഞാലിക്കുട്ടിക്ക്.ചെങ്ങന്നൂരിൽ മാണിയുടെ പിന്തുണ കിട്ടിയെങ്കിലും കാര്യമായ നേട്ടമുണ്ടാക്കിയില്ലെങ്കിലും മാണിയുടെ സ്വാധീനത്തെ അങ്ങനെയങ്ങ് തള്ളാൻ കഴിയില്ല.പ്രത്യേകിച്ച് കോട്ടയത്തും ഇടുക്കിയിലും.പത്തനംതിട്ടയിലും എറണാകുളത്തും കോൺഗ്രസ് നിർണായക സ്വാധീനം തന്നെയാണ്.മലയോര മേഖലയിലും കോൺഗ്രസിന് സ്വാധീനമുണ്ട്.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചുകയറാൻ മാണിയുടെ പിന്തുണ വേണമെന്ന് ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ചിന്തിച്ചാൽ തെറ്റുപറയാനാവില്ല.ആ യാഥാർഥ്യം അംഗീകരിക്കാതെയാണ് പലരും ഉമ്മൻ ചണ്ടിക്കെതിരെ വാളെടുത്തിരിക്കുന്നത്.ഏറ്റവും രസകരമായ കാര്യം ഇന്ന് പാർട്ടിയിലെ ഉൾപോരിനെതിരെ തെരുവിലിറങ്ങിയിരിക്കുന്ന യൂത്ത് കോൺഗ്രസുകാർ കഴിഞ്ഞ രണ്ടുവർഷമായി സർക്കാരിനെതിരെ കാര്യമായ സമരത്തിനൊന്നും ഇറങ്ങിയിട്ടില്ല എന്നതാണ്.എൽഡിഎഫിനെ പിടിച്ചുകുലുക്കിയ പല വിവാദങ്ങളിലും യുഡിഎഫിന് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല.ഈ ആവേശം സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ യൂത്തന്മാർ കാട്ടിയിരുന്നെങ്കിൽ, ചെങ്ങന്നൂരിൽ ഇത്രയും നാണകെട്ട തോൽവി കോൺഗ്രസിന് സംഭവിക്കുമായിരുന്നില്ല.

കോൺഗ്രസ് ഇപ്പോൾ നേരിടുന്നത് ചരിത്രപരമായി പ്രതിസന്ധിയാണ്.മാണി സീറ്റ് കൊണ്ടുപോയില്ലായിരുന്നെങ്കിൽ, പി.ജെ.കുര്യനോ,മുല്ലപ്പള്ളി രാമചന്ദ്രനോ പോലെ ഏതെങ്കിലും മുതിർന്ന നേതാവ് സീറ്റ് കൊണ്ടുപോകുമ്പോഴും യൂത്ത് കോൺ്ഗ്രസുകാർക്ക് തെരുവിലിറങ്ങേണ്ടി വരുമായിരുന്നു.അതിന്റെ വകഭേദമായി മാണി കൊണ്ടുപോയി എന്ന് കരുതുക.മുല്ലപ്പള്ളിയെയും കുര്യനെയുംകാൾ വോട്ട് മാണിക്കുണ്ടെന്നെങ്കിലും കരുതി ആശ്വസിക്കുക.എന്തായാലും ഈ നീക്കത്തിൽ ഏറ്റവും വലിയ വിജയം കൈവരിച്ചിരിക്കുന്നത് ഉമ്മൻ ചാണ്ടി തന്നെയാണ്.സമ്പൂർണമായി പരാജയപ്പെട്ടിരിക്കുന്നത് രമേശ് ചെന്നിത്തലയും.വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഭൂരിപക്ഷം നേടിയാൽ രമേശ് ചെന്നിത്തലയായിരിക്കും മുഖ്യമന്ത്രി എന്നൊരു സംസാരമുണ്ട്.സ്ഥാനമാനങ്ങൾ ഒഴിഞ്ഞുനിൽക്കുന്ന ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി പദത്തിലേക്ക് വരില്ലെന്നാണ് പൊതുവെ കരുതുന്നത്.എന്നാൽ, തന്ത്രപരമായ നീക്കങ്ങളുടെ ആശാനായ ഉമ്മൻ ചാണ്ടി മൂന്ന് കൊല്ലം മുമ്പേ കല്ലെറിഞ്ഞിരിക്കുകയാണ്.

ഒരുവശത്ത് കുഞ്ഞാലിക്കുട്ടിയും, മറുവശത്ത് മാണിയും യുഡിഎഫിന്റെ തന്ത്രപ്രധാന സ്ഥാനങ്ങളിൽ വന്നാൽ, അവരായിരിക്കും ആരാണ് മുഖ്യമന്ത്രിയാരെന്ന് തീരുമാനിക്കുക.കേരളത്തിലെ ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണ രമേശ് ചെന്നിത്തലയ്ക്കാണെങ്കിലും ന്യൂനപക്ഷത്തിന്റെ പിന്തുണയുള്ള ഉമ്മൻ ചാണ്ടിയെ ഉയർത്തിക്കാട്ടാൻ കുഞ്ഞാലിക്കുട്ടിക്കും മാണിക്കും സാധിക്കും.അടുത്ത തിരഞ്ഞെടുപ്പിൽ വ്യക്തമായ പദ്ധതികളോടെ മുന്നോട്ട് പോയി വിജയമുറപ്പിച്ചാൽ ഉമ്മൻ ചാണ്ടിക്ക് തന്നെയാവും മുഖ്യമന്ത്രി പദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP