Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സേഫായി സ്മൂത്തായി ലാൻഡിങ്ങിന് വേറെ വഴിയില്ല; കോൺഗ്രസിനോട് പിടിച്ചുവാങ്ങിയ സീറ്റിൽ മറ്റൊരാളെ കണ്ടെത്താനില്ല; ജോസ്.കെ.മാണി തന്നെ കേരള കോൺഗ്രസിന്റെ രാജ്യസഭാ സഥാനാർഥി; അച്ഛനോ മകനോ സ്ഥാനാർത്ഥിയാകണമെന്ന പി.ജെ.ജോസഫിന്റെ വാക്കുകൾ നിർണായകമായി; അന്തിമ തീരുമാനമെടുത്തത് പാലായിലെ പാർട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ; ഏറ്റവും ഉചിതനായ സ്ഥാനാർത്ഥിയെന്ന് ജോസഫ്; എല്ലാം പാർട്ടി തീരുമാനമെന്ന് ജോസ്.കെ.മാണി

സേഫായി സ്മൂത്തായി ലാൻഡിങ്ങിന് വേറെ വഴിയില്ല; കോൺഗ്രസിനോട് പിടിച്ചുവാങ്ങിയ സീറ്റിൽ മറ്റൊരാളെ കണ്ടെത്താനില്ല; ജോസ്.കെ.മാണി തന്നെ കേരള കോൺഗ്രസിന്റെ രാജ്യസഭാ സഥാനാർഥി; അച്ഛനോ മകനോ സ്ഥാനാർത്ഥിയാകണമെന്ന പി.ജെ.ജോസഫിന്റെ വാക്കുകൾ നിർണായകമായി; അന്തിമ തീരുമാനമെടുത്തത് പാലായിലെ പാർട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ; ഏറ്റവും ഉചിതനായ സ്ഥാനാർത്ഥിയെന്ന് ജോസഫ്; എല്ലാം പാർട്ടി തീരുമാനമെന്ന് ജോസ്.കെ.മാണി

മറുനാടൻ മലയാളി ബ്യൂറോ

പാലാ: ഒടുവിൽ അങ്ങനെ തന്നെ സംഭവിച്ചു.രാവിലെ കെ.എം.മാണി താൽപര്യക്കുറവ് പ്രകടിപ്പിച്ച നേതാവ് തന്നെ കേരള കോൺ്ഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി. മകൻ ജോസ്.കെ.മാണിയാണ് സ്ഥാനാർത്ഥി.രാത്രി 10 മണി കഴിഞ്ഞ് പാലായിൽ മാണിയുടെ വീട്ടിൽ ചേർന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

സ്ഥാനാർത്ഥിയുടെ കാര്യത്തിൽ, സമവായത്തിലെത്താൻ വൈകിയതുകൊണ്ട് സ്റ്റിയറിങ് കമ്മിറ്റി യോഗവും വൈകി. രാത്രി ഏഴുമണിക്ക് തുടങ്ങുമെന്് അറിയിച്ചിരുന്ന യോഗം പത്ത് മണി കഴിഞ്ഞാണ് തുടങ്ങിയത്.ഒമ്പത മണിയോടെ നേതാക്കളെല്ലാം മാണിയുടെ പാലായിലെ വീട്ടിലെത്തി. സ്ഥാനാർത്ഥി നിർണയം വൈകിയതോടെ മാണിയും ജോസഫും ചേർപ്പുങ്കലിലെ റിസോർട്ടിൽ രഹസ്യ ചർച്ചയും നടത്തി.

ഏറ്റവും ഉചിതനായ സ്ഥാനാർത്ഥിയെന്നും ഏകകണ്ഠമായാണ് തീരുമാനമെന്നും പി.ജെ.ജോസഫ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.പാർട്ടി ആവശ്യപ്പട്ടതനുസരിച്ചാണ് മൽസരിക്കാൻ തീരുമാനിച്ചതെന്ന് ജോസ്.കെ.മാണി പ്രതികരിച്ചു. തന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മത്സരിക്കാൻ താത്പര്യമില്ലെന്ന് കെ.എം.മാണി രാവിലെതന്നെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ജോസ് കെ. മാണി മത്സരിക്കുന്നതിനോട് താത്പര്യമില്ലെന്നും മാണി പറഞ്ഞു. ഇതോടെ കെട്ടിയിറക്കുന്ന സ്ഥാനാർത്ഥിയെ വേണ്ടെന്ന അഭിപ്രായം പി.ജെ.ജോസഫ് വിഭാഗം ഉന്നയിച്ചു. മാണിക്കും ജോസ് കെ.മാണിക്കും താത്പര്യമില്ലെങ്കിൽ പാർട്ടിക്കു വേണ്ടി പണിയെടുക്കുന്ന ആർക്കെങ്കിലും സീറ്റ് നൽകണമെന്ന് ജോസഫ് പക്ഷം വാദിച്ചു.

ഇതോടെയാണ് ലോക്‌സഭാ എംപിയായ ജോസ് കെ.മാണിയെതന്നെ രാജ്യസഭയിലേക്ക് അയയ്ക്കാൻ മാണി തീരുമാനിച്ചത്. തോമസ് ഉണ്ണിയാടൻ, സ്റ്റീഫൻ ജോർജ്, ജോസഫ് എം. പുതുശേരി, തോമസ് ചാഴികാടൻ തുടങ്ങിയ പേരുകളും പരിഗണനയിലുണ്ടായിരുന്നു.

മാണിയോ ജോസ്.കെ.മാണിയോ സ്ഥാനാർത്ഥിയാകണമെന്നായിരുന്നു പൊതുവികാരം. രണ്ടാം തവണ ജോയ് എബ്രഹാമിനെ രാജ്യസഭയിലേയ്ക്കു അയക്കുന്നതിനെ പാർട്ടിയിലെ ഒരു വിഭാഗം ശക്തമായി എതിർത്തിരുന്നു. മാണിയുടെ വിശ്വസ്തനായ മറ്റൊരാളെ ഈ സാഹചര്യത്തിൽ കണ്ടെത്തുക എന്നതായിരുന്നു പാർട്ടി നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിനു പരിഹാരമായാണ് കെ.എം മാണിയെയോ, ജോസ് കെ.മാണിയെയോ രാജ്യസഭയിലേയ്ക്കു അയക്കാൻ പാർട്ടി ആലോചിച്ചത്. ഇരുവരെയും രാജ്യസഭാ സീറ്റിലേയ്ക്കു പരിഗണിച്ചാൽ തർക്കം ഒഴിവാക്കാൻ സാധിക്കുകയും ചെയ്യും.

രാജ്യസഭാ സീറ്റിലേയ്ക്കു ഒരു സ്ഥാനാർത്ഥി വിജയിച്ചാൽ ഇയാൾക്ക് ആരു മാസം വരെ പാർലെന്റ് അംഗമായി തുടരും. ആറുമാസത്തിനുള്ളിൽ രാജി വച്ചാൽ മതിയാകും. അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിനു ഒരു വർഷം ബാക്കി നിൽക്കേ ജോസ് കെ.മാണി ആറു മാസം രണ്ടു സ്ഥാനവും ഒരുമിച്ച് വഹിക്കും. ആറു മാസത്തിനു ശേഷം പാർലമെന്റ് എംപി സ്ഥാനം രാജിവച്ചാലും കോട്ടയം മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുകയില്ല. കോൺഗ്രസിനെയും സി.പിഎമ്മിനെയും ഒരു പോലെ പിണക്കിയിരിക്കുന്ന സാഹചര്യത്തിൽ കോട്ടയം മണ്ഡലത്തിൽ ഒരു തവണ കൂടി മത്സരിക്കുന്നത് ആത്മഹത്യാപരമാണെന്നു കേരള കോൺഗ്രസ് എം വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെയാണ് ജോസ് കെ.മാണി സേഫായ രാജ്യസഭയിലേയ്ക്കു മാറുന്നത്. അടുത്ത തിരഞ്ഞെടുപ്പുവരെ അപകടം ഒഴിവാകുകയും ചെയ്യും.

പാർട്ടി ചെയർമാനായ കെ എം മാണി തന്നെ സ്ഥാനാർത്ഥിയാകണമെന്ന ആവശ്യമാണ് പി ജെ ജോസഫ് യോഗത്തിൽ ഉന്നയിച്ചത്. ഒരിക്കൽ ദേശീയ രാഷ്ട്രീയത്തിലേക്ക് കാലുവെക്കാൻ മോഹിച്ച മാണിക്ക് അന്ന് അതിന് സാധിക്കാതെ പോയത് കോൺഗ്രസിലെ തന്നെ ചില നേതാക്കളുടെ എതിർപ്പു കൊണ്ടാണ്. അതുകൊണ്ട് തന്നെ ഇപ്പോൾ മാണി കേന്ദ്രത്തിലേക്ക് പോയാൽ ലോക്സഭാ തെരഞ്ഞെടുപ്പോടെ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായി അധികാരത്തിൽ എത്തുമ്പോൾ ആ മന്ത്രിസഭയിൽ അംഗമായി പഴയ കണക്കു ചോദിക്കണം എന്നുമാണ് പിജെ ജോസഫ് അഭിപ്രായപ്പെട്ടത്. എന്നാൽ, റിട്ടയർമെന്റിന് സമയമായ താൻ ഇനി എങ്ങോട്ടുമില്ലെന്നാണ് മാണി മറുപടി നൽകിയത്.

മാണി രാജ്യസഭാ സീറ്റിൽ മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചതോടെ ജോസ് കെ മാണിയുടെ പേരും യോഗത്തിന് മുമ്പാകെ പി ജെ ജോസഫ് എടുത്തിട്ടു. ഇതോടെ ജോസ് കെ മാണിയെ ചുറ്റിത്തിരിഞ്ഞാണ് ചർച്ചകൾ പുരോഗമിച്ചത്. മാണിയെ സ്ഥാനാർത്ഥിയാക്കിയാൽ പാലയിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും. അത്തരമൊരു സാഹചര്യം ഒരുക്കുന്നതിനോട് ആർക്കും താൽപ്പര്യമില്ല. എന്നാൽ, ജോസ് കെ മാണിയെ രാജ്യസഭയിലേക്ക് സ്ഥാനാർത്ഥിയാക്കിയാൽ ലോക്സഭയുടെ കാലാവധി തീരാൻ അധികം സമയമില്ലാത്തതിനാൽ ഉപതിരഞ്ഞെടുപ്പ് വരാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടു തന്നെ ജോസ് കെ മാണിയെ ചുറ്റിപ്പറ്റിയാണ് കേരളാ കോൺഗ്രസിലെ സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിച്ചത്.

കോൺഗ്രസിനോട് പിടിച്ചു വാങ്ങിയ സീറ്റിൽ മാറ്റാരെ സ്ഥാനാർത്ഥിയാക്കിയാലും അത് കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചേക്കും. ഈ സാഹചര്യത്തിൽ ജോസ് കെ മാണിയെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യത്തിനാണ് മുൻതൂക്കം കിട്ടിയത്. നേരത്തെ ജോസ് കെ.മാണി വേണ്ടെന്നാണ് തന്റെ നിലപാടെന്നും മാണി അറിയിച്ചിരുന്നു. രാജ്യസഭാ സീറ്റ് ഉപാധിയല്ലെന്നും അറിഞ്ഞ് തന്നതാണെന്നും മാണി അഭിപ്രായപ്പെടുകയുണ്ടായി.

ഒരു വർഷം കഴിഞ്ഞു നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉൾപ്പെടുന്ന സഖ്യകക്ഷി സർക്കാർ അധികാരത്തിലെത്താൻ സാധ്യത ഏറെയാണ്. അങ്ങനെയങ്കിൽ കേരളാ കോൺഗ്രസിനും പങ്കാളിത്തം ഉറപ്പാക്കാം. ഈ സാധ്യത മുന്നിൽ കണ്ടാണ് കേരളാ കോൺഗ്രസിന് ലഭിച്ച രാജ്യസഭാ സീറ്റിൽ ജോസ് കെ മാണിയെ തന്നെ മത്സരിപ്പിക്കാൻ തീരുമാനമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP