Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗാൾവേ പള്ളിയിൽ മെത്രാപ്പൊലീത്തയ്ക്ക് സ്വീകരണവും സപ്തതി ആഘോഷവും നാളെ

ഗാൾവേ പള്ളിയിൽ മെത്രാപ്പൊലീത്തയ്ക്ക് സ്വീകരണവും സപ്തതി ആഘോഷവും നാളെ

നോബി സി മാത്യു

ഗാൾവേ (അയർലണ്ട്):ഗാൾവേ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്ൾസ് പള്ളിയിൽ, കോട്ടയം ഭദ്രാസനാധിപനും മുൻ ബാഹ്യകേരള ഭദ്രാസനാധിപനുമായിരുന്ന നി .വ .ദി .തോമസ് മോർ തിമോത്തിയോസ് മെത്രാപ്പൊലീത്തയ്ക്ക് സ്വീകരണവും അഭിവന്ദ്യ തിരുമേനിയുടെ സപ്തതി ആഘോഷവും ജൂൺ 10 ഞായറാഴ്ച വി .കുർബാനയോടനുബന്ധിച്ചു നടത്തപ്പെടുന്നു.

1991 ഇൽ ബാഹ്യകേരള ഭദ്രാസനമെത്രാപ്പൊലീത്തയായി, കിഴക്കിന്റെ കാതോലിക്കയും മലങ്കര മെത്രാപ്പൊലീത്തയുമായിരുന്ന ആബൂൻ മോർ ബസേലിയോസ് പൗലോസ് രണ്ടാമൻ കാതോലിക്കാബാവായാൽ വാഴിക്കപ്പെട്ട അഭിവന്ദ്യ തിരുമേനി ആ കാലയളവിൽ ബാഹ്യകേരള ഭദ്രാസനത്തിൽ സ്ഥാപിക്കപ്പെട്ട പല പള്ളികളുടെയും സ്ഥാപക പിതാവാണ്

കൂടാതെ ഇന്ന് ബാഹ്യകേരള ഭദ്രാസനത്തിൽ കാണുന്ന പല ഭദ്രാസനങ്ങളുടെയും രൂപീകരണത്തിലും അവയെ ശക്തിപ്പെടുത്തുന്നതിനും തിരുമേനിയുടെ അക്ഷീണപരിശ്രമവും പിന്തുണയും പ്രത്യേകം എടുത്തുപറയേണ്ടതാണ് .അന്നേദിവസം രാവിലെ 8.45 ന് പള്ളിയിലെത്തിച്ചേരുന്ന അഭിവന്ദ്യ തിരുമേനിയെ ഇടവക വികാരി റവ .ഫാ .ജോബിമോൻ സ്‌കറിയ അച്ചന്റെ നേതൃത്വത്തിൽ വിശ്വാസികൾ പള്ളിയകത്തേക്കു ആനയിക്കുന്നു.തുടർന്ന് 9 മണിക്ക് പ്രഭാതനമസ്‌കാരവും വിശുദ്ധ കുർബാനയും നടത്തപ്പെടുന്നു.

വിശുദ്ധ കുർബാനയെ തുടർന്ന് അഭിവന്ദ്യ തിരുമേനിയുടെ 70 -)O പിറന്നാൾ ആഘോഷിക്കുന്നു പ്രസ്തുത സമ്മേളത്തിൽ ഇടവക വികാരിയും ട്രസ്റ്റിയും ചേർന്ന് ഇടവകയുടെ പേരിലുള്ള സപ്തതി ആശംസകൾ അഭിവന്ദ്യ തിരുമേനിക്ക് സമർപ്പിക്കുന്നതായിരിക്കും.അഭിവന്ദ്യ തിരുമേനിയുടെ സ്വീകരണവും സപ്തതി ആഘോഷവും വിജയിപ്പിക്കുവാൻ എല്ലാവരും നേരത്തെ പള്ളിയിൽ എത്തിച്ചേരണമെന്ന് ട്രസ്റ്റി വിനോദ് ജോർജ് അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക്
ട്രസ്റ്റി വിനോദ് ജോർജ് 0879742875
സെക്രട്ടറി ബിജു തോമസ് 0879441587

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP