Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രണയ കാവിയോട് മാത്രം..! ബിജെപിയേ പരിഹസിക്കാൻ കാവി ലേഡീസ് ജട്ടിയുടെ ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്ത് ചുംബന സമര നായിക രശ്മി ആർ നായർ

പ്രണയ കാവിയോട് മാത്രം..! ബിജെപിയേ പരിഹസിക്കാൻ കാവി ലേഡീസ് ജട്ടിയുടെ ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്ത് ചുംബന സമര നായിക രശ്മി ആർ നായർ

തിരുവനന്തപുരം: സൈബർ ലോകത്ത് വിവാദ പോസ്റ്റുകൾ കൊണ്ട് ശ്രദ്ധ നേടിയ ചുംബന സമര നായിക രശ്മി ആർ നായർ സംഘപരിവാറുകാരെ പ്രകോപിപ്പിക്കുന്ന പോസ്റ്റുമായി രംഗത്ത്. ബിജെപിക്കെതിരെ കടുത്ത ഭാഷയിൽ വിമർശനം ചൊരിഞ്ഞു കൊണ്ടാണ് രശ്മി രംഗത്തെത്തിയത്. സൈബർ സംഘപരിവാറുകാരെ കളിയാക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുകയാണ് രശ്മിയുടെ പ്രധാന ലക്ഷ്യം.

രാഷ്ട്രീയ എതിരാളികൾ പോലും ചിന്തിക്കാത്ത തരത്തിൽ വ്യത്യസ്തമായൊരു ഫേസ്‌ബുക്ക് പോസ്റ്റുമായാണ് ഇത്തവണ രശ്മി രംഗത്തെത്തിയിരിക്കുന്നത്. പ്രണയം കാവിയോട് മാത്രമെന്ന അടിക്കുറിപ്പോടു കൂടി കാവിനിറത്തിലുള്ള ജട്ടിയുടെ ഫോട്ടോയാണ് രശ്മി പങ്ക് വച്ചിരിക്കുന്നത്. ബിജെപിയെ കളിയാക്കിയും വിമർശിച്ചും ഇതിനു മുമ്പും നിരവധി പോസ്റ്റുകൾ രശ്മിയുടെതായി വന്നിരുന്നു.

അന്നെല്ലാം സംഘപരിവാറിന്റെ സൈബർ ആക്രമണത്തിനും രശ്മി ഇരയായിരുന്നു. എന്നാൽ ഈ ആക്രമണങ്ങളിലൊന്നും താൻ തളരില്ലെന്ന പ്രഖ്യാപനമാണ് രശ്മിയുടെ പുതിയ പോസ്റ്റ്. പോസ്റ്റിന് കീഴെ ആർഎസ്എസ് പ്രവർത്തകരുടെ തെറിവിളി ഉയർന്നു കഴിഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP