Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എംഎൽഎ മാഡം ബ്യൂട്ടിപാർലറുകളും ഓർത്തഡോക്സ് വിരുന്നുകളും കഴിഞ്ഞിട്ട് ഇതൊന്ന് ശ്രദ്ധിച്ചാൽ നല്ലതായിരുന്നു എന്നു പറഞ്ഞാൽ എങ്ങനെയാണ് സ്ത്രീത്വത്തെ അപമാനിക്കുന്നത്? മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി ഘോരംഘോരം പ്രസംഗിച്ച് ഉറപ്പിച്ച എംഎൽഎ സ്ഥാനത്തിന്റെ ബലത്തിൽ എന്തിനാണ് വീണാ ജോർജ് നിങ്ങൾ വിമർശനങ്ങളെ ഭയക്കുന്നത്? എംഎൽഎയെ വിമർശിച്ചാൽ അറസ്റ്റ് ചെയ്യാൻ ഏത് സ്‌കൂളിലാണ് പൊലീസ് നിങ്ങൾ നിയമം പഠിച്ചത്?-ഇൻസ്റ്റന്റ് റെസ്‌പോൺസ്‌

എംഎൽഎ മാഡം ബ്യൂട്ടിപാർലറുകളും ഓർത്തഡോക്സ് വിരുന്നുകളും കഴിഞ്ഞിട്ട് ഇതൊന്ന് ശ്രദ്ധിച്ചാൽ നല്ലതായിരുന്നു എന്നു പറഞ്ഞാൽ എങ്ങനെയാണ് സ്ത്രീത്വത്തെ അപമാനിക്കുന്നത്? മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി ഘോരംഘോരം പ്രസംഗിച്ച് ഉറപ്പിച്ച എംഎൽഎ സ്ഥാനത്തിന്റെ ബലത്തിൽ എന്തിനാണ് വീണാ ജോർജ് നിങ്ങൾ വിമർശനങ്ങളെ ഭയക്കുന്നത്? എംഎൽഎയെ വിമർശിച്ചാൽ അറസ്റ്റ് ചെയ്യാൻ ഏത് സ്‌കൂളിലാണ് പൊലീസ് നിങ്ങൾ നിയമം പഠിച്ചത്?-ഇൻസ്റ്റന്റ് റെസ്‌പോൺസ്‌

മറുനാടൻ ഡെസ്‌ക്‌

റന്മുള എംഎൽഎ ആയ വീണാ ജോർജ് എംഎൽഎ എന്ന നിലയിൽ തന്റെ പ്രവർത്തനത്തെ വിമർശിച്ചതിന്റെ പേരിൽ ഒരു പൊതുപ്രവർത്തകനെ അറസ്റ്റ ചെയ്യിച്ചു. വീണ നൽകിയ കേസും അതിന്റെ പേരിൽ പൊലീസ് നടത്തിയ അറസ്റ്റും അപലപനീയമാണെന്ന് പറയാതിരിക്കാൻ വയ്യ. പത്തനംതിട്ടയിലെ സ്വകാര്യ ബസ് സ്റ്റാൻഡിന്റെ അവസ്ഥ ശോചനീയമാണ് എന്ന് സൂചിപ്പിച്ചുകൊണ്ട് ഒരു ബിജെപി പ്രവർത്തകൻ എംഎൽഎയ്ക്ക് പരോക്ഷമായ പരാമർശം നടത്തി ഇട്ട പോസ്റ്റാണ് വിവാദമായതും അറസ്റ്റിലേക്ക് വഴി തെളിച്ചതും.

പത്തനംതിട്ട നഗര സഭയുടെ അധികാര പരിധിയിൽ വരുന്ന വിഷയമാണിതെന്നും അതിൽ എംഎൽഎയെ വലിച്ചിഴക്കരുതേ എന്ന് പറഞ്ഞ് വീണാ ജോർജിനെ പിന്തുണക്കുന്നവരുണ്ട്. എന്നാൽ പത്തനംതിട്ട ബസ് സ്റ്റാൻഡ് നഗരസഭയുടെ അധികാര പരിധിയിൽ പെടുന്ന വിഷയം ആണങ്കിൽ കൂടി സ്ഥലം എംഎൽ എന്ന നിലയിൽ വീണാ ജോർജിന് അതിൽ ഇടപെടാൻ സാധിക്കും എന്നതാണ് സത്യം. എംഎൽഎ ഫണ്ട് അടക്കമുള്ളവ നൽകാനും സാധിക്കും. അങ്ങനെ നഗരസഭയുടെ അധികാരം പഞ്ചായത്തിന്റെ അധികാരത്തിൽ എംഎൽഎ ഇടപെടുക ഇല്ല എന്ന് വന്നാൽ എംഎൽഎ മാർക്ക് ഇടപെടാൻ അവസരം ഉണ്ടായി എന്ന് വരില്ല. സാങ്കേതികമായി ഇടപെടാൻ സാധ്യമല്ലാതെ വന്നാൽ പോലും ഇത്തരം ഒരു കാര്യം ചണ്ടിക്കാട്ടിയ ഒരു യുവാവിനെതിരെ കേസ് എടുക്കുന്നതും അതിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്യുന്നതും യുക്തി സഹമാണോ എന്നതാണ് വിഷയം.

എംഎൽഎയുടെ പരാതിയിൽ ബിജെപി നേതാവിനെതിരെ കേസ് എടുത്തിരിക്കുന്നത് ഏത് സെക്ഷൻ ഉപയോഗിച്ചാണ് എന്ന് വ്യക്തമല്ല. എന്തായാലും ഐടി ആക്ടിൽ സൂരജിനെതിരെ ചാർജ് ചെയ്യാൻ പറ്റിയ ഒരു വകുപ്പും ഇപ്പോൾ അവശേഷിക്കുന്നില്ല. പൊതുസമൂഹത്തിൽ അഭിപ്രായം തുറന്നു പറയുന്നതിന്റെ പേരിൽ ലൈംഗികമായ അതിക്രമങ്ങൾക്കും വാക്കുകൾ കൊണ്ടുള്ള ആക്രമണത്തിനും ഇരയാവുുന്ന സ്ത്രീകളെ സഹായിക്കാൻ 354 പൊലീസ് ചാർജ് ചെയ്യാറുണ്ട്.

എന്നാൽ സൂരജ് അത്തരത്തിലുള്ള ഒരു വാക്കുകളും ഉപയോഗിച്ചിട്ടില്ല. സൂരജ് പറഞ്ഞത് ഇങ്ങനെയായിരുന്നു. പ്രിയപ്പെട്ട എംഎൽഎ മാഡം, ബ്യൂട്ടിപാർലറുകളും ഓർത്തഡോക്‌സ് വിരുന്നുകളുമൊക്കെ കഴിഞ്ഞ് ഇതൊക്കെയൊന്ന് ശ്രദ്ധിച്ചാൽ വളരെ ഉപകാരപ്രദമായിരുന്നു. മാഡത്തിന് സഞ്ചരിക്കാൻ സർക്കാർ ചെലവിൽ ആഡംബര വാഹനമുണ്ട്. അതല്ലെങ്കിൽ സഭ വക, അല്ലെങ്കിൽ മുത്തൂറ്റ് വക ആഡംബര വാഹനങ്ങൾ ധാരാളം ഉണ്ടായിരിക്കും. അറിയാതെ വോട്ടു ചെയ്തു പോയ പാവങ്ങൾക്ക് വേറെ വഴിയില്ല മേഡം..എന്നാണ് പോസ്റ്റ്.

ഈ പറഞ്ഞതിന്റെ അകത്ത് അപമാനകരമായത് എന്താണ് ഉള്ളത്. ഒരു പൊതുപ്രവർത്തക ഇത്തരം വിമർശനങ്ങളെ ഗൗരവമായി എടുക്കാൻ പാടില്ല. മാന്യമായ ഭാഷയിലാണ് അയാൾ വീണയെ പരിഹസിച്ചിരിക്കുന്നത്. സ്ത്രീത്വത്തെ അല്ല വീണാ ജോർജ് എന്ന വ്യക്തിയെ മാത്രമാണ് ഇയാൾ ഇത് വഴി അപമാനിച്ചിരിക്കുന്നത്. ഇതിന് പൊലീസിൽ പരാതി കൊടുത്ത് നടപടി എടുക്കുന്നത് നിയമ വിരുദ്ധമാണ്. കേസ് എടുത്ത പൊലീസ് ചെയ്തതും നിയമ വിരുദ്ധമാണ്.ഒരു മാധ്യമ പ്രവർത്തകയായ ജനപ്രതിനിധി ഇങ്ങനെ അസഹിഷ്ണുവാകുന്നത് നല്ലതല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP