Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കൊരട്ടി പള്ളിയിൽ വിശ്വാസികളെ വഞ്ചിച്ച് വീണ്ടും കൊള്ള; 12 ലക്ഷം രൂപയുടെ നേർച്ചപ്പണവും കണക്കില്ലാത്ത വഴിപാട് സ്വർണവുമായി സഹവികാരികൾ മുങ്ങി; വിശ്വാസികളുടെ കണ്ണുവെട്ടിച്ച് സഹവികാരിമാർ കടന്നത് ഉച്ചയൂണുസമയത്ത്; പണവും സ്വർണവും വീണ്ടും കൊള്ളയടിക്കപ്പെട്ടതോടെ പ്രതിഷേധവുമായി വിശ്വാസികൾ അരമനയിൽ; സ്ഥലത്ത് സംഘർഷാവസ്ഥ

കൊരട്ടി പള്ളിയിൽ വിശ്വാസികളെ വഞ്ചിച്ച് വീണ്ടും കൊള്ള; 12 ലക്ഷം രൂപയുടെ നേർച്ചപ്പണവും കണക്കില്ലാത്ത വഴിപാട് സ്വർണവുമായി സഹവികാരികൾ മുങ്ങി; വിശ്വാസികളുടെ കണ്ണുവെട്ടിച്ച് സഹവികാരിമാർ കടന്നത് ഉച്ചയൂണുസമയത്ത്; പണവും സ്വർണവും വീണ്ടും കൊള്ളയടിക്കപ്പെട്ടതോടെ പ്രതിഷേധവുമായി വിശ്വാസികൾ അരമനയിൽ; സ്ഥലത്ത് സംഘർഷാവസ്ഥ

പ്രകാശ് ചന്ദ്രശേഖർ

കൊരട്ടി: കൊരട്ടി പള്ളിയിൽ സംഘർഷം നിലനിൽക്കുന്നതിനിടെ പ്രശ്‌നങ്ങൾ വഷളാക്കി സഹവികാരിമാർ നേർച്ചപ്പണവും, വഴിപാട് സ്വർണവുമായി മുങ്ങി. 12 ലക്ഷം രൂപയുടെ നേർച്ചപ്പണവും, അളന്നുതിട്ടപ്പെടുത്താത്ത സ്വർണവുമായാണ് സഹവികാരിമാർ കടന്നുകളഞ്ഞത്. സഹവികാരിമാരായ ഫാ.പിന്റോ, ഫാ.അനിൽ എന്നിവരാണ് വിശ്വാസികൾ ഉച്ചയൂണിന് പോയ സമയം നോക്കി കടന്നത്. ഇതോടെ വിശ്വാസികൾ സംഘടിച്ച് അരമനയിൽ ഒത്തുകൂടി.

സാധാരണ വെള്ളിയാഴ്ചകളിലാണ നേർച്ചപ്പണം എണ്ണിത്തിട്ടപ്പെടുത്തത്. പള്ളിയിലെ പ്രശ്‌നങ്ങൾ മൂലം ഇടയ്ക്ക് പണം എണ്ണിത്തിട്ടപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. എണ്ണിത്തിട്ടപ്പെടുത്തി വച്ച ഒന്നരമാസത്തെ പണമാണ് സഹവികാരികൾ എടുത്തുകൊണ്ടുപോയത്. നേരത്തെ പള്ളിവിടാൻ തയ്യാറായി ഇറങ്ങിയ സഹവികാരിമാരെ ഇടവകക്കാർ തടഞ്ഞുവച്ചിരുന്നു. ഇതുവരെ നടന്നത് എടയന്ത്രത്തിന്റെ ബുദ്ധിയിൽ രൂപം കൊണ്ട നാടകമെന്നും പള്ളി അടച്ചുപൂട്ടാൻ ആലഞ്ചേരി പിതാവ് അറിയാതെ അണിയറയിൽ നീക്കം നടക്കുന്നുണ്ടെന്നും ഇത് അംഗീകരിക്കില്ലന്നും വിശ്വാസികൾ പറഞ്ഞു.

ഇടവക ജനങ്ങളെ തമ്മിലടിപ്പിച്ച് കിലോകണക്കിന് സ്വർണവും കോടികണക്കിന് രൂപയും കൊള്ളയടിച്ച സംഭവത്തിൽ കുറ്റക്കാരെന്ന് ഇടവക അന്വേഷണ കമ്മീഷൻ കണ്ടെത്തിയ വികാരി മാത്യു മണവാളനെ രക്ഷിക്കാൻ വേണ്ടിയാണ് ജോസഫ് തെക്കിനിയനെ വികാരിയായി നിയമിച്ചതെന്നും ഇന്നലെ ഇദ്ദേഹത്തെ അരമന പിൻവലിച്ചിട്ടുള്ള സാഹചര്യമാണ് നിലവിലുള്ളതെന്നും ഇടവക വിശ്വാസികൾ വ്യക്തമാക്കി. ഇതിന് പിന്നാലെ ഇന്നലെ രാവിലെ പള്ളിയിലെ ആരാധന ചടങ്ങുകൾക്ക് നേതൃത്വം നൽകി വന്നിരുന്ന സഹവികാരിമാരും സ്ഥലം വിടാൻ തീരുമാനിച്ച് രംഗത്തിറങ്ങുകയായിരുന്നെന്നും വിശ്വാസികൾ തടഞ്ഞതിനാൽ ഇവർ യാത്രമാറ്റിവച്ച് പള്ളിയിൽ തങ്ങുകയാണെന്നുമാണ് ലഭ്യമായ വിവരം.

സെബാസ്റ്റ്യൻ എടയന്ത്രത്തും ജോസ് പുത്തൻവീട്ടിലുമുൾപ്പെടെയുള്ള ഏതാനും പേർ ചേർന്നാണ് വികാരിയെയും സഹവികാരിമാരെയും തിരിച്ച് വിളിച്ച് പള്ളി പൂട്ടുന്നതിന് നീക്കം നടത്തുന്നതെന്നാണ് വിശ്വാസികളുടെ ആരോപണം. വേദപാഠം ക്ലാസിന്റെ ചുമതലയുണ്ടായിരുന്ന രണ്ട് പേരെ മാറ്റണമെന്നാവശ്യപ്പെട്ട് ഇന്നലെ ഒരു വിഭാഗം രക്ഷിതാക്കൾ രംഗത്തെത്തിയിരുന്നു.ഇടവകക്കാരെ തമ്മിലടിപ്പിക്കാൻ ശ്രമിച്ചവരാണ് വേദപാഠം പഠിപ്പിക്കുന്നതെന്നും അതിനാൽ ഇവരെ ചുമതയിൽ നിന്നും ഒഴിവാക്കണമെന്നും ഇല്ലങ്കിൽ കുട്ടികളെ അയക്കില്ലന്നുമായിരുന്നു രക്ഷിതാക്കളുടെ നിലപാട്.

ഈ സംഭവം ഇപ്പോഴത്തെ ഭരണസമിതിയുടെ തലയിൽകെട്ടിവയ്ക്കാനും ഇതുവഴി ഇടവകക്കാർക്കിടയിൽ ഭിന്നിപ്പുണ്ടാക്കി പള്ളിപൂട്ടുന്നതിനുമാണ് ആസൂത്രിത നീക്കം ആരംഭിച്ചിട്ടുള്ളതെന്നും വിശ്വാസികൾ വ്യക്തമാക്കി. പള്ളിയുടെ പണവും സ്വർണ്ണവും കൊള്ളയടിച്ചെന്ന് ഇടവക കമ്മീഷനും അരമന കമ്മീഷനും കണ്ടെത്തിയ വികാരി മാത്യു മണവാളനെയും കൂട്ടാളികളെയും മാർ സൈബാസ്റ്റ്യൻ എടയന്ത്രത്തും ജോസ് മാർ പുത്തൻ വീട്ടിലും സംരക്ഷിക്കുന്നത് വീതം ലഭിച്ചിട്ടാണോ എന്ന് വ്യക്തമാക്കണമെന്ന നിലയിലേയ്ക്കുവരെ ഇടവജനങ്ങളുടെ പ്രക്ഷോഭം ശക്തിപ്പെട്ടിരുന്നു.

ഇതേത്തുടർന്ന് പള്ളിവികാരി ഫാ.മാത്യൂ മണവാളനെ തൽസ്ഥാനത്തുനിന്നും മാറ്റി നിർത്തുമെന്ന് രൂപത നേതൃത്വം വിശ്വാസികൾക്ക് ഉറപ്പുനൽകി.ഫാ.മാത്യൂ മണവാളനെ ഒഫീഷ്യൽ വികാരി സ്ഥാനത്ത് നിന്നും മാറ്റി പകരം പ്രീസ്റ്റ് ഇൻ ചാർജ് എന്ന തസ്തികയിൽ മറ്റൊരു വൈദികനെ നിയമിക്കുമെന്നായിരുന്നു രൂപത നേതൃത്വംത്തിന്റെ അറിയിപ്പ്.ഇതേത്തുടർന്ന് നിയമിച്ച വികാരിയെ ആണ് ഇപ്പോൾ രൂപത പിൻവലിച്ചിരിക്കുന്നതെന്നാണ് ഇടവകാംഗങ്ങളുടെ ആരോപണം.

പ്രശ്‌നങ്ങളെ തുടർന്ന് പള്ളിയിലെ കുർബാന പോലും മുടങ്ങുന്ന അവസ്ഥയാണ്. ഞായറാഴ്ച കുർബാന തസ്സപ്പെട്ടതിന് പിന്നാലെ, ഇടവകാംഗത്തിന്റെ ശവസംസ്‌കാരത്തിനും തടസ്സം നേരിട്ടു.പുറത്ത് നിന്ന് വൈദികർ എത്തിയാണ് സംസ്‌കാരം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP