Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നീനുവിന്റെ സ്വപ്‌നങ്ങൾക്ക് ചിറക് വെക്കണം എന്നാണാഗ്രഹം; അവൾക്കൊപ്പം നിൽക്കുക നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വം; ആർക്കും തോറ്റുകൊടുക്കാതെ തുടർജീവിതം നയിക്കാൻ ഉറച്ച നീനുവിന് കൈത്താങ്ങാവാൻ കെവിന്റെ കുടുംബത്തെ വീണ്ടും സന്ദർശിച്ച് യുവജനകമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം

നീനുവിന്റെ സ്വപ്‌നങ്ങൾക്ക് ചിറക് വെക്കണം എന്നാണാഗ്രഹം; അവൾക്കൊപ്പം നിൽക്കുക നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വം; ആർക്കും തോറ്റുകൊടുക്കാതെ തുടർജീവിതം നയിക്കാൻ ഉറച്ച നീനുവിന് കൈത്താങ്ങാവാൻ കെവിന്റെ കുടുംബത്തെ വീണ്ടും സന്ദർശിച്ച് യുവജനകമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിന്റെ കുടുംബത്തെ യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം വീണ്ടും സന്ദർശിച്ചു.ബിഎസ്സി ജിയോളജി വിദ്യാത്ഥിയായ നീനു അടുത്താഴ്ച മുതൽ പഠനം പുനഃരാംരംഭിക്കുമെന്ന് ചിന്ത് ജെറോം ഫേസ്‌ബുക്കിൽ കുറിച്ചു. ഡിഗ്രിപഠനത്തിനൊപ്പം പാലാ സെന്റ് തോമസ് ഇൻസ്റ്റിറ്റ്യൂട്ടിൽ സിവിൽ സർവീസ് കോച്ചിങ്ങിന് പൊയ്‌ക്കൊണ്ടിരുന്ന വിദ്യാർത്ഥിനിയാണ് നീനുവെന്ന് കേട്ടപ്പോൾ അതിയായ സന്തോഷം തോന്നി.യുവജനകമ്മീഷന്റെ പരിധിക്കുള്ളിൽ നിന്ന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും ചിന്താ ജെറോം പറഞ്ഞു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഇന്ന് കോട്ടയത്ത് കെവിന്റെ വീട്ടിൽ വീണ്ടും പോയി. തന്റെ സ്വപ്നങ്ങളും ഇഷ്ടങ്ങളും നീനു പങ്കുവെച്ചു.ഡിഗ്രിയോടൊപ്പം തന്നെ പാലാ സെന്റ്‌തോമസ് ഇൻസ്റ്റിട്യൂട്ടിൽ സിവിൽ സർവീസ് കോച്ചിങ്ങിന് പൊയ്‌ക്കൊണ്ടിരുന്ന വിദ്യാർത്ഥിയായിരുന്നു നീനു. ഇത് കേട്ടപ്പോൾ എനിക്ക് അതിയായ സന്തോഷവും അഭിമാനവും തോന്നി. ബിഎസ്സി ജിയോളജി വിദ്യാർത്ഥിയായ നീനു അടുത്താഴ്ച മുതൽ പഠനം പുനരാരംഭിക്കും എന്ന് പറഞ്ഞിട്ടുണ്ട്.

നീനുവിൽ എനിക്ക് വല്യ പ്രതീക്ഷയാണുള്ളത്. അവളുടെ സ്വപ്നങ്ങൾക്ക് എല്ലാം ചിറക് വെക്കണം എന്നാണാഗ്രഹം. അതിനുവേണ്ടി സംസ്ഥാന യുവജന കമ്മീഷൻ ഇടപെടാൻ കഴിയുന്ന മേഖലകളിലെല്ലാം ഇടപെടും. യുവജന കമ്മീഷന്റെ പരിധിക്കും പരിമിതിക്കും ഉള്ളിൽ നിന്നുകൊണ്ട് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും.

പ്രതിസന്ധികളെ ഒക്കെയും അതിജീവിച്ച പെൺകുട്ടി എന്ന് നീനുവിനെ ചരിത്രം അടയാളപ്പെടുത്തും എന്നതിൽ സംശയമില്ല. നീനുവിന് ഒപ്പം നിൽക്കുക എന്നത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. നമുക്കതിനായി നീനുവിനൊപ്പം ഒത്തൊരുമിച്ച് നിൽക്കാം...

നേരത്തെ കഴിഞ്ഞ മാസം 30 ന് ചിന്ത ജെറോം മറ്റു കമ്മീഷൻ അംഗങ്ങൾക്കൊപ്പം കെവിന്റെ വീട്ടിലെത്തി നീനുവിന്റെ പഠനത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.പഠിച്ച് ജോലി നേടി എനിക്ക് കെവിന്റെ കുടുംബത്തെ നോക്കണം എന്നായിരുന്നു നീനു കണ്ണീർ തുടച്ചുകൊണ്ട് അന്ന് യുവജന കമ്മീഷൻ അധ്യക്ഷയോട് പറഞ്ഞത്. ഇതു കണ്ട് ചിന്തയും വികാരഭരിതയായി. നീനുവിനെ ചേർത്തു പിടിച്ചു കൊണ്ടു തന്നെ തുടർപഠനത്തിനുള്ള പണം കമ്മീഷൻ വഹിക്കുമെന്ന് നീനുവിനെ അറിയിച്ചു. നിനു എത്രത്തോളം പഠിക്കാൻ ആഗ്രഹിക്കുന്നുവോ, അതിനുവേണ്ട സഹായവും പിന്തുണയും സംസ്ഥാന യുവജന കമ്മീഷന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നു ചിന്ത പീന്നീട് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP