Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അച്ഛന്റെ വിയർപ്പുതുള്ളികൾ കൊണ്ടു കൊരുത്തതാണു തന്റെ ചിലങ്ക; മഞ്ജുവിന് നഷ്ടമായതിന്റെ വില തിരിച്ചറിഞ്ഞ് ദിലീപും; മകളുടെ കൈപിടിച്ച് 'അമ്മ വീട്ടിൽ' അച്ഛനെത്തി; അപ്പൂപ്പന് അന്തിമോപചാരം അർപ്പിച്ച് മകൾ മടങ്ങിയത് അമ്മയുടെ ദുഃഖങ്ങളിലും കൂടെയുണ്ടാകുമെന്ന സന്ദേശം നൽകി; ദിലീപും മീനാക്ഷിയും മഞ്ജുവിന്റെ വീട്ടിൽ ചിലവഴിച്ചത് ഒരു മണിക്കൂറോളം

അച്ഛന്റെ വിയർപ്പുതുള്ളികൾ കൊണ്ടു കൊരുത്തതാണു തന്റെ ചിലങ്ക; മഞ്ജുവിന് നഷ്ടമായതിന്റെ വില തിരിച്ചറിഞ്ഞ് ദിലീപും; മകളുടെ കൈപിടിച്ച് 'അമ്മ വീട്ടിൽ' അച്ഛനെത്തി; അപ്പൂപ്പന് അന്തിമോപചാരം അർപ്പിച്ച് മകൾ മടങ്ങിയത് അമ്മയുടെ ദുഃഖങ്ങളിലും കൂടെയുണ്ടാകുമെന്ന സന്ദേശം നൽകി; ദിലീപും മീനാക്ഷിയും മഞ്ജുവിന്റെ വീട്ടിൽ ചിലവഴിച്ചത് ഒരു മണിക്കൂറോളം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ:  അച്ഛൻ മരണത്തിനു കീഴടങ്ങുമ്പോൾ മഞ്ജു വാര്യർക്ക് നഷ്ട്ടമാകുന്നത് ജീവിതത്തിലെ എല്ലാം പ്രതിസന്ധിയിലും തളരാതെ താങ്ങായി ഒപ്പം നിന്ന ശക്തിയേയാണ്. മഞ്ജുവാര്യരുടെ പിതാവ് പുള്ള് തിരുവുള്ളക്കാവ് വാര്യത്ത് മാധവ വാര്യർക്ക് അന്ത്യോപചാരമർപ്പിക്കാൻ ദിലീപും മകൾ മീനാക്ഷിയുമെത്തിയത് ആശ്വാസ വചനവുമായാണ്.

തൃശൂർ പുള്ളിലെ മഞ്ജുവാര്യരുടെ വസതിയിലെത്തിയാണ് ഇരുവരും അന്ത്യോപചാരമർപ്പിച്ചത്. ഒരു മണിക്കൂറിലധികം മരണവിട്ടിലുണ്ടായിരുന്ന ഇരുവരും മഞ്ജു വാര്യരുടെ സഹോദരൻ മധു വാര്യരെയും മറ്റ് ബന്ധുക്കളെയും ആശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്. ദിലീപ് അറസ്റ്റിലായപ്പോൾ മകളെ നേരിൽ കാണാനും ആശ്വസിപ്പിക്കാനും മഞ്ജു ശ്രമിച്ചിരുന്നു. എന്നാൽ അന്നൊന്നും അമ്മയെ കാണാൻ പോലും മീനാക്ഷി തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ അപ്പൂപ്പന്റെ മരണ സമയത്ത് അമ്മയെ കാണാൻ മീനാക്ഷി എത്തുമോ എന്നത് ഏവരും ചർച്ചയാക്കുകയും ചെയ്തു. ഇതിനിടെയാണ് ദിലീപിനൊപ്പം മീനാക്ഷി എത്തിയത്. അർബുദബാധിതനായിരുന്ന മാധവ വാര്യർ ഇന്നലെയാണ് മരണമടഞ്ഞത് 73 വയസ്സായിരുന്നു. പുള്ളിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌ക്കാരം കഴിഞ്ഞു.

അച്ഛന്റെ വിയർപ്പുതുള്ളികൾ കൊണ്ടു കൊരുത്തതാണു തന്റെ ചിലങ്കയെന്ന് മഞ്ജു പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. അച്ഛൻ ചിട്ടിപിടിച്ചും കടം വാങ്ങിച്ചിട്ടുമൊക്കെയാണ് എന്നെ പഠിപ്പിച്ചത് എന്നു മഞ്ജു ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അടുത്ത വർഷത്തേയ്ക്കുള്ള പണം നേരത്തെ കൂട്ടി വയ്ക്കാൻ തുടങ്ങും. കമ്പനി ട്രെയിൻ യാത്രയ്ക്കു പണം കൊടുക്കുമ്പോൾ അച്ഛൻ അതു സേവ് ചെയ്തു വച്ച് ബസിനു പോകും. അങ്ങനെ സേവ് ചെയ്തും കമ്പനിയിൽ നിന്ന് കടം വാങ്ങിച്ചിട്ടുമൊക്കെയാണ് എന്നെ പഠിപ്പിച്ചതെന്നും മഞ്ജു വിശദീകരിച്ചിരുന്നു.

അന്ന് അമ്മയുടെ സ്വർണ്ണമൊക്കെ പണയത്തിലായിരുന്നു. കുറെ കഴിഞ്ഞാണ് എനിക്ക് അതൊക്കെ മനസിലായത്. ഈ അടുത്ത കാലത്താണ് അമ്മയ്ക്കും അച്ഛനും കയ്യിൽ ഇടാൻ ഒരു മോതിരം എങ്കിലും ഉണ്ടായത്. പിന്നെ വാടകയ്ക്കാണെങ്കിലും അന്ന് ഞങ്ങൾക്കു കേറിക്കിടക്കാനൊരു വീടെങ്കിലും ഉണ്ടായിരുന്നു . അച്ഛന്റെ ട്രാൻസ്ഫർ അനുസരിച്ചു ജോലി സ്ഥലം മാറുമ്പോൾ അടുത്ത് സ്‌കൂൾ ഉണ്ടോ എന്നതിനേക്കാൾ നൃത്തം പഠിപ്പിക്കാൻ നല്ല ആളുകളെ കിട്ടുമോ എന്നായിരുന്നു അച്ഛനും അമ്മയും അന്വേഷിച്ചിരുന്നത് എന്നും മഞ്ജു പറഞ്ഞിരുന്നു.

സാമ്പത്തിക ഞെരുക്കൾക്കിടയിലും മകളുടെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും പിന്തുണ നൽകിയ ഒരു സാധാരണക്കാരനായ അച്ഛൻ. അന്താരാഷ്ട്ര നൃത്ത ദിനത്തിൽ നൽകിയ അഭിമുഖത്തിൽ മഞ്ജു സംസാരിച്ചതും അച്ഛനെക്കുറിച്ചായിരുന്നു. അത്രയും പ്രധാനപ്പെട്ടതായിരുന്നു മഞ്ജുവിനും അച്ഛൻ. അമ്മയുടെ പാഷനും അച്ഛന്റെ ത്യാഗവുമാണ് എന്നെ നർത്തകിയാക്കിയത്. അമ്മയുടെ ആഗ്രഹവും എന്റെ കഴിവും അച്ഛൻ മനസിലാക്കി. ഞങ്ങൾക്ക് പരിപൂർണമായ പിന്തുണയും പ്രോത്സാഹനവും തന്നു. സ്വന്തം ആവശ്യങ്ങൾ മാറ്റിവച്ചും ബുദ്ധിമുട്ടിയും അച്ഛൻ എന്നെ ഡാൻസ് പഠിപ്പിച്ചു. യുവജനോത്സവത്തിൽ പങ്കെടുപ്പിക്കാനായി ചിലപ്പോൾ ചിട്ടിപിടിച്ചു, സ്വർണം വിറ്റു,

കടം വാങ്ങി. സാധാരണക്കാരായിരുന്നു ഞങ്ങൾ. അതുകൊണ്ടുതന്നെ എനിക്കു തോന്നും, അച്ഛന്റെ വിയർപ്പുതുള്ളികൾകൊണ്ടു കൊരുത്തതാണ് എന്റെ ചിലങ്കയെന്ന്.' ഏറെ നാളായി ചികിത്സയിലായിരുന്നു മഞ്ജുവിന്റെ അച്ഛൻ. മാധവൻ വാര്യർ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായി പ്രവർത്തിച്ചിട്ടുണ്ട്. തിരുവുള്ളക്കാവ് ക്ഷേത്രത്തിലെ എഴുത്തിനിരുത്തൽ ആചാര്യനായിരുന്നു മാധവ വാര്യർ. നടൻ മധുവാര്യർ മകനാണ്. ഭാര്യ ഗിരിജ വാര്യർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP