Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നിങ്ങൾക്ക് കീഴിലല്ല, നിങ്ങൾക്ക് ഒപ്പമാണ് ഞാൻ; ജയസൂര്യ ചിത്രം ഞാൻ മേരിക്കുട്ടിയുടെ രണ്ടാം ട്രെയിലറും ട്രെന്റിങിൽ; ചിത്രം വെള്ളിയാഴ്‌ച്ച തിയേറ്ററിലേക്ക്

നിങ്ങൾക്ക് കീഴിലല്ല, നിങ്ങൾക്ക് ഒപ്പമാണ് ഞാൻ; ജയസൂര്യ ചിത്രം ഞാൻ മേരിക്കുട്ടിയുടെ രണ്ടാം ട്രെയിലറും ട്രെന്റിങിൽ; ചിത്രം വെള്ളിയാഴ്‌ച്ച തിയേറ്ററിലേക്ക്

യസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ഞാൻ മേരിക്കുട്ടിയുടെ രണ്ടാം ട്രെയിലർ പുറത്തിങ്ങി. ഫേസ്‌ബുക്കിലൂടെ ജയസൂര്യയാണ് ചിത്രത്തിന്റെ ട്രെയിലർ പങ്കുവച്ചത്.മേരിക്കുട്ടിയുടെ ജീവിതത്തിലെ സംഘർഷങ്ങളാണ് സിനിമയിലുള്ളതെന്നും മറ്റുളഅളവർക്ക് പ്രചോദനമാകുന്ന ഘടകങ്ങൾ ചിത്രത്തിലുണ്ടെന്നും ട്രെയ്‌ലർ വ്യക്തമാക്കുന്നു.

ട്രാൻസ്‌ജെൻഡർ വിഭാഗത്തിെന്റ ജീവിതം വരച്ചുകാട്ടുന്ന ചിത്രത്തിൽ ജയസൂര്യ ഭിന്നലിംഗക്കാരിയായ മേരിക്കുട്ടി എന്ന ടൈറ്റിൽ കഥാപാത്രമായി ആണ് എത്തുന്നത്.ജൂൺ 15 നാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്.
ചിത്രത്തിന്റെ ആദ്യ ട്രെയിലർ ശ്രദ്ധേയമായിരുന്നു. വ്യത്യസ്ത മേഖലകളിൽ പ്രശസ്തരായ അഞ്ച് ട്രാൻസ്വുമൺസ് ചേർന്നായിരുന്നു ആദ്യ ട്രെയിലർ പുറത്തിറക്കിയത്.

പ്രേതം, പുണ്യാളൻ അഗർബത്തീസ്, സു സു സുധി വാത്മീകം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സിനിമകളിൽ ഇതിന് മുൻപ് രഞ്ജിത് ശങ്കറും ജയസൂര്യയും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ജ്യുവൽ മേരി, ഇന്നസെന്റ്, അജു വർഗീസ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP