Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോൺഗ്രസിൽ നാലാം ദിവസവും കലിപ്പടങ്ങുന്നില്ല; ഇന്ന് ചേരുന്ന രാഷ്ട്രീയകാര്യ സമിതിയിൽ കൂടുതൽ നേതാക്കൾ എതിർപ്പുമായി എത്തിയേക്കും; എല്ലാത്തിനും കാരണക്കാരനായ `ചാണക്യൻ` യോഗത്തിൽ പങ്കെടുക്കാതെ ആന്ധ്രയിൽ ചുമതലയേൽക്കാൻ പോകും; മുങ്ങുന്നതെന്ന ആരോപണവുമായി മറു വിഭാഗവും

കോൺഗ്രസിൽ നാലാം ദിവസവും കലിപ്പടങ്ങുന്നില്ല; ഇന്ന് ചേരുന്ന രാഷ്ട്രീയകാര്യ സമിതിയിൽ കൂടുതൽ നേതാക്കൾ എതിർപ്പുമായി എത്തിയേക്കും; എല്ലാത്തിനും കാരണക്കാരനായ `ചാണക്യൻ` യോഗത്തിൽ പങ്കെടുക്കാതെ ആന്ധ്രയിൽ ചുമതലയേൽക്കാൻ പോകും; മുങ്ങുന്നതെന്ന ആരോപണവുമായി മറു വിഭാഗവും

തിരുവനന്തുരം: രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് വിട്ടുകൊടുത്തതിലെ തർക്കവും പഴിചാരലും നാലാം ദിവസവും കോൺഗ്രസിൽ തുടരുന്നതിന് ഇടയിലാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന് വൈകുന്നേരം ചേരുന്നത്. രാഷ്ട്രീയകാര്യ സമിതി ചേരുന്നതുകൊണ്ട് എന്ത് പ്രയോജനമെന്ന് ഒരു വിഭാഗം നേതാക്കൾ പരസ്യമായി ചോദിക്കുന്നതിനിടയിൽ ഇന്നതെ യോഗത്തിൽ പങ്കെടുക്കാതെ ഉമ്മൻ ചാണ്ടി ആന്ധ്രയിലേക്ക് പോകും. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായ ശേഷം ഇത് ആദ്യമായിട്ടാണ് ഉമ്മൻ ചാണ്ടി ആന്ധ്രയിലേക്ക് പോകുന്നത്. കേരളത്തിൽ പാർട്ടിക്കുള്ളിലും അണികൾക്കിടയിലും നടക്കുന്ന രോഷമാണ് ഉമ്മൻ ചാണ്ടി വിട്ട് നിൽക്കാൻ തീരുമാനിച്ചതിന് പിന്നിലെന്നും സൂചനയുണ്ട്.

അടുത്ത് രണ്ട് ദിവസം അവിടെ തങ്ങിയ ശേഷമെ അദ്ദേഹം കേരളത്തിലേക്ക് മടങ്ങുകയുള്ളു.ആന്ധ്രയിൽ തങ്ങുന്ന ഉമ്മൻ ചാണ്ടി മുൻ എംപിമാർ, ഡിസിസി ഭാരവാഹികൾ എന്നിവരുമായി ചർച്ച നടത്തും.ഇതിന് ശേഷം അവിടുത്തെ കോൺഗ്രസ് നേതാക്കൾക്ക് പ്രത്യേക വിരുന്നൊരുക്കും. ആന്ധ്രയിൽ കോൺഗ്രസുമായി സഹകരിക്കാതെ മാറി നിൽക്കുന്ന സമാന മനസ്‌കരുമായും പാർട്ടി വിട്ട് പിണങ്ങി നിൽക്കുന്നവരുമായും ഉമ്മൻ ചാണ്ടി ചർച്ച നടത്തും.

ഇന്നത്തെ കെപിസിസി യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്നും ഇത് മുൻകൂട്ടി തീരുമാനിച്ച പരിപാടിയാണെന്നും പ്രതിപക്ഷ നേതാവിനേയും കെപിസിസി അദ്ധ്യക്ഷനേയും അറിയിച്ചതായി ഉമ്മൻ ചാണ്ടി വ്യക്തമാക്കുന്നു.കോൺഗ്രസിന്റെ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു നൽകിയതിൽ ഏറ്റവും അധികം പഴി കേൾക്കുന്ന നേതാവാണ് ഉമ്മൻ ചാണ്ടി. ഇന്നു ചേരുന്ന യോഗത്തിൽ അദ്ദേഹത്തിനെതിരെ നേതാക്കൾ ആഞ്ഞടിക്കുമെന്നും വിലയിരുത്തലുണ്ട്. എംപി സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ച നേതാക്കളും യോഗത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ ആഞ്ഞടിക്കാൻ സാധ്യതയുള്ളത് മനസ്സിലാക്കിയാണ് അദ്ദേഹം സംസ്ഥാനം വിട്ടതെന്ന് ഒരു വിഭാഗം ആരോപിക്കുന്നുമുണ്ട്.

ഇന്നലെയും പരസ്യപ്രതിഷേധം തുടർന്ന വി എം. സുധീരൻ വിട്ടുവീഴ്ചയ്ക്കു തയാറാല്ലെന്ന ഉറച്ച നിലപാടിൽ തന്നെ തുടരുകയാണ് കൂടാതെ സീറ്റ് അടിയറവച്ചതിലുള്ള അതൃപ്തി കെ. മുരളീധരൻ, കെ.വി. തോമസ് എന്നീ സമിതിയംഗങ്ങളും പ്രകടമാക്കി രംഗത്ത് വന്നിരുന്നു. പരസ്യ പ്രതികരണത്തിനു മുതിരാത്ത നേതാക്കൾ കൂടി ഇന്ന് തനിക്കെതിരെ രംഗത്ത് വന്നാൽ അത് ഉമ്മൻ ചാണ്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കും.ഉമ്മൻ ചാണ്ടിയെ ആക്രമിക്കാനുള്ള നീക്കങ്ങളെ എ ഗ്രൂപ്പ് എങ്ങനെ പ്രതിരോധിക്കും എന്നതും കാത്തിരുന്ന് കാണേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP