Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തലകീഴായി കാർ മറിഞ്ഞ് കിടന്നിട്ടും ചുറ്റും കൂടിയതല്ലാതെ സഹായിക്കാൻ ഒരാളും മുന്നോട്ട് വന്നില്ല; മരണത്തെ മുന്നിൽ കണ്ട നിമിഷങ്ങളായിരുന്നു അത്; ആരൊക്കെയോ ചേർന്ന് പുറത്തേക്ക് വലിച്ചെടുത്ത് മുഖത്ത് വെള്ളം തളിച്ചപ്പോൾ ബോധം വീണു; ജീവിതം അവസാനിച്ചെന്ന് തോന്നിയ നിമിഷങ്ങളെ കുറിച്ച് മേഘ്‌നാ മാത്യു പറയുന്നു

തലകീഴായി കാർ മറിഞ്ഞ് കിടന്നിട്ടും ചുറ്റും കൂടിയതല്ലാതെ സഹായിക്കാൻ ഒരാളും മുന്നോട്ട് വന്നില്ല; മരണത്തെ മുന്നിൽ കണ്ട നിമിഷങ്ങളായിരുന്നു അത്; ആരൊക്കെയോ ചേർന്ന് പുറത്തേക്ക് വലിച്ചെടുത്ത് മുഖത്ത് വെള്ളം തളിച്ചപ്പോൾ ബോധം വീണു; ജീവിതം അവസാനിച്ചെന്ന് തോന്നിയ നിമിഷങ്ങളെ കുറിച്ച് മേഘ്‌നാ മാത്യു പറയുന്നു

ചേട്ടന്റെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാൻ വളരെ സന്തോഷത്തോടെയാണ് മേഘ എറണാകുളത്തെ ഫ്‌ളാറ്റിൽ നിന്നും കോട്ടയത്തേക്ക് തിരിച്ചത്. എന്നാൽ വഴിയിൽ കാത്തിരുന്നത് വൻ അപകടമായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ കാർ അപകടത്തിന്റെ ഞെട്ടലിൽ നിന്നും മേഘയ്ക്ക് ഇനിയും പുറത്ത് കടക്കാനായിട്ടില്ല. ഒരു വേള മരിച്ചു എന്ന് കരുതിയ നിയമിഷമായിരുന്നു അതെന്നും മേഘ പറയുന്നു.

ഞായറാഴ്ച രാവിലെയാണ് കൊച്ചിയിലെ മുളന്തുരുത്തിയിൽ വെച്ച് മേഘ ഓടിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. എന്നാൽ ഭാഗ്യം ഒന്നു കൊണ്ട് മാത്രം വലിയ പരിക്കൊന്നും ഏൽക്കാതെ രക്ഷപ്പെടുകയായിരുന്നു ഈ യുവതാരം. എന്നാൽ മേഘ്‌നയുടെ കാറിനെ ഇടിച്ചിട്ട കാർ നിർത്താതെ ഓടിച്ചു പോവുകയും ചെയ്തു.

മരണത്തെ മുന്നിൽ കണ്ട ആ നിമിഷങ്ങളെ കുറിച്ച് ഓർക്കാൻ പോലും ആകുന്നില്ലെന്ന് മേഘ്‌ന പറയുന്നു. ജീവിതം അവസാനിച്ചെന്നാണ് കരുതിയത്. സഹോദരന്റെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാനാണ് കോട്ടയത്തേക്ക് പോയത്. സംഭവം നടക്കുമ്പോൾ നല്ല മഴയായിരുന്നു. അതുകൊണ്ട് തന്നെ വളരെ പതുക്കെ ആയിരുന്നു കാർ ഓടിച്ചത്. മുളന്തുരുത്തി എത്തിയിപ്പോൾ എതിരെ അതിവേഗത്തിൽ വന്ന ഒരു കാർ എന്റെ വണ്ടിയിൽ ഇടിച്ചു.

'ഇടിയുടെ ആഘാതത്തിൽ വണ്ടി തെറിച്ച് തെന്നിമാറി തലകീഴായി മറിഞ്ഞു. മരിച്ചു എന്നാണ് കരുതിയത്. എത്ര സമയം അങ്ങനെ കിടന്നെന്നും അറിയില്ല. ആരൊക്കെയോ ചേർന്ന് പുറത്തേക്ക് വലിച്ചെടുത്തു. ഞെട്ടലും സങ്കടവും എല്ലാം ഒരുമിച്ച് കരച്ചിലിന്റെ രൂപത്തിലാണ് പുറത്തു വന്നത്. ആശുപത്രിയിലേക്ക് പോകുമ്പോഴും കരച്ചിൽ തന്നെയായിരുന്നു.' മേഘ പറഞ്ഞു.

കാർ തലകീഴായി മറിഞ്ഞു കിടന്നിട്ടും ആരും സഹായിക്കാൻ തയ്യാറായില്ല. പലരും മൊബൈലിൽ ചിത്രം പകർത്തി മടങ്ങി. യാദൃശ്ചികമായി സംഭവസ്ഥലത്തെത്തിയ ഫോട്ടോഗ്രാഫറാണ് മേഘയെ കാറിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ഭാഗ്യം കൊണ്ട് മാത്രമാണ് ഇത്രയും വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞതെന്ന് മേഘ പറയുന്നു. ആ നടുക്കം ഇപ്പോഴും വിട്ടു മാറിയിട്ടില്ല.

എയർ ബാഗ് നിവർന്നത് ശരിക്കും രക്ഷയായി. കയ്യിൽ ചെറിയൊരു പരിക്ക് മാത്രമേയുള്ളൂ. ഇത്ര വലിയ അപകടത്തിൽ നിന്ന് പരുക്കില്ലാതെ രക്ഷപ്പെട്ടത് തന്നെ അവിശ്വസനീയമാണെന്ന് മേഘ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP