Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റോഡരികിൽ നിർത്തിയിട്ട ജീപ്പിൽ പൊട്ടിത്തെറിയും തീപിടുത്തവും; കാക്കാസിറ്റിക്കടുത്ത് വാഹന ഉടമ പൊന്മുടി കോലോത്ത് ബേബി മാത്യുവിന് ദാരുണാന്ത്യം; സംഭവത്തിലെ ദുരൂഹത അന്വേഷിക്കാൻ പൊലീസ്

റോഡരികിൽ നിർത്തിയിട്ട ജീപ്പിൽ പൊട്ടിത്തെറിയും തീപിടുത്തവും; കാക്കാസിറ്റിക്കടുത്ത് വാഹന ഉടമ പൊന്മുടി കോലോത്ത് ബേബി മാത്യുവിന് ദാരുണാന്ത്യം; സംഭവത്തിലെ ദുരൂഹത അന്വേഷിക്കാൻ പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: ഇൻവേഡർ ജീപ്പ് കത്തി വാഹനത്തിലുണ്ടായിരുന്ന ഉടമ വെന്തു മരിച്ചു. പൊന്മുടിയിൽ താമസിക്കുന്ന കോലോത്ത് ബേബി മാത്യു ( 52 ) ആണ് ദാരുണമായി മരിച്ചത്.ഇന്ന് വൈകീട്ട് 5.30 ഓടെ വെള്ളത്തുവൽ - കൊന്നത്തടി റോഡിൽ കാക്കാ സിറ്റിക്ക് സമീപം റോഡിലായിരുന്നു സംഭവം.

റോഡരികിൽ നിർത്തിയിരിക്കുകയായിരുന്നുവെന്ന് കരുതുന്ന വാഹനം സ്‌ഫോടന ശബ്ദത്തോടെ തീ കത്തിപ്പടരുകയായിരുന്നു.'ശബ്ദം കേട്ട് സമീപത്ത് ഉണ്ടായിരൂന്ന കടയിൽ നിന്നും ആളുകളെത്തുമ്പോഴേക്കും വാഹനത്തിന് പൂർണമായും തീ പടർന്ന നിലയിലായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.സംഭവം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഏലത്തോട്ടമുടമയായ ഇയാൾക്ക് പൊന്മുടിയിലും, അഞ്ചാംമൈലിലും കൃഷിത്തോട്ടങ്ങളുണ്ട്.ജനറേറ്റർ പ്രവർത്തിപ്പിക്കന്ന ആവശ്യത്തിലേക്കു് വാഹനത്തിൽ പെട്രോൾ കരുതിയിരുന്നതായി സൂചനയുണ്ട്. ഏതെങ്കിലും കാരണവശാൽ തീ പടർന്നതാകാമെന്ന് കരുതുന്നു.

വെള്ളത്തൂവൽ പൊലീസെത്തി വിദഗ്ധ പരിശോധനയ്ക്കായി വാഹനം സൂക്ഷിച്ചിരിക്കകയാണ്. ഭാര്യ ആഷ പൊന്മുടി കദളിക്കാട്ടിൽ കുടുംബാഗം മ ക്കൾ: അമൽ, ജോസഫ് ഇരുവരും വിദ്യാർത്ഥികൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP