Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജാൻവിയുടെ ആദ്യ ചിത്രം ധടകിന്റെ ട്രെയിലർ റിലീസ് ചടങ്ങിൽ വികാരധീനയായി സഹോദരി ഖുശി; ചേർത്ത് നിർത്തി ആശ്വസിപ്പിച്ച് ജാൻവി; ശ്രീദേവിയുടെ സ്വപ്‌നം വെള്ളിത്തിരയിലെത്തിയപ്പോൾ ഏറ്റെടുത്ത് ആരാധകർ; ധടക്കിന്റെ ട്രെയിലർ കാണാം

ജാൻവിയുടെ ആദ്യ ചിത്രം ധടകിന്റെ ട്രെയിലർ റിലീസ് ചടങ്ങിൽ വികാരധീനയായി സഹോദരി ഖുശി; ചേർത്ത് നിർത്തി ആശ്വസിപ്പിച്ച് ജാൻവി; ശ്രീദേവിയുടെ സ്വപ്‌നം വെള്ളിത്തിരയിലെത്തിയപ്പോൾ ഏറ്റെടുത്ത് ആരാധകർ; ധടക്കിന്റെ ട്രെയിലർ കാണാം

ടി ശ്രീദേവിയുടെ മകൾ ജാൻവിയുടെ ആദ്യ ചിത്രം ധടക് തീയേറ്ററുകളിലെത്താൻ തയ്യാറെടുക്കുകയാണ്. ശ്രീദേവി ബാക്കി വച്ചു പോയ സ്വപ്നങ്ങളിലൊന്നായ മകൾ ജാൻവിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചടങ്ങായിരുന്നു ഇന്നലെ. ചടങ്ങിനെത്തിയ ഇളയ മകൾ ഖുശി അമ്മയില്ലാത്ത ദുഃഖം അടക്കുന്നത് കാണാനാവുമായിരു ന്നു.വികാരാധിനയായി നിന്ന സഹോദരിയെ ആശ്വസിപ്പിച്ച് കൊണ്ടാണ് ജാൻവിയും ചടങ്ങിൽ പങ്കെടുത്തത്.

ശ്രീദേവിയുടെ സ്വപ്നമായിരുന്നു മകളുടെ സിനിമാ അരങ്ങേറ്റം. എന്നാൽസിനിമ പുറത്തിറങ്ങാറാകുമ്പോൾ അമ്മ ലോകത്തില്ല എന്ന സത്യം അംഗീകരിക്കാനാകുന്നില്ല കുട്ടികൾക്ക്. ചടങ്ങിൽ എത്തിയ ഖുശി വേദിയിൽവച്ച് കണ്ണീരണിഞ്ഞു. ഖുശിയെ ഏറെ പണിപ്പെട്ടാണ് ജാൻവി ആശ്വസിപ്പിക്കുന്നത്.

നിരൂപക പ്രശംസയും ബോക്‌സ് ഓഫീസ് വിജയവും നേടിയ മറാത്തി ചിത്രം സൈറാത്തിന്റെ ഹിന്ദി പതിപ്പാണ് ധടക്. ഷാഹിദ് കപൂറിന്റെ സഹോദൻ ഇഷാൻഖട്ടക്ക് ആണ് ചിത്രത്തിൽ മറ്റൊരു പ്രധാനവേഷത്തിൽഎത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.

കരൺജോഹർ, സീ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമൊരുങ്ങുന്നത് കരൺ ജോഹറിന്റെ ധർമ്മാ പ്രൊഡക്ഷൻസിന്റെ ബാനറിലാണ്. 'ഹംപ്റ്റി ശർമ്മാ കി ദുൽഹനിയാ', 'ബദ്‌രിനാഥ് കി ദുൽഹനിയാ' എന്നീ ചിത്രങ്ങൾക്ക് ശേഷം ശശാങ്ക് ഖെയ്താൻ ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതും ധടക്കിനുണ്ട്. സൈറത്തിന് സംഗീതമൊരുക്കിയ അജയ് അതുലാണ് ധടക്കിനും സംഗീതമൊരുക്കുന്നത്.ചിത്രം ജൂലൈ 20ന് തീയറ്ററുകളിലെത്തും.

കഴിഞ്ഞദിവസം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന അനുജത്തിക്കായി നടൻ അർജ്ജുൻ കപൂർ കുറിച്ച വരികളും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. നാളെ മുതൽ നീ എന്നന്നേക്കുമായി പ്രേക്ഷകരിലേക്കെത്തുകയാണ് . ആദ്യമായിട്ട് നിന്റെ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങുന്നു. ആ സമയത്ത് മുംബൈയിൽ ഉണ്ടാകാൻ കഴിയാത്തതിൽ ക്ഷമ ചോദിക്കുന്നു. ഞാൻ നിനക്കൊപ്പം തന്നെയുണ്ട്.

നീ നന്നായി ജോലി ചെയ്യുകയാണെങ്കിൽ സിനിമാരംഗത്ത് നിനക്ക് വലിയ വിജയങ്ങളുണ്ടാകും എന്നറിയുക. സത്യസന്ധയായിരിക്കുക. അംഗീകാരങ്ങളെയും വിമർശനങ്ങളേയും സ്വീകരിക്കാൻ പഠിക്കുക. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ബഹുമാനിക്കുക, അപ്പോഴും നിന്റെ വഴിയിലൂടെ നടക്കാനും ഹൃദയം പറയുന്നത് കേൾക്കാനും ശീലിക്കുക. അതത്ര എളുപ്പമായിരിക്കില്ല. പക്ഷെ എനിക്കറിയാം അതെല്ലാം നേരിടാൻ നീ തയ്യാറായിരിക്കുമെന്ന്,' അർജുൻ കുറിച്ചു.

ബോണി കപൂറിന്റെ ആദ്യഭാര്യ മോനയുടെ മകനാണ് അർജ്ജുൻ കപൂർ. ശ്രീദേവി മരിച്ചതോടെ സഹോദരങ്ങളായ ജാൻവിക്കും ഖുശിക്കും പിന്തുണയുമായി അർജ്ജുൻ കപൂറും അൻഷുലയും ഒപ്പം തന്നെയുണ്ട്.

ധടകിന്റെ ചിത്രീകരണം നടക്കുന്നു കൊണ്ടിരിക്കുന്നതിനിടെയാണ് ശ്രീദേവി അന്തരിക്കുന്നത്. മോഹിത് മർവയുടെ വിവാഹസത്കാരത്തിന് പങ്കെടുക്കാൻ അബുദാബിയിൽ പോയതായിരുന്നു ശ്രീദേവി. താമസിച്ചിരുന്ന ഹോട്ടലിലെ ബാത്ത് ടബ്ബിൽ മുങ്ങിയാണ് ശ്രീദേവി മരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP